ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം

319 0

കണ്ണൂര്‍: ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം. കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നത്.  

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്ലക്കാഡുകള്‍ ഉയര്‍ത്തി ചരിത്ര കോണ്‍ഗ്രസിനെത്തിയ പ്രതിനിധികള്‍ വേദിക്കരികില്‍ പ്രതിഷേധിക്കുകയായിരുന്നു. എന്നാല്‍, പ്രതിഷേധം കൊണ്ട് തന്നെ നിശബ്ദനാക്കാന്‍ കഴിയില്ലെന്നും ഭരണഘടനയ്ക്ക് ഭീഷണിയാകുന്ന ഒരു നിയമത്തെയും അനുകൂലിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

 രാഷ്ട്രീയ വിഷയം പരാമര്‍ശിക്കാനുള്ള വേദിയല്ല, ചരിത്ര വിഷയം സംസാരിക്കാനുള്ള വേദിയാണ് എന്ന് പറഞ്ഞായിരുന്നു ഗവര്‍ണര്‍ പ്രസംഗം തുടങ്ങിയത്. എന്നാല്‍, അദ്ദേഹം പിന്നീട് പൗരത്വ നിയമ ഭേദഗതിക്കെതിരായുള്ള പ്രതിഷേധങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ ആരംഭിച്ചു. ഇതിന് പിന്നാലെ സദസ്സില്‍ നിന്ന് പ്രതിഷേധമുയരുകയായിരുന്നു.

Related Post

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ  ശീതകാല സമയക്രമം നാളെ മുതല്‍  

Posted by - Oct 27, 2019, 12:04 am IST 0
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ തണുപ്പുകാല  സമയപ്പട്ടിക ഞായറാഴ്ച നിലവില്‍വരും. നവംബര്‍ 20 മുതല്‍ മാര്‍ച്ച് 28 വരെ നിശ്ചയിച്ചിട്ടുള്ള റണ്‍വേ നവീകരണം കൂടി കണക്കിലെടുത്താണ് ശീതകാല…

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന ഉത്തരവില്‍ ഉറച്ച് സുപ്രീംകോടതി  

Posted by - Jul 11, 2019, 07:02 pm IST 0
ഡല്‍ഹി: തീരദേശമേഖലാ ചട്ടം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന ഉത്തരവില്‍ ഉറച്ച് സുപ്രീംകോടതി. ഫ്‌ളാറ്റ് ഉടമകളും നിര്‍മ്മാതാക്കളും നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സൂക്ഷ്മമായി ഹര്‍ജികള്‍…

ഇത്തവണയും പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ മാത്രം കടത്തിവിടാൻ തീരുമാനം 

Posted by - Nov 15, 2019, 04:21 pm IST 0
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് മഹോത്സവത്തിന്  ശബരിമല നട നാളെ തുറക്കും. പ്രധാന ഇടത്താവളമായ നിലക്കലും പമ്പയിലും ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഇത്തവണയും പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ മാത്രം കടത്തിവിടാനാണ്…

വരാപ്പുഴ കസ്റ്റഡി മരണം: ഏഴ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി  

Posted by - May 13, 2019, 10:28 pm IST 0
കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്ത്  കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ സിഐ ക്രിസ്പിന്‍ സാം, എസ് ഐ ദീപക് ഉള്‍പ്പെടെ ഏഴ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി…

Leave a comment