നാളെ  നടത്താനിരിക്കുന്ന ഹര്‍ത്താല്‍ നിയമവിരുദ്ധം: ലോക്‌നാഥ് ബെഹ്‌റ.

180 0

തിരുവനന്തപുരം; ചൊവ്വാഴ്ച സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന്‌ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ആവശ്യപ്പെട്ടു. ഹര്‍ത്താല്‍ സംബന്ധിച്ച് കോടതി നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതുകൊണ്ട്‌ നാളത്തെ ഹര്‍ത്താല്‍ നിയമവിരുദ്ധമാണ്.

ഹര്‍ത്താല്‍ നടത്താന്‍ ഏഴ് ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് നിയമം. എന്നാല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഘടനങ്ങള്‍ ഇത് നൽകിയിട്ടില്ല. അതിനാല്‍ ഈ ഹര്‍ത്താല്‍ നിയമവിരുദ്ധമാണ്. ഇതുസംബന്ധിച്ച നോട്ടീസ് സംഘടനകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇത് അവഗണിച്ച് ഹര്‍ത്താല്‍ നടത്തിയാല്‍ ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കും. ബെഹ്‌റ വ്യക്തമാക്കി.

Related Post

കെഎസ്ഇബി വൈദ്യുതി നിരക്ക് വർധിപ്പിച്ചു

Posted by - Feb 15, 2020, 05:18 pm IST 0
കൊച്ചി: കെഎസ്ഇബി വൈദ്യുതി നിരക്ക് വർധിപ്പിച്ചു. മൂന്ന് മാസത്തേക്ക് യൂണിറ്റിന് 10 പൈസ വീതമാണ് വർധിപ്പിക്കുന്നത്. ഇത് സർചാർജായി ഈടാക്കാൻ റെഗുലേറ്ററി കമ്മീഷൻ ആണ് ശുപാർശ ചെയ്തത്.…

എസ്.ഡി.പി.ഐ, ജമാഅത്തെ,  ആർ.എസ്.സ് , ബി.ജെ.പി എന്നിവർ  വർഗീയ ധ്രുവീകരണം നടത്തുന്നു : കോടിയേരി ബാലകൃഷ്ണൻ

Posted by - Feb 16, 2020, 04:25 pm IST 0
തിരുവനന്തപുരം: എസ്.ഡിപി.യും ജമാഅത്തെ ഇസ്‌ലാമിയും കേരളത്തിൽ വർഗീയ ധ്രുവീകരണം നടത്തുകയാണെന്നും  ആർ.എസ്.എസും ബി.ജെ.പിയും നടത്തുന്നത് അതുതന്നെയാണെന്നും   സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. 'ബോലോ തഖ്‌ബീർ'…

കടബാധ്യത: വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ  

Posted by - May 25, 2019, 04:47 pm IST 0
കല്പറ്റ: വയനാട് പനമരം നിര്‍വാരത്ത് കടബാധ്യതമൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. നീര്‍വാരം സ്വദേശി ദിനേശന്‍ (52) ആണ് ആത്മഹത്യ ചെയ്തത്. നാല് ബാങ്കുകളിലായി 20 ലക്ഷത്തോളം രൂപ…

ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കം; വീട്ടുമുറ്റങ്ങള്‍ പൊങ്കാലക്കളങ്ങളായി  

Posted by - Feb 27, 2021, 06:40 am IST 0
തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തിലെ പണ്ടാരയടുപ്പില്‍ തീപകര്‍ന്നു. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീപകര്‍ന്ന ശേഷമാണ് പണ്ടാരയടുപ്പില്‍ അഗ്‌നി തെളിച്ചത്. തുടര്‍ന്ന് ഭക്തര്‍ തങ്ങളുടെ വീടുകളില്‍ തയ്യാറാക്കിയ അടുപ്പുകളിലും തീ…

മുൻ മന്ത്രിയും എൻസിപി നേതാവുമായ തോമസ് ചാണ്ടി (72) അന്തരിച്ചു

Posted by - Dec 20, 2019, 08:08 pm IST 0
കൊച്ചി: മുൻ മന്ത്രിയും എൻസിപി നേതാവുമായ തോമസ് ചാണ്ടി (72) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പിണറായി മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്നു തോമസ് ചാണ്ടി.…

Leave a comment