മഹാരാഷ്ട്രയിൽ  ഫഡ്‌നവിസ് മുഖ്യമന്ത്രിയായത്  40000 കോടിയുടെ കേന്ദ്ര ഫണ്ട് ദുരുപയോഗം തടയാനെന്ന് അനന്ത് കുമാര്‍ ഹെഗ്‌ഡെ

271 0

ബെംഗളൂരു:മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനാവശ്യമായ ഭൂരിപക്ഷം കിട്ടാതിരുന്നിട്ടും പെട്ടന്ന്  ദേവേന്ദ്ര ഫഡ്നവിസിനെ  മുഖ്യമന്ത്രിയാക്കി സത്യപ്രതിജ്ഞ ചെയ്യിച്ചത് 40,000 കോടിയുടെ കേന്ദ്ര ഫണ്ട് ദുരുപയോഗം തടയാനായിരുന്നുവെന്ന് ബിജെപി നേതാവും എംപിയുമായ അനന്ത് കുമാര്‍ ഹെഗ്ഡെ. അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സര്‍ക്കാര്‍ ഈ തുക ദുരുപയോഗം ചെയ്യുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
 
രണ്ടം ഊഴത്തില്‍ 80 മണിക്കൂറോളമാണ് ഫഡ്നവിസ് മുഖ്യമന്ത്രി സ്ഥാനത്തിരുന്നത്. 40,000 കോടിയുടെ കേന്ദ്ര ഫണ്ട് കേന്ദ്രത്തിന് തിരികെ കൈമാറുന്നതിന് ഫഡ്നവിസിന് 15 മണിക്കൂര്‍ ധാരാളമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഈ തുക സംരക്ഷിക്കുന്നതിന് ബിജെപി നടത്തിയ ഒരു നാടകമായിരുന്നു ഫഡ്നവിസിന്റെ സത്യപ്രതിജ്ഞയെന്നും അനന്ത് കുമാര്‍ പറഞ്ഞു.

Related Post

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

Posted by - Nov 1, 2019, 01:45 pm IST 0
ന്യൂഡല്‍ഹി: വെള്ളിയാഴ്ച പുലര്‍ച്ചെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടെത്തിയത് പരിഭ്രാന്തി പരത്തി.  മൂന്നാം ടെര്‍മിനലില്‍ നിന്നാണ് ബാഗ് കണ്ടെത്തിയത്.  തുടര്‍ന്ന് പൊലീസ്…

വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

Posted by - Dec 3, 2019, 10:11 am IST 0
ബംഗളുരു :  ഇന്ത്യൻ സംശയങ്ങൾക്കും ആശങ്കകൾക്കും വിരാമമിട്ടുകൊണ്ട് വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസാ. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നതിനിടെ വിക്രം…

ഇന്ത്യ ആദ്യ റഫാൽ പോർ വിമാനം ഫ്രാൻ‌സിൽ നിന്ന്  ഏറ്റുവാങ്ങി

Posted by - Oct 8, 2019, 10:29 pm IST 0
പാരിസ്: ഫ്രാൻസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ആദ്യ റഫാൽ യുദ്ധവിമാനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഏറ്റുവാങ്ങി. ഡാസോ ഏവിയേഷനാണ്‌ നിർമാതാക്കൾ.  ഇന്ത്യൻ വ്യോമസേനയുടെ സ്ഥാപകദിനത്തിലാണ് റഫാൽ…

കിഴക്കൻ ഡൽഹിയിൽ വീണ്ടും പ്രതിഷേധം ശക്തമായി 

Posted by - Dec 17, 2019, 04:28 pm IST 0
ഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം കനത്തു .  കിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂരിലും ജഫറാബാദിലും പ്രതിഷേധം അക്രമാസക്തമായി. സീലംപൂരില്‍ ബസിന് തീയിട്ട പ്രതിഷേധക്കാര്‍ പോലീസിന് നേരെ…

അസമില്‍ അക്രമം കുറഞ്ഞു; ഗുവാഹാട്ടിയില്‍ കര്‍ഫ്യൂവിൽ ഇളവ് 

Posted by - Dec 14, 2019, 02:06 pm IST 0
ഗുവാഹാട്ടി: പൗരത്വ ബില്ലിനെച്ചൊല്ലി പ്രതിഷേധം നടക്കുന്ന ഗുവാഹാട്ടിയില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെ കര്‍ഫ്യൂവിൽ ഇളവ് നല്‍കി.  എന്നാല്‍ അനിശ്ചിതകാല കര്‍ഫ്യൂ നിലനില്‍ക്കുന്ന അസമിലെ…

Leave a comment