അജിത് പവാറിനെതിരായ 70,000 കോടിരൂപയുടെ അഴിമതിക്കേസിന്റെ അന്വേഷണം സർക്കാർ   അവസാനിപ്പിച്ചു  

248 0

മുംബൈ: അജിത് പവാറിനെതിരായ 70,000 കോടിരൂപയുടെ അഴിമതിക്കേസിന്റെ അന്വേഷണം സർക്കാർ  അവസാനിപ്പിച്ചു. കേസില്‍ അദ്ദേഹത്തിനെതിരെ  തെളിവുകള്‍ ഇല്ലെന്ന് വ്യക്തമാക്കി  അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷമാണ് അജിത് പവാറിനെതിരായ അഴിമതിക്കേസ് അന്വേഷണസംഘം അവസാനിപ്പിച്ചത്.

അന്വേഷണം അവസാനിപ്പിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചില്‍ ആന്റി കറപ്ഷന്‍ ബ്യൂറോ സമര്‍പ്പിച്ചു. വിദര്‍ഭ ഇറിഗേഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണ് അജിത് പവാറിനെതിരായി അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.  അജിത് പവാര്‍ ഇറിഗേഷന്‍ വകുപ്പു മന്ത്രിയായിരുന്ന  കാലത്താണ് അഴിമതി നടന്നതായി ആരോപണം ഉയര്‍ന്നിരുന്നത്. വിദര്‍ഭ മേഖലകളിലെ വരള്‍ച്ചാ പ്രതിരോധത്തിന് ഡാമുകളും ചെക്ക്ഡാമുകളും നിര്‍മിക്കുന്നതായിരുന്നു പദ്ധതി.
 

Related Post

വിജയാ താഹിൽ രമണിയുടെ രാജി രാഷ്‌ട്രപതി അംഗീകരിച്ചു

Posted by - Sep 21, 2019, 10:11 am IST 0
ന്യൂ ഡൽഹി : മേഘാലയിലേക്ക് സ്ഥലമാറ്റിയതിൽ  പ്രതിഷേധിച്ച് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് രാജിവെച്ച വിജയാ താഹിൽ രമണിയുടെ രാജി രാഷ്‌ട്രപതി അംഗീകരിച്ചു.   …

ഹൈന്ദവരാണ് ഇന്ത്യയുടെ കാതല്‍: സുരേഷ് ഭയ്യാജി ജോഷി

Posted by - Feb 9, 2020, 05:23 pm IST 0
പനാജി :പണ്ടു  കാലം മുതല്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്കും താഴ്ച്ചയ്ക്കും വേണ്ടി സാക്ഷിയായവരാണ് ഹിന്ദുവെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി. ഗോവയില്‍ പൊതു ചടങ്ങില്‍ പങ്കെടുത്ത്…

ട്രക്കില്‍ കയറ്റിയയച്ച 40 ടണ്‍ സവാള കൊള്ളയടിച്ചു  

Posted by - Nov 30, 2019, 12:32 pm IST 0
ശിവപുരി: മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ  ഗോരഖ്പുരിലേക്ക്  കയറ്റി അയച്ച 40 ടണ്‍ സവാള കൊള്ളയടിച്ചു. സവാള വില  കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് കൊള്ള നടന്നത്. 22 ലക്ഷം രൂപ…

ഇന്‍ഡിഗോ എയര്‍ലൈന്‍സ് വന്‍ ഓഫറുകള്‍ നൽകുന്നു   

Posted by - Feb 12, 2020, 01:22 pm IST 0
ഡല്‍ഹി: വാലെന്റിൻ ഡേ ഓഫറായി  യാത്രക്കാര്‍ക്ക് വമ്പന്‍ ഓഫറുകള്‍ നല്‍കി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. 999 രൂപ മുതല്‍ വിമാന ടിക്കറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഫെബ്രുവരി 11 മുതല്‍…

കാഷ്മീർ വളരെ ശാന്തം : അമിത് ഷാ

Posted by - Sep 17, 2019, 06:45 pm IST 0
ന്യൂ ഡൽഹി: ജമ്മു കാഷ്‌മീരിൽ നിലവിലെ അവസ്ഥ തികച്ചും ശാന്തമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കാഷ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതുമായി ബന്ധപ്പെട്ട്  അക്രമണാത്മകമായ സ്ഥിതിയാണ്…

Leave a comment