മുഖ്യമന്ത്രിക്ക് മാവോയിസ്റ്റുകളുടെ വധ ഭീഷണി

319 0

കോഴിക്കോട്: മാവോയിസ്റ്റ് വേട്ടയിൽ മുഖ്യമന്ത്രി പിണറായി വിജയനോട് പകരം ചോദിക്കുമെന്ന് മാവോയിസ്റ്റുകളുടെ ഭീഷണി. ഭീഷണി സന്ദേശവും, കത്തും വടകര പൊലീസ് സ്റ്റേഷനിൽ ലഭിച്ചു.മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്തുമെന്നാണ് ഭീഷണി മുഴക്കിയിരിക്കുന്നത്‌. ഭീഷണിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു. 

ഭീഷണി കത്തും, സന്ദേശവും ലഭിച്ചത് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പോലീസ് പറഞ്ഞു. കബനീദളം ആക്ഷൻ കമ്മിറ്റി വൈസ് പ്രസിഡന്‍റ് ബദർ മുസാമിന്‍റെ പേരിലാണ് ഭീഷണി കത്ത് ലഭിച്ചിരിക്കുന്നത്. കത്തിനൊപ്പം ലഘു ലേഖയും ഉണ്ട്. വെള്ളിയാഴ്ച ഉച്ചയോടെയാണ് കത്ത് വടകര പോലീസ് സ്റ്റേഷനിൽ എത്തിയത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Related Post

ഏറ്റുമാനൂരില്‍ സ്വതന്ത്രയായി ലതികാ സുഭാഷ്; പ്രചാരണത്തിന് തുടക്കമിട്ടു  

Posted by - Mar 15, 2021, 01:16 pm IST 0
കോട്ടയം: ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ലതികാ സുഭാഷ് അറിയിച്ചു. തന്നോട് ഏറ്റുമാനൂരില്‍ അല്ലാതെ മറ്റൊരിടത്തും മത്സരിക്കാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നില്ല. ഏറ്റുമാനൂര്‍ സീറ്റിനായി കേരളാ കോണ്‍ഗ്രസ് നേതാക്കള്‍…

ആഭ്യന്തര കലഹം: ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ യാക്കോബായ സഭാ ഭരണച്ചുമതല ഒഴിഞ്ഞു

Posted by - May 1, 2019, 12:02 pm IST 0
കൊച്ചി: ആഭ്യന്തര കലഹത്തെ തുടര്‍ന്ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ യാക്കോബായ സഭാ ഭരണച്ചുമതല ഒഴിഞ്ഞു. മെത്രാപ്പൊലീത്ത ട്രസ്റ്റി പദവിയില്‍നിന്നുള്ള രാജി പാത്രിയര്‍ക്കീസ് ബാവ…

നാളെ മുതൽ നടക്കാനിരുന്ന സ്വകാര്യബസ് പണിമുടക്ക് പിന്‍വലിച്ചു

Posted by - Feb 3, 2020, 04:28 pm IST 0
കോഴിക്കോട്:  നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യബസ് പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത മന്ത്രിയുമായി  നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.  ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി. ചര്‍ച്ചയിലെ തീരുമാനങ്ങള്‍…

മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന്  കെ ആര്‍ ഇന്ദിരയ്‌ക്കെതിരെ  കേസ്

Posted by - Sep 4, 2019, 12:28 pm IST 0
കൊടുങ്ങല്ലൂര്‍: മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ എഴുത്തുകാരിയും ആകാശവാണി ഡയറക്ടറുമായ കെ ആര്‍ ഇന്ദിരയ്‌ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കൊടുങ്ങല്ലൂർ പോലീസ്  കേസെടുത്തു. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന് ഐപിസി…

 നിരാഹാര സമരം അവസാനിച്ചു: ബന്ദിപ്പൂര്‍ യാത്രാ നിരോധനം  

Posted by - Oct 7, 2019, 10:23 am IST 0
വയനാട്: ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള ഗതാഗത നിയന്ത്രണത്തിനെതിരെ ബത്തേരിയില്‍ യുവജന കൂട്ടായ്മ സംഘടിപ്പിച്ച സമരം അവസാനിപ്പിച്ചു. മന്ത്രിമാരായ എ കെ ശശീന്ദ്രനും ടി പി രാമകൃഷ്ണനും സമരപന്തലിലെത്തി സമരക്കാര്‍ക്ക്…

Leave a comment