ഭൂമി ഇടപാടിൽ  കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ വീണ്ടും കേസ്‌

94 0

കൊച്ചി:  ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്കും സഭയുടെ മുന്‍ ഫിനാന്‍സ് ഓഫീസര്‍ ജോഷി പുതുവക്കുമെതിരെ കേസെടുത്തു . കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്തത്‌. 

അലക്‌സിയന്‍ ബ്രദേഴ്‌സ് അതിരൂപതയ്ക്ക് നല്‍കിയ ഭൂമി കരാര്‍ ലംഘിച്ച് മറിച്ചുവിറ്റുവെന്ന ഹര്‍ജിയിലാണ് സമന്‍സ് അയക്കാന്‍ ഉത്തരവായത്. ഭൂമി മറിച്ചുവിറ്റതില്‍ 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി എന്നാണ് ഹര്‍ജിക്കാരന്‍ ഉന്നയിച്ചിരിക്കുന്നത്‌. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന ഉറപ്പില്‍ കൈമാറിയ ഭൂമി പിന്നീട് 16 ആധാരങ്ങളിലായി മറിച്ചുവിറ്റുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്‌.

ഡിസംബര്‍ മൂന്നിന് കര്‍ദിനാളും ഫാ ജോഷി പുതുവയും കോടതിയില്‍ ഹാജരാകാനാണ് സമന്‍സ്.

Related Post

ഹിന്ദി ഭാഷ രാജ്യത്തെ ഒത്തൊരുമ  നിലനിർത്തുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ 

Posted by - Sep 15, 2019, 09:25 am IST 0
തിരുവനന്തപുരം : ഹിന്ദി ദിവസായ സെപ്റ്റംബർ 14ന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അഭിപ്രായത്തെ പിന്തുണച്ച്കൊണ്ട് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി ഭാഷയുടെ ഉപയോഗവും…

ഗോ എയറിന്റെ കണ്ണൂര്‍-കുവൈറ്റ്  സര്‍വീസ്  സെപ്റ്റംബർ 19  മുതല്‍ ആരംഭിക്കും

Posted by - Sep 13, 2019, 02:33 pm IST 0
കണ്ണൂര്‍: ഗോ എയറിന്റെ കണ്ണൂര്‍-കുവൈറ്റ്  സര്‍വീസ് സെപ്റ്റംബർ  19 മുതല്‍ ആരംഭിക്കും. ദിവസവും രാവിലെ ഏഴു മണിക്കാണ് കണ്ണൂരില്‍ നിന്നും സര്‍വീസ്.  കുവൈറ്റില്‍ നിന്നും പ്രാദേശിക സമയം…

കൊല്ലത്ത് കെട്ടിടം തകർന്ന് വീണ് രണ്ട് പേര്‍ മരിച്ചു

Posted by - Sep 6, 2019, 12:37 pm IST 0
കൊല്ലം: കൊല്ലം പാരിപ്പള്ളി പുത്തംകുളത്ത് കെട്ടിടം ഇടിഞ്ഞുവീണ് രണ്ട് പേര്‍ മരിച്ചു. ശ്രീരാമപുരം സ്വദേശി രഞ്ജിത്ത്, കല്ലറ സ്വദേശി ചന്തു എന്നിവരാണ് മരിച്ചു. രണ്ടു പേരെ പരിക്കുകളോടെ…

 പൗരത്വ ബില്ലിനെതിരെയുള്ള  സത്യാഗ്രഹം ആരംഭിച്ചു

Posted by - Dec 16, 2019, 02:06 pm IST 0
തിരുവനന്തപുരം :  ഭരണ-പ്രതിപക്ഷ അംഗങ്ങൾ സംയുക്തമായി നടത്തുന്ന സത്യാഗ്രഹത്തിന് തുടക്കമായി. പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് സത്യാഗ്രഹം നടക്കുന്നത്. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് മണി വരെയാണ്  സത്യാഗ്രഹം.…

പ്രധാനമന്ത്രിയെ വിമര്‍ശിച്ചാല്‍ ജയിലിലാകുമെന്ന അവസ്ഥ: രാഹുല്‍ഗാന്ധി

Posted by - Oct 4, 2019, 05:34 pm IST 0
കല്‍പറ്റ: ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകര്‍ത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ജനങ്ങളോട് ഉത്തരം പറഞ്ഞേ മതിയാകൂ എന്ന്  കോണ്‍ഗ്രസ് നേതാവ് രാഹുൽഗാന്ധി. വയനാട്ടിൽ രാത്രി യാത്രയുമായി…

Leave a comment