ബിജെപിയുടെ നിയമസഭാകക്ഷി നേതാവായി ദേവേന്ദ്ര ഫഡ്‌നാവിസ്‌നെ  വീണ്ടും തിരഞ്ഞെടുത്തു

273 0

മുംബൈ: ദേവേന്ദ്ര ഫഡ്‌നാവിസിനെ ബി.ജെ.പി. നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. മുംബൈയില്‍ നടന്ന ബി.ജെ.പി. എം.എല്‍.എമാരുടെ യോഗത്തിലാണ് ഫഡ്‌നാവിസിനെ പാര്‍ട്ടിയുടെ നിയമസഭകക്ഷി നേതാവായി വീണ്ടും തിരഞ്ഞെടുത്തത്. ബിജെപി-ശിവസേന സഖ്യത്തെയാണ് ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചതെങ്കില്‍ ആ സഖ്യം തന്നെ അധികാരത്തിലേറുമെന്ന് ഫഡ്‌നാവിസ് പ്രതികരിച്ചു. 

ബുധനാഴ്ച സൗത്ത് മുംബൈയിലെ വിധാന്‍ ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ ബി.ജെ.പി. എം.എല്‍.എമാരായി വിജയിച്ച 105 പേരും പങ്കെടുത്തിരുന്നു. ഇവര്‍ക്ക് പുറമേ 15 സ്വതന്ത്രരുടെ പിന്തുണയുണ്ടെന്നും 45 ശിവസേന എംഎല്‍എമാര്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ സഹകരിക്കുമെന്നും ബിജെപി നേതാക്കള്‍ അവകാശപ്പെട്ടിരുന്നു.  അതേസമയം രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രി പദം പങ്കുവെയ്ക്കണമെന്ന ആവശ്യത്തില്‍ ശിവസേന ഉറച്ചുനില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ ഒരുവിട്ടുവീഴ്ചയും വേണ്ടെന്നാണ് പാര്‍ട്ടിയുടെ  തീരുമാനം.

Related Post

ബിജെപി ജനജാഗരണ മാർച്ചിനു നേരെ കല്ലേറ് 

Posted by - Feb 1, 2020, 10:27 am IST 0
കുണ്ടറ(കൊല്ലം): പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് ബിജെപി കൊല്ലത്തു സംഘടിപ്പിച്ച ജനജാഗരണ സദസ്സിന് മുൻപേ  നടന്ന മാര്‍ച്ചിനു നേരെ പോപ്പുലര്‍ഫ്രണ്ട്-എസ്ഡിപിഐ അക്രമികളുടെ കല്ലേറ്. ഒരു സ്ത്രീ അടക്കം…

ഡൽഹി തിരഞ്ഞെടുപ്പ് :വോട്ടെണ്ണല്‍ തുടങ്ങി,എ.എ.പിക്ക് മുന്നേറ്റം  

Posted by - Feb 11, 2020, 08:33 am IST 0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫല സൂചനകള്‍ ആംആദ്മി പാര്‍ട്ടിക്ക് അനുകൂലമാണ്.  പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്‌. 

അരവിന്ദ് കെജ്‌രിവാൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും    

Posted by - Feb 16, 2020, 09:35 am IST 0
ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.  ഇന്ന് രാവിലെ 10ന് രാംലീല മൈതാനിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്‍, ഗോപാല്‍ റായ്,…

മാറാ രോഗത്തിന് ചികിത്സ നടത്തുന്ന വ്യാജ ഡോക്ടര്‍ പിടിയിലായി

Posted by - May 5, 2018, 03:44 pm IST 0
വടകര : മാറാ രോഗത്തിന് ചികിത്സ നടത്തുന്ന വ്യാജ ഡോക്ടര്‍ പിടിയിലായി. അലോപതി വിഭാഗത്തിലെ വിറ്റാമിന്‍ ഗുളികകള്‍ നല്‍കി മാറാ രോഗത്തിന് ചികിത്സ നടത്തിയ അഴിയൂര്‍ യമുന…

18 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

Posted by - May 13, 2018, 10:32 am IST 0
ഷിംല: ഹിമാചല്‍ പ്രദേശില്‍ ഐഎഎസുകാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയശേഷം ഇതു രണ്ടാം തവണയാണ് ഐഎഎസുകാരെ കൂട്ടത്തോടെ സ്ഥലംമാറ്റുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള ആറ്…

Leave a comment