മുഖ്യമന്ത്രിക്ക് ഡല്‍ഹിയിൽ ബുള്ളറ്റ്പ്രൂഫ് കാറും ജാമറും

373 0

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് ഡൽഹിയിലും സുരക്ഷ വര്‍ധിപ്പിച്ചു. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് സുരക്ഷ  വര്‍ധിപ്പിച്ചത്. അദ്ദേഹത്തിന്  ബുള്ളറ്റ് പ്രൂഫ് കാര്‍ നല്‍കി. ജാമര്‍ ഘടിപ്പിച്ച വാഹനവും മുഖ്യമന്ത്രിയുടെ സുരക്ഷക്കായി ഏര്‍പ്പെടുത്തി. നാല് കമാന്‍ഡോകളടക്കം 15 ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥരും  സുരക്ഷക്കായുണ്ട്. സാധാരണ മുഖ്യമന്ത്രിക്ക് രണ്ട് കമാന്‍ഡോസിനേയാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഡല്‍ഹി പോലീസിനൊപ്പം കേരള പോലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്ക് സുരക്ഷ നല്‍കുന്നുണ്ട്.

Related Post

ഐ‌എൻ‌എക്സ് മീഡിയ കേസിൽ ചിദംബരത്തിന്റെ കസ്റ്റഡി ഒക്ടോബർ 3 വരെ നീട്ടി

Posted by - Sep 19, 2019, 05:56 pm IST 0
ന്യൂഡൽഹി: മുൻ ധനമന്ത്രിയും കോൺഗ്രസ്  നേതാവുമായ പി. ചിദംബരത്തിന് സ്പെഷ്യൽ  സിബിഐ ജഡ്ജി വ്യാഴാഴ്ച ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 3 വരെ നീട്ടി. “ജുഡീഷ്യൽ കസ്റ്റഡി നീട്ടാൻ…

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം മധ്യപ്രദേശ് മന്ത്രിസഭ പാസാക്കി

Posted by - Feb 5, 2020, 05:52 pm IST 0
ഭോപ്പാല്‍: കേരളം, ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം മധ്യപ്രദേശ് മന്ത്രിസഭ പാസാക്കി. പൗരത്വ നിയമം ഇന്ത്യന്‍ ഭരണഘടനയുടെ പ്രധാന…

ജമ്മുകശ്മീരില്‍ ജനങ്ങള്‍ സാധാരണ ഗതിയിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ് : അമിത് ഷാ 

Posted by - Nov 20, 2019, 02:37 pm IST 0
ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ ജനങ്ങള്‍ സാധാരണ ഗതിയിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണെന്നും  കര്‍ഫ്യൂ എവിടെയും  ഇല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീരിലെ സ്ഥിതിഗതികള്‍  രാജ്യസഭയില്‍ വിവരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം,…

ഡല്‍ഹി മുഖ്യമന്ത്രിയ്ക്ക് നിയമസഭയില്‍ ഹാജരില്ലെന്ന് പരാതി

Posted by - Jun 11, 2018, 04:27 pm IST 0
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നിയമസഭയില്‍ ഹാജരില്ലെന്ന് പരാതി. വിമത എ.എ.പി എം.എല്‍.എയായ കപില്‍ മിശ്രയാണ് കെജ്രിവാളിനെതിരെ ഹര്‍ജി സമര്‍പ്പിച്ചത്. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനായി…

ബിഎസ്എൻഎൽ സ്വയം വിരമിക്കൽ പദ്ധതി നിലവിൽ വന്നു 

Posted by - Nov 7, 2019, 10:06 am IST 0
ന്യൂ ഡൽഹി : കേന്ദ്രസർക്കാർ സ്ഥാപനമായ  ബിഎസ്എൻഎലിലെ സ്വയംവിരമിക്കൽ പദ്ധതി നിലവിൽ വന്നു.  ജീവനക്കാരുടെ ശമ്പളയിനത്തിൽ 7000 കോടി രൂപയോളം ലാഭിക്കാൻ സാധിക്കുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. ഈ…

Leave a comment