കശ്മീരിലെ ആശയവിനിമയ സംവിധാനങ്ങള്‍ക്കുള്ള നിയന്ത്രണം 15 ദിവസം കൂടി മാത്രം ; അമിത് ഷാ  

203 0

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ ആശയവിനിമയ സംവിധാന നിയന്ത്രണങ്ങൾ  15  ദിവസത്തിനുള്ളിൽ പുനസ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മുകശ്മീരില്‍ നിന്നുള്ള സംഘത്തിനോടാണ്  ഷാ ഈ ഉറപ്പു നല്‍കിയത്. ഗ്രാമത്തലവന്മാരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. എല്ലാ ഗ്രാമതലവന്മാർക്കും  രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും പ്രഖ്യാപിച്ചിട്ടുണ്ട്.
കശ്മീരിലെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആഗസ്റ്റ് അഞ്ച് മുതല്‍ നിര്‍ത്തിവെച്ചിരുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370 പിന്‍വലിച്ചതിന് പിന്നാലെയാണ് ലാന്‍ഡ് ലൈന്‍ സേവനങ്ങളടക്കം സര്‍ക്കാര്‍ നിർത്തിയത് . ഇതേ തുടര്‍ന്ന് കശ്മീരിലെ ജനങ്ങള്‍ക്ക്  ആശയവിനിമയം നടത്താനുള്ള  എല്ലാ അവസരങ്ങളും ഇല്ലാതായിരുന്നു . ഈ കേന്ദ്ര ഗവണ്മെന്റ്  തീരുമാനത്തെ ജമ്മു കാശ്മീർ ഗവർണ്ണർ ന്യായീകരിച്ചിരുന്നു 

Related Post

ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതിയില്‍ മാറ്റം 

Posted by - Jul 1, 2018, 07:32 am IST 0
ന്യൂഡല്‍ഹി: ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതിയില്‍ മാറ്റം. അവസാന തീയതി അടുത്തവര്‍ഷം മാര്‍ച്ച്‌ 31 വരെ നീട്ടി. അഞ്ചാംതവണയാണ് ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ തീയതി…

ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വീണ്ടും വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി

Posted by - Dec 3, 2018, 06:10 pm IST 0
ന്യൂഡല്‍ഹി: ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വീണ്ടും വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി. കേസില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അറിയിച്ചത്. ഗുജറാത്തില്‍…

വോട്ടെണ്ണല്‍ ദിവസം കാശ്മീരില്‍ വന്‍ഭീകരാക്രമണത്തിന് പദ്ധതി  

Posted by - May 18, 2019, 07:48 am IST 0
ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ ദിവസമായ 23 ന് കാശ്മീരില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദി ഗ്രൂപ്പുകളായിരിക്കും ആക്രമണത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.…

രാജ്യദ്രോഹകുറ്റത്തിന് ഷെഹ്‌ല റാഷിദിനെതിരെ  കേസെടുത്തു

Posted by - Sep 6, 2019, 06:25 pm IST 0
ന്യൂദൽഹി: ജമ്മു കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയതിനെത്തുടർന്ന് സായുധ സേന സിവിലിയന്മാരെ പീഡിപ്പിക്കുകയും വീടുകൾ കൊള്ളയടിക്കുകയും ചെയ്തുവെന്നാരോപിച്ച  ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റ് നേതാവ് ഷെഹ്‌ല റാഷിദിനെതിരെ…

ടൂറിസം മന്ത്രിയ്ക്ക് നേരെ തെരുവ് കാളയുടെ ആക്രമണം

Posted by - May 10, 2018, 09:01 am IST 0
അമൃത്‌സര്‍: പഞ്ചാബിലെ ടൂറിസം മന്ത്രി നവജ്യോത് സിംഗ് സിദ്ധുവിനു നേരെ തെരുവ് കാളയുടെ ആക്രമണം. അദ്ദേഹം പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ടൂറിസത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെ നവീകരണ പദ്ധതികള്‍ നടത്തുന്നത്…

Leave a comment