ആന്റോ പുത്തിരി അന്തരിച്ചു

89 0

കൊച്ചി : ആന്റോ  പുത്തിരി , ഫ്ലവർസ്  ചാനൽ മാർക്കറ്റിംഗ് മേധാവി (53 )  ഹൃദയാഘത്തെ  തുടർന്ന്  കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ്  ആശുപത്രിയിൽ അന്തരിച്ചു .പുത്തിരി 30 വര്‍ഷത്തിലധികമായി പത്ര, ടെലിവിഷന്‍ മാര്‍ക്കറ്റിംഗ് രംഗത്ത് സജീവമായിരുന്നു. തൃശൂര്‍ വേലൂര്‍ സ്വദേശിയാണ്.  ഈ നാട് ദിനപത്രത്തിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് മാതൃഭൂമി ദിനപത്രം, ഏഷ്യാനെറ്റ് എന്നിവിടങ്ങളിലും ജോലി ചെയ്തു.

 അഞ്ച് വര്‍ഷമായി ഫ്‌ളവേഴ്‌സിന്റെ മാര്‍ക്കറ്റിംഗ് മേധാവിയായിരുന്നു. ഔദ്യോഗിക കാര്യത്തിനായി മുംബെയില്‍ നിന്ന് കൊച്ചിയില്‍ എത്തിയതായിരുന്നു. ഭാര്യ ബീന, മകള്‍: നയന റോസ്. സംസ്‌ക്കാരം വ്യാഴാഴ്ച 10 മണിക്ക് വേലൂര്‍ കുട്ടംകുളം സെന്റ് ജോണ്‍ ഇവാഞ്ജലിസ്റ്റ് പള്ളിയില്‍.

Related Post

സംസ്ഥാനത്ത് കോംഗോ പനി

Posted by - Dec 3, 2018, 05:42 pm IST 0
തൃശ്ശൂര്‍: സംസ്ഥാനത്ത് കോംഗോ പനി ബാധിച്ച്‌ ഒരാള്‍ ചികില്‍സയില്‍. വിദേശത്തു നിന്നും അവധിക്ക് നാട്ടിലെത്തിയ മലപ്പുറം സ്വദേശിക്കാണ് പനി റിപ്പോര്‍ട്ട് ചെയ്തത്. ഇദ്ദേഹം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍…

ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേല്‍ രാജിവെച്ചു

Posted by - Dec 10, 2018, 05:55 pm IST 0
ന്യൂഡല്‍ഹി: ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേല്‍ രാജിവെച്ചു. വ്യക്തിപരമായ കാരണത്താലാണ് രാജിയെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കെ പ്രശ്‌നം പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര…

ജീവന് വേണ്ടി പോരാടുന്ന കുരുന്നിന്റെ ചികിത്സാ ചെലവും സംരക്ഷണവും സർക്കാർ ഏറ്റെടുക്കും

Posted by - Mar 29, 2019, 05:17 pm IST 0
തൊടുപുഴ: അമ്മയുടെ സുഹൃത്ത് വടികൊണ്ടു തലയ്ക്ക് അടിച്ചശേഷം കാലിൽ തൂക്കി നിലത്തടിച്ച രണ്ടാം ക്ലാസ് വിദ്യാർഥി അതീവ ഗുരുതരാവസ്ഥയിൽ. വെന്റിലേറ്ററിന്റെ സഹായത്തോടെയാണു കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. കുട്ടിയുടെ…

സനലിന്റെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി സുരേഷ് ഗോപി

Posted by - Dec 25, 2018, 02:48 pm IST 0
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി നടനും എംപിയുമായ സുരേഷ് ഗോപി. വനിത വികസന കോര്‍പ്പറേഷനില്‍ വീട് പണയം വെച്ചെടുത്ത വായ്പ തിരിച്ചടക്കാന്‍ സഹായിക്കാമെന്നാണ്…

10 മുതല്‍ 17 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

Posted by - May 8, 2018, 06:14 pm IST 0
കൊച്ചി : 10 മുതല്‍ 17 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. എറണാകുളം, തൃശൂര്‍ സെക്ഷനില്‍ ട്രാക്ക് അറ്റകുറ്റപണി നടക്കുന്നതിനാലാണ് 10 മുതല്‍ 17 വരെ ട്രെയിന്‍…

Leave a comment