പാര്‍ട്ടിയും നേതാക്കളും ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തണം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ട്  

394 0

തിരുവനന്തപുരം: പാര്‍ട്ടിയും നേതാക്കളും ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ട്. നേതാക്കള്‍ ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാന്യമായി പെരുമാറാതെ ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനാവില്ല. കൊല്‍ക്കത്ത പ്ലീനം റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോഷക സംഘടനകളെ കൂടുതല്‍ സജീവമാക്കണമെന്ന നിര്‍ദേശം നടപ്പാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേതാക്കള്‍ ധാര്‍ഷ്ട്യത്തോടുകൂടി പെരുമാറുന്നതായുള്ള പരാതി വ്യാപകമാണ്. ഗൃഹസന്ദര്‍ശന പരിപാടിയിലടക്കം അത്തരം ആക്ഷേപം ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആറു ദിവസം നീണ്ടുനില്‍ക്കുന്ന നേതൃയോഗത്തിനാണ് ഞായറാഴ്ച തുടക്കമായത്.  ആദ്യ മൂന്നു ദിവസം സെക്രട്ടറിയേറ്റും തുടര്‍ന്നുള്ള മൂന്നു ദിവസം സംസ്ഥാന സമിതിയും യോഗം ചേരും. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പങ്കെടുക്കുന്നുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍, പാര്‍ട്ടി തലത്തിലെ വീഴ്ചകള്‍കള്‍ക്കുള്ള തിരുത്തല്‍ നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവയാണ് നേതൃയോഗങ്ങളുടെ മുഖ്യ അജണ്ട. സംസ്ഥാനമൊട്ടാകെ നടത്തിയ ഗൃഹസന്ദര്‍ശനപരിപാടിയിലൂടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ജില്ലാ തലത്തില്‍ അവലോകന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിരുന്നു.

ഇത് ജില്ല തിരിച്ച് വിശദമായി ചര്‍ച്ച ചെയ്യും. ആറുനിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കങ്ങളും നേതൃയോഗങ്ങളില്‍ ചര്‍ച്ച ചെയ്യും. കൂടാതെ സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികളും നേതൃയോഗം വിലയിരുത്തും.

Related Post

ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ല; വാര്‍ത്തകള്‍ തള്ളി മാധുരി ദീക്ഷിത്

Posted by - Dec 7, 2018, 09:54 pm IST 0
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വാര്‍ത്തകള്‍ തള്ളി ബോളിവുഡ് നടി മാധുരി ദീക്ഷിത്. പൂനെയില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനില്ലെന്ന് അവര്‍ അറിയിച്ചു. തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍…

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് : എസ്.എന്‍.ഡി.പി യോഗത്തിന്റെ രാഷ്ട്രീയ നിലപാട് ഇന്ന് പ്രഖ്യാപിച്ചേക്കും

Posted by - May 20, 2018, 09:42 am IST 0
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ രാഷ്ട്രീയ നിലപാട് ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. എസ്.എന്‍.ഡി.പി നിയോഗിച്ച ഉപസമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഉപസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചയുടനാകും എസ്.എന്‍.ഡി.പി…

സീറ്റ് നിഷേധം: മഹിളാകോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് ലതികാ സുഭാഷ്; ഇന്ദിരാ ഭവന് മുന്നില്‍ തല മുണ്ഡനം ചെയ്തു  

Posted by - Mar 14, 2021, 12:40 pm IST 0
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ലതികാ സുഭാഷ് രാജിവച്ചു. ഇനിയൊരു പാര്‍ട്ടിയിലേക്കും പോകാനില്ലെന്നും ഒരു പാര്‍ട്ടിയുമായും സഹകരിക്കാനില്ലെന്നും ലതികാ…

യുപിയിൽ പ്രിയങ്ക വാദ്രക്കെതിരെ പടയൊരുക്കം, സീനിയർ നേതാക്കൾ യോഗങ്ങൾ ബഹിഷ്കരിച്ചു

Posted by - Nov 22, 2019, 04:34 pm IST 0
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്സിനെ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയുടെ ശ്രമങ്ങള്‍ക്ക് തുടക്കത്തിലെ തിരിച്ചടി കിട്ടി. പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനായി യോഗം വിളിച്ച പ്രിയങ്കയെ നേതാക്കള്‍…

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ഉടൻ 

Posted by - Mar 30, 2019, 12:43 pm IST 0
ദില്ലി: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ഉടനുണ്ടാവും. വയനാട് സീറ്റിന്റെ കാര്യത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വം വലിയ അസംതൃപ്തിയിലേക്ക് വഴിമാറിയ സാഹചര്യത്തിലാണ് രണ്ടിലൊരു തീരുമാനം അധികം വൈകില്ലെന്ന…

Leave a comment