നടപ്പിലാക്കായത് കശ്മീര്‍ ജനതയുടെ ആഗ്രഹം, ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി പ്രധാനമന്ത്രി;73ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം  

558 0

ന്യൂഡല്‍ഹി: 73ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. കശ്മീര്‍ വിഷയവും മുത്തലാഖ് നിരോധനവും അടക്കമുള്ള കാര്യങ്ങള്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി പരാമര്‍ശിച്ചു.

ഭരണഘടനയുടെ അനുച്ഛേദം 370 എടുത്തു കളഞ്ഞതോടെ സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുവെന്ന് മോദി പറഞ്ഞു. ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും പഴയ നിയമങ്ങള്‍ അഴിമതിയും സ്വജനപക്ഷപാതം പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. കശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന 370ാം അനുച്ഛേദം എടുത്തു കളഞ്ഞ തീരുമാനം ഐക്യകണ്ഠേന എടുത്തതാണ്. കശ്മീര്‍ ജനതയുടെ ഏറെക്കാലത്തെ ആഗ്രഹമാണ് ഇതോടെ സഫലീകരിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുത്തലാഖ് നിരോധിച്ചത് മുസ്ലീം സ്ത്രീകളുടെ ശാക്തീകരണത്തിന് സഹായിക്കും. 70 വര്‍ഷമായി നടക്കാത്ത കാര്യം 70 ദിവസം കൊണ്ട് നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിച്ചു. ഇതിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. രാജ്യത്തിന്റെ ഭാവി മാത്രമാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ രാജ്യത്തിന്റെ ഒരു വലിയ വിഭാഗം കനത്ത മഴയിലും പ്രളയത്തിലും കഷ്ടപ്പെടുന്നു. ദേശീയ ദുരന്തനിവാരണ സേനയും മറ്റുള്ളവരും ഇവരുടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുകയാണ്. പ്രളയരക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സജ്ജീകരണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മോദി പറഞ്ഞു.

രാജ്ഘട്ടില്‍ മഹാത്മാ ഗാന്ധിയുടെ സ്മൃതിമണ്ഡപത്തില്‍ എത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ എത്തിയത്. വിവിധ ഗാര്‍ഡ് ഓഫ് ഓണര്‍ അദ്ദേഹം സ്വീകരിച്ചു.

Related Post

പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Posted by - Jan 25, 2020, 09:45 pm IST 0
ന്യൂഡല്‍ഹി:  അന്തരിച്ച കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, സുഷമാ സ്വരാജ്, ജോര്‍ജ് ഫെര്‍ണാണ്ടസ് എന്നിവര്‍ക്ക് പത്മവിഭൂഷണ്‍. ബോക്‌സിങ് താരം മേരി കോമിന് പത്മവിഭൂഷണ്‍ പുരസ്‌കാരവും വ്യവസായി  ആനന്ദ് മഹീന്ദ്ര,…

 മോക്ഷേഷ് സന്യാസത്തിലേക്ക്

Posted by - Apr 23, 2018, 09:39 am IST 0
 മുംബൈയിലെ ബിസിനസ് വമ്പൻ സന്ദീപ് സേഥിന്റെ പുത്രനും ചാർട്ടേഡ് അക്കൗണ്ടെന്റുമായ മോക്ഷേഷ് എന്ന ഇരുപത്തിനാലുകാരൻ ജൈനമത സന്യാസിയാകാൻ പോകുന്നു. നൂറുകോടിൽ ഏറെ വരുന്ന സമ്പാദ്യം ഉപേക്ഷിച്ച് സന്യാസം…

റബര്‍ ഫാക്ടറിയില്‍ തീപിടുത്തം: 12 മണിക്കൂറിനു ശേഷവും നിയന്ത്രിക്കാനായില്ല 

Posted by - May 30, 2018, 09:16 am IST 0
ന്യുഡല്‍ഹി: ഡല്‍ഹി മാളവിയ നഗറിലെ ഒരു റബര്‍ ഫാക്ടറിയിലുണ്ടായ തീപിടുത്തം അനിയന്ത്രിതമായി തുടരുന്നു. മുപ്പതില്‍ ഏറെ അഗ്നിശമന സേനയുടെ യൂണിറ്റുകള്‍ തീയണയ്ക്കാന്‍ തീവ്രശ്രമം തുടരുകയാണ്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍…

പാചക വാതകത്തിന്റെ വിലവര്‍ധനയും തിരഞ്ഞെടുപ്പും തമ്മില്‍ ബന്ധമില്ല: ധര്‍മേന്ദ്ര പ്രധാന്‍

Posted by - Feb 14, 2020, 09:31 am IST 0
ന്യൂഡല്‍ഹി: പാചക വാതകത്തിന്റെ വിലവര്‍ധനയും തിരഞ്ഞെടുപ്പും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന്  കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. രാജ്യാന്തര വിപണിയിലെ വിലയും ഉപഭോഗവും അനുസരിച്ചാവും പാചകവാതക വിലയില്‍…

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട ആള്‍ അറസ്റ്റില്‍

Posted by - Apr 24, 2018, 02:59 pm IST 0
കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ടെന്നു സംശയിക്കുന്ന ആള്‍ അറസ്റ്റില്‍. മുഹമ്മദ് റഫീഖ് എന്നയാളെയാണ് കോയമ്പത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 1998ലെ കോയമ്പത്തൂര്‍ സ്ഫോടന പരമ്പരയുമായി…

Leave a comment