ശ്രീറാം വെങ്കിട്ടരാമനെ ജയിലിലേക്ക് മാറ്റാന്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്  

303 0

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസില്‍ റിമാന്‍ഡിലായ ശ്രീറാം വെങ്കിട്ടരാമനെ ജയിലിലേക്ക് മാറ്റാന്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്. കിംസ് ആശുപത്രിയിലെ പഞ്ചനക്ഷത്ര മുറിയിലായിരുന്ന ശ്രീറാമിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ആയിരുന്നു പൊലീസിന്റെ നീക്കമെങ്കിലും ജയിലിലേക്ക് കൊണ്ടു പോകാന്‍ മജിസ്‌ട്രേറ്റ് നിര്‍ദ്ദേശിക്കുകയായിരുന്നു.

ശ്രീറാമിനെ ജയിലിലേക്ക് മാറ്റുകയാണെന്ന് ഒപ്പമുള്ള പൊലീസുകാര്‍ തന്നെയാണ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ പൂജപ്പുര ജയിലില്‍ എത്തിച്ച ശേഷം വീണ്ടും ശ്രീറാമിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പൊലീസ് സെല്ലിലേക്ക് മാറ്റിയേക്കുമെന്നും സൂചനയുണ്ട്.

ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് സ്വകാര്യ ആശുപത്രിയിലെ സുഖസൗകര്യങ്ങളില്‍ കഴിഞ്ഞിരുന്ന ശ്രീറാം വെങ്കിട്ടരാമനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ പൊലീസ് തയ്യാറായത്. മാസ്‌ക് ധരിപ്പിച്ച് സ്ട്രച്ചറില്‍ കിടത്തി ആംബുലന്‍സില്‍ കയറ്റിയാണ് ശ്രീറാം വെങ്കിട്ടരാമനെ പൊലീസ് മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തിച്ചത്. മെഡിക്കല്‍ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചാണ് മജിസ്‌ട്രേറ്റ് സ്വകാര്യ ആശുപത്രി വാസം ആവശ്യമില്ലെന്ന നിലപാടിലേക്ക് എത്തിയത് എന്നാണ് വിവരം.

Related Post

നവംബർ ഒന്നിന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി

Posted by - Nov 1, 2019, 08:17 am IST 0
കോട്ടയം: പ്രതികൂല കാലാവസ്ഥയെ തുടർന്ന് എംജി സർവ്വകലാശാല നവംബർ ഒന്നിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. കനത്ത മഴയെ തുടർന്ന് തൃശൂർ…

ലതികയുടെ തലമുണ്ഡനം ഗൂഢാലോചന; തിരക്കഥ സിപിഎമ്മിന്റേത്: മുല്ലപ്പള്ളി  

Posted by - Mar 16, 2021, 12:49 pm IST 0
തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ലതികാ സുഭാഷിന്റെ നടപടിക്ക് പിന്നില്‍ ഗൂഢാലോചന ആരോപിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി. ലതികാ സുഭാഷ് കെപിസിസിക്ക് മുന്നിലെത്തിയത്…

മരട് ഫ്‌ളാറ്റ് നഷ്ടപരിഹാര സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ അടുത്ത ആഴ്ച മുതല്‍ ആരംഭിക്കും 

Posted by - Oct 5, 2019, 10:37 am IST 0
കൊച്ചി: മരട് ഫ്‌ളാറ്റ് വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിശ്ചയിച്ച നഷ്ടപരിഹാര കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അടുത്ത ആഴ്ച മുതൽ ആരംഭിക്കുമെന്ന് സമിതി ചെയര്‍മാന്‍ ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍…

സൗമ്യയെ തീകൊളുത്തി കൊന്ന അജാസ് മരിച്ചു  

Posted by - Jun 19, 2019, 07:04 pm IST 0
ആലപ്പുഴ: മാവേലിക്കര വള്ളികുന്നത്തു വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ സൗമ്യ പുഷ്പാകരനെ ആക്രമിച്ചു തീകൊളുത്തി കൊന്ന കേസിലെ പ്രതി ആലുവ ട്രാഫിക് സ്‌റ്റേഷന്‍ സിപിഒ എന്‍.എ.അജാസ് മരിച്ചു.…

കൂ​ട​ത്താ​യി ദു​രൂ​ഹ​മ​രണം:  മൂന്ന് പേരുടെ അറസ്റ്റ്  രേഖപ്പെടുത്തി  

Posted by - Oct 5, 2019, 05:05 pm IST 0
കോഴിക്കോട്: കൂടത്തായിയില്‍ ദമ്പതികളും മകനും അടുത്ത ബന്ധുക്കളും ഉള്‍പെടെയുള്ളവര്‍ മരിച്ച സംഭവത്തിൽ  മൂന്ന് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ജോളി, മാത്യു, പ്രജുകുമാർ എന്നിവരെയാണ് പോലീസ് അറസ്റ്റ്…

Leave a comment