ഡോക്ടര്‍മാരുടെ പ്രതിഷേധത്തെ മറികടന്ന് മെഡിക്കല്‍ കമ്മീഷന്‍ ബില്‍; രാജ്യസഭ പാസാക്കി  

407 0

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രാക്ടീസ് ചെയ്യാന്‍ അവസാന വര്‍ഷ ദേശീയ പരീക്ഷയ്ക്ക് ശിപാര്‍ശ ചെയ്യുന്ന മെഡിക്കല്‍ കമ്മീഷന്‍ ബില്‍ നിയമമാകുന്നു. ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും ബില്‍ പാസായി. ഇനി രാഷ്ട്രപതി കൂടി ഒപ്പുവയ്ക്കുന്നതോടെ ബില്‍ നിയമമാകും. രാജ്യസഭയില്‍ 101 പേര്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ 51 പേര്‍ എതിര്‍ത്തു. ഡോക്ടര്‍മാരുടെ കടുത്ത പ്രതിഷേധം മറികടന്നാണ് ബില്‍ നിയമമാകുന്നത്. സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കൈകടത്തുന്നതാണ് നിര്‍ദ്ദേശമെന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചുവെങ്കിലും പ്രതിപക്ഷ ഭേദഗതി രാജ്യസഭ വോട്ടിനിട്ട് തള്ളി. ബില്ലിലെ വ്യവസ്ഥകള്‍ക്കെതിരെ ബുധനാഴ്ച ഡോക്ടര്‍മാര്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. നാളെ മുതല്‍ സമരം ശക്തമാക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ബില്‍ നിയമമാകുന്നതോടെ എം.ബി.ബി.എസ് അവസാന വര്‍ഷ പരീക്ഷ രാജ്യമെങ്ങും ഒറ്റ പരീക്ഷയാകും. പി.ജി പ്രവേശനത്തിനും ഈ പരീക്ഷയിലെ മാര്‍ക്ക് തന്നെയാകും അടിസ്ഥാനം. നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാകും എയിംസ് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളിലേക്കുമുള്ള പ്രവേശനം. സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ 50 ശതമാനം സീറ്റുകളില്‍ ഫീസിന് കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം നിശ്ചയിക്കും.

പ്രാഥമിക ശുശ്രൂഷയും പ്രതിരോധ കുത്തിവയ്പ്പുകളും മറ്റും നല്‍കാന്‍ മിഡ് ലെവല്‍ ഹെല്‍ത്ത് വര്‍ക്കര്‍ എന്ന പേരില്‍ ഡോക്ടര്‍മാരല്ലാത്തവര്‍ക്ക് ലൈസന്‍സ് നല്‍കും. 25 അംഗ ദേശീയ മെഡിക്കല്‍ കമ്മീഷനാവും മെഡിക്കല്‍ രംഗവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലെയും അന്തിമ അധികാരി. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഇല്ലാതാക്കും. പകരം മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം നല്‍കാന്‍ മെഡിക്കല്‍ കമ്മീഷന് കീഴില്‍ സ്വതന്ത്ര ബോര്‍ഡുകള്‍ സ്ഥാപിക്കും തുടങ്ങിയവയാണ് ബില്ലിലെ നിര്‍ദ്ദേശങ്ങള്‍.

 

Related Post

മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കളുമായി കണ്ടെത്തിയ എസ്യുവിയുടെ ഉടമ മരിച്ച നിലയില്‍  

Posted by - Mar 6, 2021, 10:32 am IST 0
മുംബൈ: വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടക വസ്തുക്കളുമായി കണ്ടെത്തിയ എസ്യുവിയുടെ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് മുകേഷ് അംബാനിയുടെ മുംബൈയിലെ…

7200 അർധ സൈനികരെ ജമ്മു കാശ്മീരിൽ നിന്ന് അടിയന്തരമായി പിൻ‌വലിക്കുന്നു 

Posted by - Dec 25, 2019, 05:16 pm IST 0
ശ്രീനഗർ : 7200 അർധ സൈനികരെ ജമ്മു കാശ്മീരിൽ നിന്ന് അടിയന്തരമായി  പിൻവലിക്കാൻ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. 100 പേർ അടങ്ങുന്നതാണ് ഒരു കമ്പനി. 72 കമ്പനി…

സ്വകാര്യവത്കരണ നീക്കം ശക്തമാക്കി ഇന്ത്യന്‍ റെയില്‍വേ

Posted by - Jan 19, 2019, 09:24 am IST 0
ന്യൂഡല്‍ഹി: സ്വകാര്യവത്കരണ നീക്കം ശക്തമാക്കി ഇന്ത്യന്‍ റെയില്‍വേ. ട്രെയിന്‍ സര്‍വീസും ടിക്കറ്റ് നിരക്ക് നിശ്ചയിക്കലും അടക്കമുള്ളവ സ്വകാര്യ കമ്ബനികളെ ഏല്‍പിക്കുന്നതിനാണ് ചര്‍ച്ചകള്‍ നടക്കുന്നത്. പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസും…

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം മധ്യപ്രദേശ് മന്ത്രിസഭ പാസാക്കി

Posted by - Feb 5, 2020, 05:52 pm IST 0
ഭോപ്പാല്‍: കേരളം, ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം മധ്യപ്രദേശ് മന്ത്രിസഭ പാസാക്കി. പൗരത്വ നിയമം ഇന്ത്യന്‍ ഭരണഘടനയുടെ പ്രധാന…

റബര്‍ ഫാക്ടറിയില്‍ തീപിടുത്തം: 12 മണിക്കൂറിനു ശേഷവും നിയന്ത്രിക്കാനായില്ല 

Posted by - May 30, 2018, 09:16 am IST 0
ന്യുഡല്‍ഹി: ഡല്‍ഹി മാളവിയ നഗറിലെ ഒരു റബര്‍ ഫാക്ടറിയിലുണ്ടായ തീപിടുത്തം അനിയന്ത്രിതമായി തുടരുന്നു. മുപ്പതില്‍ ഏറെ അഗ്നിശമന സേനയുടെ യൂണിറ്റുകള്‍ തീയണയ്ക്കാന്‍ തീവ്രശ്രമം തുടരുകയാണ്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍…

Leave a comment