നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: മൂന്നു പൊലീസുകാര്‍കൂടി അറസ്റ്റില്‍  

166 0

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസില്‍ മൂന്ന് പോലീസുകാര്‍ കൂടി അറസ്റ്റില്‍. നെടുങ്കണ്ടം സ്റ്റേഷനിലെ എഎസ്ഐ റോയ് പി വര്‍ഗ്ഗീസ്, സിവില്‍ പോലീസ് ഓഫീസര്‍ ജിതിന്‍ കെ.ജോര്‍ജ്, ഹോം ഗാര്‍ഡ് കെ.എം. ജെയിംസ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇതോടെ കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ പോലീസുകാരുടെ എണ്ണം ഏഴായി.

ഇന്ന് അറസ്റ്റിലായ മൂന്നുപേരും രാജ്കുമാറിനെ മര്‍ദ്ദിക്കാന്‍ കൂടെയുണ്ടായിരുന്നതായാണ് വിവരം. സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും കുറ്റാരോപിതരായ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യാത്തത് വന്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. അതേസമയം ആരോപണ വിധേയനായ ഇടുക്കി മുന്‍ എസ്പിയെ ചോദ്യം ചെയ്യാന്‍ പോലും അന്വേഷണസംഘം ഇതുവരെ തയാറായിട്ടില്ല. കഴിഞ്ഞമാസം 21 നാണ് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി വാഗമണ്‍ സ്വദേശി രാജ്കുമാര്‍ പീരുമേട് സബ് ജയിലില്‍ മരിച്ചത്.

Related Post

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡി കെ ശിവകുമാർ രണ്ടാം തവണ ഹാജരായി 

Posted by - Aug 31, 2019, 03:48 pm IST 0
ന്യൂ ഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇയാൾക്ക് പങ്കുണ്ടെന്ന് അന്വേഷിക്കുന്ന ഏജൻസിക്ക് മുന്നിൽ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ ശനിയാഴ്ച ഹാജരായി. താൻ ഒരു തെറ്റും…

ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു പൊലീസില്‍ കീഴടങ്ങി  

Posted by - May 26, 2019, 09:39 am IST 0
കൊച്ചി: ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊന്നു. നെട്ടൂര്‍ സ്വദേശിനി ബിനിയാണ് ഭര്‍ത്താവ് ആന്റണിയുടെ അടിയേറ്റ് കൊല്ലപ്പെട്ടത്. മാരകായുധം ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപാതകം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച്ച പുലര്‍ച്ചെ…

പാക്  ഐ സ് ഐ  കശ്മീർ താഴ്‌വരയ്ക്ക് പുറത്ത് വലിയ ഭീകരാക്രമണത്തിന്  ഗൂഢാലോചന  നടത്തുന്നു 

Posted by - Aug 31, 2019, 03:24 pm IST 0
ന്യൂ ഡെൽഹി :ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ദേശീയ തലസ്ഥാന മേഖലയിൽ (എൻസിആർ) ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ആഭ്യന്തര ചാര ഏജൻസിയായ ഇന്റലിജൻസ് ബ്യൂറോ (ഐബി) ദില്ലി…

ത്രിപുരയില്‍ യുവതിയെ  കൂട്ടബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തി കൊന്നു

Posted by - Dec 8, 2019, 10:27 am IST 0
അഗര്‍ത്തല: യുവതിയെ  ദിവസങ്ങളോളം പൂട്ടിയിട്ട് കൂട്ടബലാല്‍സംഗം ചെയ്ത ശേഷം തീ കൊളുത്തി കൊന്നു. ത്രിപുരയിലെ ശാന്തിര്‍ബസാറിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയുടെ…

സയനൈഡ് മോഹന് നാലാം വധശിക്ഷ

Posted by - Oct 25, 2019, 03:02 pm IST 0
മംഗളുരു : യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിന് ശേഷം സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ മോഹൻകുമാറിന് (സയനൈഡ് മോഹൻ) വധശിക്ഷ. 20 യുവതികളെയാണ് മോഹൻ സയനൈഡ്…

Leave a comment