സയനൈഡ് മോഹന് നാലാം വധശിക്ഷ

262 0

മംഗളുരു : യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിന് ശേഷം സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ മോഹൻകുമാറിന് (സയനൈഡ് മോഹൻ) വധശിക്ഷ. 20 യുവതികളെയാണ് മോഹൻ സയനൈഡ് നൽകി ഇതുവരെ കൊലപ്പെടുത്തിയത്.

ബണ്ട്‌വാളിൽ അംഗൻവാടി ജീവനക്കാരിയായ ശശികലയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിന് ശേഷം സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോൾ വധശിക്ഷ വിധിച്ചത്.

കായിക അധ്യാപകനായി ജോലി ചെയ്തിരുന്ന മോഹൻ 2003-2009 കാലയളവിലാണ് യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്. ലൈംഗികമായി ബന്ധപ്പെട്ടതിന് ശേഷം ഗർഭനിരോധന ഗുളികയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സയനൈഡ് ഗുളിക നൽകുകയാണ് പതിവ് . ലീലാവതി, അനിത, സുനന്ദ എന്നീ യുവതികളെ കൊലപ്പെടുത്തിയ കേസിൽ ഇയാൾക്ക് നേരത്തെ മൂന്ന് വധശിക്ഷകൾ വിധിച്ചിരുന്നു. 

Related Post

ആധാര്‍ കേന്ദ്രങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; പിന്നില്‍ മുന്‍മന്ത്രിയുടെ പിഎയുടെ മകള്‍  

Posted by - May 12, 2019, 07:52 pm IST 0
തിരുവനന്തപുരം: ആധാര്‍ സേവന കേന്ദ്രങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് മുന്‍ മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുടെ മകള്‍ ലക്ഷങ്ങളുടെ തട്ടിപ്പുനടത്തി. 27 ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിയെടുത്താണ് തട്ടിപ്പ്…

കൂടത്തായി കൊലപാതക്കേസിൽ ജോളിയുടെയും മറ്റ് 3  പ്രതികളുടെയും കസ്റ്റഡി കാലാവധി നീട്ടി  

Posted by - Oct 19, 2019, 04:27 pm IST 0
താമരശ്ശേരി : കൂടത്തായി കൂട്ടകൊലപാതക്കേസിൽ ജോളിയുടെയും മറ്റ് പ്രതികളായ മാത്യു, പ്രജി കുമാർ എന്നിവരുടെ കസ്റ്റഡി കാലാവധി നീട്ടി. റോയി വധക്കേസിലാണ് മൂവരുടെയും കസ്റ്റഡി കാലാവധി നീട്ടിയത്.കസ്റ്റഡി…

കല്ലട ബസില്‍ യാത്രക്കാരിക്ക് നേരെ പീഡനശ്രമം; യാത്രക്കാര്‍ ഡ്രൈവറെ പിടികൂടി പൊലീസിലേല്‍പിച്ചു  

Posted by - Jun 20, 2019, 08:36 pm IST 0
തേഞ്ഞിപ്പലം: കല്ലട ബസില്‍ യാത്രക്കാരിക്ക് നേരെ പീഡനശ്രമം. പ്രതിയായ രണ്ടാം ഡ്രൈവറെ യാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കണ്ണൂരില്‍ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന തമിഴ്യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്.…

കത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിന്റെ ലിംഗം പെണ്‍കുട്ടി അറുത്തുമാറ്റി  

Posted by - May 4, 2019, 11:44 am IST 0
ചണ്ഡീഗഡ്: കത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിന്റെ ലിംഗം പെണ്‍കുട്ടി അറുത്തുമാറ്റി. യുവാവിന്റെ കൈയില്‍ നിന്നും കത്തി പിടിച്ചു വാങ്ങി അയാളുടെ ലിംഗം മുറിച്ചെടുക്കുകയായിരുന്നു.…

സ്പിരിറ്റ് കടത്ത് കേസില്‍ ഒളിവിലായിരുന്ന അത്തിമണി അനില്‍ അറസ്റ്റില്‍; പിടിയിലായത് വ്യാജകള്ള് നിര്‍മാണസംഘത്തിലെ പ്രധാനകണ്ണി  

Posted by - May 5, 2019, 11:05 am IST 0
പാലക്കാട്: സ്പിരിറ്റ് കടത്ത് കേസില്‍ അഞ്ചുദിവസമായി ഒളിവിലായിരുന്ന സിപിഎം നേതാവ് അത്തിമണി അനിലിനെ ചിറ്റൂരില്‍ നിന്നും എക്‌സൈസ്  സംഘം പിടികൂടി. പാലക്കാട് തത്തമംഗലത്തിന് സമീപത്ത് നിന്ന് മെയ്…

Leave a comment