മുംബൈ വിമാനത്താവളം അടച്ചു; ട്രെയിന്‍ ഗതാഗതം നിലച്ചു; അഞ്ചു ദിവസംകൂടി കനത്തമഴ തുടരുമെന്ന് മുന്നറിയിപ്പ്

125 0

മുംബൈ: മഹാരാഷ്ട്രയില്‍ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴ വരുന്ന അഞ്ച് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ  മുന്നറിയിപ്പ്. വരുന്ന ദിവസങ്ങളിലും മഴ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഒഡിഷയിലും വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി.

റെയില്‍വെ ട്രാക്കില്‍ രൂപപ്പെട്ട വെള്ളക്കെട്ടിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ പല ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ഇതോടൊപ്പം പല ദീര്‍ഘദൂര, ഹ്രസ്വദൂര ട്രയിനുകളും വൈകിയോടുകയുമാണ്. ശക്തമായ മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളം അടച്ചു. ഇന്നലെ രാത്രി സ്‌പൈസ് ജെറ്റ് വിമാനം റണ്‍വെയില്‍ നിന്ന് തെന്നി നീങ്ങിയിരുന്നു. ഇന്നലെ രാത്രി 11.45 ഓടെയായിരുന്നു സംഭവം. 54 വിമാനങ്ങള്‍ ഇതേത്തുടര്‍ന്ന് തിരിച്ചുവിട്ടു. ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയതും വൈകുന്നതുമായ വിമാനങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടു. 10 വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ വിസ്താര അറിയിച്ചു.

Related Post

വാഹനാപകടം : മൂന്ന് മലയാളികള്‍ മരിച്ചു

Posted by - Jun 25, 2018, 08:16 am IST 0
പൊള്ളാച്ചി: തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ആറംഗ സംഘം സഞ്ചരിച്ച കാര്‍ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. കാറില്‍ ഉണ്ടായിരുന്ന മറ്റു മൂന്നു പേരെ…

ഹൈക്കോടതി വിധിച്ച 25,000 രൂപ പിഴ അടക്കില്ലെന്ന് ശോഭാ സുരേന്ദ്രന്‍

Posted by - Dec 4, 2018, 04:17 pm IST 0
കൊച്ചി: ശബരിമലയിലെ പോലീസ് ഇടപെടലിനെ ചോദ്യം ചെയ്ത ഹര്‍ജിയിന്മേല്‍ ഹൈക്കോടതി വിധിച്ച 25,000 രൂപ പിഴ അടക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ഹൈക്കോടതിക്കും…

രാഹുൽ ഇന്ന് വയനാട്ടിൽ; സുരക്ഷ ശക്തമാക്കി പൊലീസ്

Posted by - Apr 17, 2019, 10:54 am IST 0
വയനാട്: കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. വയനാട്ടിലെത്തുന്ന രാഹുൽ തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് പ്രചാരണ പരിപാടികൾക്ക് തുടക്കം…

യൂസഫലിയോട് തന്റെ ആഗ്രഹമറിയിച്ച് മുഖ്യമന്ത്രി 

Posted by - Apr 29, 2018, 10:00 am IST 0
കൊച്ചി: ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടന വേളയില്‍ പ്രസംഗിക്കുമ്പോഴാണ് മുഖ്യമന്ത്രി തന്റെ ആഗ്രഹം പ്രമുഖ വ്യവസായിയായ എം.എ യൂസഫലിക്കു മുമ്പാകെ അറിയിച്ചത്. ലുലു മാളും കണ്‍വെന്‍ഷന്‍ സെന്ററും…

Leave a comment