മുംബൈയില്‍ കനത്ത മഴ; അപകടങ്ങളില്‍ 16 മരണം; നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍  

415 0

മുംബൈ: മുംബൈയില്‍ കനത്ത മഴ തുടരുന്നു. മഴയെത്തുടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍ 16 പേര്‍ മരിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കാം. പൂനെയില്‍ കോളേജിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണ് മൂന്നുപേര്‍ മരിച്ചു. കല്യാണില്‍ സ്‌കൂള്‍ മതില്‍ തകര്‍ന്ന് മൂന്നുപേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ച്ചയായി രാത്രി പെയ്ത കടുത്ത മഴയിലാണ് മുംബൈ താനെ അടക്കമുള്ള നഗരങ്ങളില്‍ രണ്ട് അപകടങ്ങളുണ്ടായത്.

അബെഗാവിലെ സിന്‍ഡഗാദ് കോളേജിന്റെ മതിലാണ് പുലര്‍ച്ചെ 1.15 ഓടെ തകര്‍ന്നുവീണത്. നിര്‍മ്മാണ തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന ഷെഡ്ഡുകളിലേക്ക് മതിലിന്റെ ഒരു ഭാഗം തകര്‍ന്നുവീഴുകയായിരുന്നു. രണ്ട് സ്ത്രീകളും നാലു പുരുഷന്മാരുമാണ് മരിച്ചത്. കല്യാണില്‍ നാഷണല്‍ ഉറുദു സ്‌കൂളിന്റെ മതിലാണ് തകര്‍ന്നുവീണത്. ് മൂന്ന് വയസ്സുള്ള കുഞ്ഞ് അടക്കം മൂന്ന് പേര്‍ മരിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെ കിഴക്കന്‍ മലാഡിലെ കുരൂര്‍ ഗ്രാമത്തില്‍ മതില്‍ തകര്‍ന്ന് 10 പേരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നാലുപേരെ ശതാബ്ദി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് പേര്‍ കുടുങ്ങിക്കിടക്കുകയാണെന്ന് സംശയമുള്ളതായി അധികൃതര്‍ പറഞ്ഞു. ചെരിഞ്ഞ പ്രദേശത്ത് കുടിലുകള്‍ക്ക് നിര്‍മ്മിച്ച താങ്ങുമതിലാണ് തകര്‍ന്നത്. അഗ്‌നിശമന സേനയും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തില്‍ മരിച്ച എല്ലാവരുടേയും കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് റെയില്‍, റോഡ്, വ്യോമ ഗതാഗതങ്ങളും താറുമാറായി. റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിലെ പ്രധാന റണ്‍വേ അടച്ചു. രണ്ടാം റണ്‍വെ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മഴ തുടരുന്നതിനാല്‍ 54 വിമാനങ്ങള്‍ അടുത്ത എയര്‍പോര്‍ട്ടുകളിലേക്ക് വഴി തിരിച്ചുവിട്ടതായി അധികൃതര്‍ അറിയിച്ചു.

മഴയെത്തുടര്‍ന്ന് മുംബൈയില്‍ ഇറങ്ങിയ ജയ്പുര്‍-മുംബൈ വിമാനം റണ്‍വെയില്‍ നിന്ന് തെന്നി മാറി. രാത്രി 11.45 നാണ് സ്പൈസ് ജെറ്റിന്റെ എസ്.ജി 6237 വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറിയത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതവും താറുമാറായി. നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും, നിരവധി തീവണ്ടികള്‍ വഴി തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

മഴയെത്തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇന്ന് പൊതു അവധി ദിനമായി പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴയില്‍ ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്ന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.

10 വര്‍ഷത്തിനിടെ നഗരം അഭിമുഖീകരിക്കുന്ന മഴയാണ് ഇപ്പോള്‍ പെയ്യുന്നത്. അത്യാവശ്യമുണ്ടെങ്കില്‍ മാത്രം പുറത്തിറങ്ങാവു എന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ട്വിറ്റ് ചെയ്തു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.

Related Post

പുല്‍വാമയില്‍ ഭീകരാക്രമണം

Posted by - Oct 16, 2019, 05:06 pm IST 0
ശ്രീനഗര്‍: ഛത്തീസ്ഗഢില്‍ നിന്നുള്ള  തൊഴിലാളിയെ ഭീകരര്‍ വധിച്ചു. ജമ്മു കശ്മീരിലെ പുല്‍വാമയിലാണ് സംഭവം.   വ്യാപാരം തടസപ്പെടുത്തുന്നതിനും ജനങ്ങളില്‍ ഭയം ജനിപ്പിക്കുന്നതിനും വേണ്ടിയാണിതെന്ന് വിലയിരുത്തപ്പെടുന്നു. അതിനിടെ, കശ്മീരിലെ…

ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാല ഗെയ്റ്റിന് മുൻപിൽ വെടിവെപ്പ്

Posted by - Feb 3, 2020, 09:11 am IST 0
ന്യൂഡല്‍ഹി: ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാല ഗെയ്റ്റിന് മുൻപിൽ വെടിവെപ്പ്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം നടത്തുന്നവര്‍ക്ക് നേരെ നാല് ദിവസത്തിനിടെ ഇത്…

പൊതുബജറ്റ് ഇന്ന് രാവിലെ 11ന്; പ്രതീക്ഷയോടെ കേരളവും  

Posted by - Jul 5, 2019, 09:25 am IST 0
ഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന് രാവിലെ 11ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. സാമ്പത്തിക വളര്‍ച്ച ലക്ഷ്യം വെച്ചുള്ള പ്രഖ്യാപനങ്ങള്‍…

പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു : വി മുരളീധരൻ 

Posted by - Jan 22, 2020, 05:20 pm IST 0
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന്  കേന്ദമന്ത്രി വി. മുരളീധരന്‍. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് ജനങ്ങള്‍ക്കിടയില്‍ വിഘടനവാദം വളര്‍ത്തുന്ന  സമീപനമെടുക്കുന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേത്.…

ഇടിമിന്നലേറ്റ് എട്ടുപേര്‍ മരിച്ചു

Posted by - May 10, 2018, 07:51 am IST 0
ലക്‌നൗ : ബുധനാഴ്ച ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലേറ്റ് എട്ടുപേര്‍ മരിച്ചു. മരിച്ച എട്ട് പേരില്‍ മൂന്ന്‌ പേര്‍ മധുരയില്‍ നിന്നും നാല് പേര്‍ എട്ട്വാഹില്‍ നിന്നും ഒരാള്‍…

Leave a comment