മുംബൈയില്‍ കനത്ത മഴ; അപകടങ്ങളില്‍ 16 മരണം; നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍  

235 0

മുംബൈ: മുംബൈയില്‍ കനത്ത മഴ തുടരുന്നു. മഴയെത്തുടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍ 16 പേര്‍ മരിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കാം. പൂനെയില്‍ കോളേജിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണ് മൂന്നുപേര്‍ മരിച്ചു. കല്യാണില്‍ സ്‌കൂള്‍ മതില്‍ തകര്‍ന്ന് മൂന്നുപേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ച്ചയായി രാത്രി പെയ്ത കടുത്ത മഴയിലാണ് മുംബൈ താനെ അടക്കമുള്ള നഗരങ്ങളില്‍ രണ്ട് അപകടങ്ങളുണ്ടായത്.

അബെഗാവിലെ സിന്‍ഡഗാദ് കോളേജിന്റെ മതിലാണ് പുലര്‍ച്ചെ 1.15 ഓടെ തകര്‍ന്നുവീണത്. നിര്‍മ്മാണ തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന ഷെഡ്ഡുകളിലേക്ക് മതിലിന്റെ ഒരു ഭാഗം തകര്‍ന്നുവീഴുകയായിരുന്നു. രണ്ട് സ്ത്രീകളും നാലു പുരുഷന്മാരുമാണ് മരിച്ചത്. കല്യാണില്‍ നാഷണല്‍ ഉറുദു സ്‌കൂളിന്റെ മതിലാണ് തകര്‍ന്നുവീണത്. ് മൂന്ന് വയസ്സുള്ള കുഞ്ഞ് അടക്കം മൂന്ന് പേര്‍ മരിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെ കിഴക്കന്‍ മലാഡിലെ കുരൂര്‍ ഗ്രാമത്തില്‍ മതില്‍ തകര്‍ന്ന് 10 പേരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നാലുപേരെ ശതാബ്ദി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് പേര്‍ കുടുങ്ങിക്കിടക്കുകയാണെന്ന് സംശയമുള്ളതായി അധികൃതര്‍ പറഞ്ഞു. ചെരിഞ്ഞ പ്രദേശത്ത് കുടിലുകള്‍ക്ക് നിര്‍മ്മിച്ച താങ്ങുമതിലാണ് തകര്‍ന്നത്. അഗ്‌നിശമന സേനയും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തില്‍ മരിച്ച എല്ലാവരുടേയും കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് റെയില്‍, റോഡ്, വ്യോമ ഗതാഗതങ്ങളും താറുമാറായി. റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിലെ പ്രധാന റണ്‍വേ അടച്ചു. രണ്ടാം റണ്‍വെ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മഴ തുടരുന്നതിനാല്‍ 54 വിമാനങ്ങള്‍ അടുത്ത എയര്‍പോര്‍ട്ടുകളിലേക്ക് വഴി തിരിച്ചുവിട്ടതായി അധികൃതര്‍ അറിയിച്ചു.

മഴയെത്തുടര്‍ന്ന് മുംബൈയില്‍ ഇറങ്ങിയ ജയ്പുര്‍-മുംബൈ വിമാനം റണ്‍വെയില്‍ നിന്ന് തെന്നി മാറി. രാത്രി 11.45 നാണ് സ്പൈസ് ജെറ്റിന്റെ എസ്.ജി 6237 വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറിയത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതവും താറുമാറായി. നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും, നിരവധി തീവണ്ടികള്‍ വഴി തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

മഴയെത്തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇന്ന് പൊതു അവധി ദിനമായി പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴയില്‍ ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്ന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.

10 വര്‍ഷത്തിനിടെ നഗരം അഭിമുഖീകരിക്കുന്ന മഴയാണ് ഇപ്പോള്‍ പെയ്യുന്നത്. അത്യാവശ്യമുണ്ടെങ്കില്‍ മാത്രം പുറത്തിറങ്ങാവു എന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ട്വിറ്റ് ചെയ്തു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.

Related Post

ആധാർ നിയമത്തെ വിമർശിച്ച് സുപ്രിംകോടതി

Posted by - Apr 5, 2018, 06:04 am IST 0
ആധാർ നിയമത്തെ വിമർശിച്ച് സുപ്രിംകോടതി ആധാർ നിയമത്തിലെ വിയവസ്ഥകളെയാണ് സുപ്രിംകോടതി വിമർശിച്ചിരിക്കുന്നത്. ഇവർക്ക് കൂടുതൽ അധികാരം നൽകിയാൽ ഇവർ നാളെ രക്ത സാമ്പിളുകൾ ആവിശ്യപ്പെടുമെന്ന് ജസ്റ്റിസ് ഡി.വൈ.…

ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു

Posted by - Sep 15, 2018, 07:09 am IST 0
ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. വെള്ളിയാഴ്ച പെട്രോളിന‌് 28 പൈസയും ഡീസലിന‌് 22 പൈസയും കൂട്ടി. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന‌് 81.28 രൂപയായി. ഡീസലിന‌് 73.30 രൂപയും.…

വയനാട് വരള്‍ച്ചയിലേക്ക് നീങ്ങുന്നതിന്റെ സൂചന നല്‍കി ഇരുതലമൂരികള്‍

Posted by - Sep 7, 2018, 08:00 am IST 0
വയനാട് വരള്‍ച്ചയിലേക്ക് നീങ്ങുന്നതിന്റെ സൂചന നല്‍കി ഇരുതലമൂരികള്‍ മണ്ണിനടിയില്‍ നിന്നും കൂട്ടത്തോടെ പുറത്തേക്കെത്തുന്നു. ജില്ലയില്‍ വരാനിരിക്കുന്ന വലിയ വളര്‍ച്ചയുടെ സൂചനയാണ് ജീവികളുടെ ആവാസ വ്യവസ്ഥയില്‍ ഉണ്ടായിരിക്കുന്ന ഈ…

പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്; ആവശ്യമെങ്കില്‍ ആണവായുധ നയത്തില്‍ മാറ്റം വരുത്തും  

Posted by - Aug 16, 2019, 09:18 pm IST 0
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആണവായുധ നയത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്.നിലവില്‍ ആണവായുധം ആദ്യംഉപയോഗിക്കില്ലെന്നാണ് ഇന്ത്യയുടെനയം. ഈ നയത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്തുമെന്നാണ്പ്രതിരോധ മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.…

പ്രധാനമന്ത്രിക്ക്   ലഭിച്ച സമ്മാനങ്ങൾ ലേലത്തിന് വെയ്ക്കാൻ  തീരുമാനം

Posted by - Sep 11, 2019, 05:16 pm IST 0
ന്യൂ ഡൽഹി : പ്രധാനമന്ത്രി മോഡിക്ക് ലഭിച്ച വിവിധ പുരസ്കാരങ്ങൾ സമ്മാനങ്ങൾ ലേലത്തിൽ  വെയ്ക്കാൻ കേന്ദ്ര സാംസ്കാരിക വകുപ്പ് തീരുമാനിച്ചു. 2700ൽ പരം പുരസ്‌കാരങ്ങളാണ് പ്രധാനമന്ത്രിക്ക് കഴിഞ്ഞ…

Leave a comment