ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു

275 0

ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. വെള്ളിയാഴ്ച പെട്രോളിന‌് 28 പൈസയും ഡീസലിന‌് 22 പൈസയും കൂട്ടി. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന‌് 81.28 രൂപയായി. ഡീസലിന‌് 73.30 രൂപയും. ഒരാഴ്ചയ‌്ക്കുള്ളില്‍ പെട്രോളിന‌് 1.29 രൂപയും ഡീസലിന‌് 1.23 രൂപയുമാണ് വര്‍ധിച്ചത്. മുംബൈയില്‍ പെട്രോളിന‌് 88.67 രൂപയും ഡീസലിന‌് 77.82 രൂപയുമായി. 

അതേസമയം, പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാന്‍ എക്സൈസ് തീരുവയില്‍ ഇളവ് വരുത്തരുതെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി അംഗം രതിന്‍ റോയി പറഞ്ഞു. രൂപയുടെ മൂല്യം ശക്തിപ്പെടുത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എണ്ണവിലക്കയറ്റം, രൂപയുടെ ഇടിവ് എന്നിവ ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി ശനിയാഴ്ച യോഗം വിളിച്ചിരിക്കെയാണ് അദ്ദേഹം അഭിപ്രായം വ്യക്തമാക്കിയത്.
 

Related Post

കനത്ത മഴയില്‍ മുംബൈ നഗരം മുങ്ങി: രണ്ട് മരണം

Posted by - Jun 25, 2018, 11:10 am IST 0
മുംബൈ: കഴിഞ്ഞ രാത്രി മുതല്‍ തുടരുന്ന കനത്ത മഴയില്‍ മുംബൈ നഗരം മുങ്ങി. തിങ്കളാഴ്ചയും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കൂന്ന മുന്നറിയിപ്പ്. നിര്‍ത്താതെയുള്ള മഴയില്‍…

ഹിറാ ഗുഹ സന്ദർശനത്തിന് നിയന്ത്രണം 

Posted by - Apr 22, 2018, 08:46 am IST 0
ഹിറാ ഗുഹ സന്ദർശനത്തിന് നിയന്ത്രണം  പ്രവാചകൻ മുഹമ്മദ് നബിക്ക് ധ്യാനത്തിനിടെ ദിവ്യ സന്ദേശം ലഭിച്ച ഹിറാ ഗുഹ സന്ദർശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി. ഹിറാ ഗുഹ ഉൾപ്പെടുന്ന ജബൽ നൂർ…

താജ്മഹലും അവര്‍ വിൽക്കും ; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്ശിച്ഛ് രാഹുല്‍ ഗാന്ധി

Posted by - Feb 4, 2020, 10:25 pm IST 0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ എല്ലാം വിൽക്കുകയാണെന്നും  താജ്മഹല്‍ പോലും അവര്‍ ഭാവിയിൽ വില്‍ക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ തൊഴിലില്ലായ്മ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും…

ദേവേന്ദ്ര ഫഡ്നാവിസിന് ഭൂരിപക്ഷം തെളിയിക്കാൻ  ഗവർണ്ണർ നവംബർ 30 വരെ സമയം നൽകി    

Posted by - Nov 23, 2019, 04:09 pm IST 0
മുംബൈ : മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ ഗവർണ്ണർ നവംബർ 30 വരെ സമയം നൽകി. ഇന്ന് രാവിലെയാണ് മുഖ്യമന്ത്രിയായി ഫഡ്‌നാവിസ് ഗവർണറുടെ…

രാജ്യത്ത് കനത്ത മഴയ്ക്ക് സാധ്യത

Posted by - Jun 4, 2018, 05:04 pm IST 0
ഡല്‍ഹി : രാജ്യത്ത് കാലവര്‍ഷം ഇത്തവണ ശക്തമായിരിക്കുമെന്ന് ഇന്ത്യന്‍ മെട്രോളജിക്കല്‍ വകുപ്പ് അറിയിച്ചു. പല സംസ്ഥാനങ്ങളിലും ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് വകുപ്പ്…

Leave a comment