മതത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രാജ്യത്തെ വിഭജിച്ചില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ ബില്ലിന്റെ ആവശ്യമില്ലായിരുന്നു: അമിത് ഷാ   

453 0

ന്യൂഡല്‍ഹി: ലോക്സഭയില്‍ ദേശീയ പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിച്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.  കോണ്‍ഗ്രസ് ഉള്‍പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ബില്ലിനെ എതിര്‍ത്തു.

രാജ്യത്തെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവരുന്നതെന്ന് കോണ്‍ഗ്രസ് സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. എന്നാല്‍, ബില്‍ .001 ശതമാനം പോലും ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്നായിരുന്നു ഇതിനുള്ള അമിത് ഷായുടെ മറുപടി. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും താന്‍ മറുപടി നല്‍കാമെന്നും ഇറങ്ങിപ്പോകരുതെന്നും അദ്ദേഹം വ്യക്തമാക്കി. മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജനം നടത്തിയത് കോണ്‍ഗ്രസാണ്. സ്വാതന്ത്ര്യത്തിന് ശേഷം മതത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രാജ്യത്തെ വിഭജിച്ചില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ ബില്ലിന്റെ ആവശ്യമില്ലായിരുന്നുവെന്നും അമിത് ഷാ തുറന്നടിച്ചു.

Related Post

നമോ ടിവി സംപ്രേഷണം തടയില്ലെന്ന് കേന്ദ്ര സർക്കാർ

Posted by - Apr 4, 2019, 01:03 pm IST 0
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എല്ലാ പ്രചാരണപരിപാടികളും തത്സമയം സംപ്രേഷണം ചെയ്യുന്ന നമോ ടിവി എന്ന ചാനൽ സംപ്രേഷണം കേന്ദ്ര വാർത്താ വിതരണമന്ത്രാലയം തടയില്ല. നമോ ടിവി മുഴുവൻ…

വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മണിക്കൂറുകളോളം നിശ്ചലമാക്കി വ്യാജ ബോംബ് ഭീഷണി

Posted by - May 14, 2018, 12:28 pm IST 0
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മണിക്കൂറുകളോളം നിശ്ചലമാക്കി വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച വിമാന ജീവനക്കാരന്‍ അറസ്റ്റില്‍. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാരനായ കാര്‍തിക് മാധവ് ഭട്ടാണ്…

പ്രാര്‍ത്ഥിക്കുന്നതിനായി ലൗഡ് സ്പീക്കര്‍ വേണമെന്ന് ഒരു മതവും ആവശ്യപ്പെടുന്നില്ല: അലഹബാദ് ഹൈക്കോടതി

Posted by - Jan 21, 2020, 03:36 pm IST 0
അലഹബാദ്: പ്രാര്‍ത്ഥിക്കുന്നതിനായി ലൗഡ് സ്പീക്കര്‍ വേണമെന്ന് ഒരു മതവും ആവശ്യപ്പെടുന്നില്ല. നിസ്‌കാര സമയത്ത് ബാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രണ്ട് മുസ്ലിം പള്ളികള്‍ നല്‍കിയ…

ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ്‌വേയില്‍ ബസ് ട്രക്കിലിടിച്ച് 16 മരണം 

Posted by - Feb 13, 2020, 09:18 am IST 0
ആഗ്ര: ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ്‌വേയില്‍ ബുധനാഴ്ച രാത്രി ബസ് ട്രക്കിന് പുറകിലിടിച്  16 പേര്‍ മരിച്ചു. 20 ഓളം പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയില്‍ നിന്ന് ബിഹാറിലേക്ക് പോകുകയായിരുന്ന ബസാണ്…

വാഹനമിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

Posted by - Feb 20, 2020, 03:36 pm IST 0
മുംബൈ: പുണെ-മുംബൈ എക്‌സ്പ്രസ് ഹൈവേയില്‍ വാഹനമിടിച്ച് കാല്‍നട യാത്രക്കാരന്‍ അശോക് മാഗർ മരിച്ചു. ഇദ്ദേഹം ബൗര്‍ വില്ലേജ് സ്വദേശിയാണ്. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. 

Leave a comment