കരിപ്പൂരില്‍ ലാന്റിങ്ങിനിടെ വിമാനം റണ്‍വേയില്‍ ഉരസി  

210 0

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്റിങ്ങിനിടെ വിമാനം റണ്‍വെയില്‍ ഉരസി. വന്‍ ദുരന്തമാണ് തലനാരിഴയ്ക്ക് വഴിമാറിയത്. സൗദി അറേബ്യയില്‍ നിന്ന് യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ പുറക് വശം ലാന്റിങ്ങിനിടെ റണ്‍വെയില്‍ ഉരസുകയായിരുന്നു.

180 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.  വിമാനത്തിന് കേടുപാട് സംഭവിച്ചതായാണ് സൂചന. സാങ്കേതിക വിദഗ്ധരെത്തി പരിശോധിച്ച ശേഷം മാത്രമെ യാത്ര തുടരാനാകുവെന്നും അധികൃതര്‍ പറഞ്ഞു. തിരിച്ചുള്ള വിമാനത്തിന് ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് പകരം സംവിധാനം ഏര്‍പ്പാടാക്കിയിട്ടുണ്ട്.  

Related Post

പിറവം പള്ളിയിൽ ഓർത്തോഡോക്സ്  വിഭാഗം പ്രാർത്ഥന നടത്തി

Posted by - Sep 29, 2019, 10:02 am IST 0
പിറവം : പിറവം പള്ളിയിൽ ഓർത്തോഡോക്സ് വിഭാഗം പ്രാർത്ഥന നടത്തി. പള്ളിയിൽ കുർബാന നടത്താനായി ഓർത്തോഡോക്സ് വിഭാഗക്കാർക്ക് ഹൈക്കോടതി ഇന്നലെ അനുമതി നൽകിയിരുന്നു. യാക്കോബായ വിഭാഗക്കാർ റോഡിൽ ഇരുന്നു…

മരടിലെ എല്ലാ വിവാദ ഫ്ലാറ്റ്  ഉടമകള്‍ക്കും 25 ലക്ഷം നല്‍കണം, നിര്‍മാതാക്കള്‍ 20 കോടി കെട്ടിവെക്കണം: സുപ്രീം കോടതി

Posted by - Oct 25, 2019, 03:31 pm IST 0
മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന വിധിയില്‍നിന്ന്  പിന്നോട്ടു പോവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എല്ലാ ഫ്‌ളാറ്റ് ഉടമകള്‍ക്കും 25 ലക്ഷം വീതം നിര്‍മാതാക്കള്‍ നല്‍കണമെന്നും ഇതിനായി 20 കോടി…

കണ്ണൂരിലെ കടപ്പുറത്തെ ഒന്നരവയസ്സുകാരന്റെ കൊലപാതകം: ശരണ്യയുടെ കാമുകൻ  അറസ്റ്റില്‍

Posted by - Feb 27, 2020, 04:42 pm IST 0
കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മ ശരണ്യയുടെ കാമുകൻ നിഥിൻ അറസ്റ്റില്‍.  ഇയാള്‍ക്കെതിരെ കൊലപാതക പ്രേരണാക്കുറ്റം ചുമത്തി. ഫെബ്രുവരി 16-നാണ് ശരണ്യ-പ്രണവ്…

വിജിലന്‍സ് റെയ്ഡ്: കെ എം ഷാജിയുടെ വീട്ടില്‍നിന്ന് അമ്പതുലക്ഷം പിടിച്ചെടുത്തു  

Posted by - Apr 13, 2021, 10:25 am IST 0
കോഴിക്കോട് : മുസ്ലിംലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണക്കില്‍പെടാത്ത അമ്പത് ലക്ഷം രൂപ കണ്ടെടുത്തു. അനധികൃത സ്വത്ത് സമ്പാദനത്തില്‍ ഷാജിക്കെതിരെ…

ആലഞ്ചേരിക്കെതിരെയുള്ള പരാതികള്‍ സിനഡ് ചര്‍ച്ചചെയ്യും; വൈദികര്‍ ഉപവാസം അവസാനിപ്പിച്ചു  

Posted by - Jul 20, 2019, 07:22 pm IST 0
കൊച്ചി: സിറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപതയില്‍ വൈദികര്‍ നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ആക്ഷേപങ്ങള്‍ ഓ?ഗസ്റ്റില്‍ ചേരുന്ന സമ്പൂര്‍ണ സിനഡ്…

Leave a comment