തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം; എല്‍ഡിഎഫ് 22, യുഡിഎഫ് 17, ബിജെപി 4  

190 0

തിരുവനന്തപുരം: സംസ്ഥാനത്തെ 44 തദ്ദേശസ്വയംഭരണവാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ. 22 ഇടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. 17 ഇടത്ത് യുഡിഎഫും അഞ്ചിടത്ത് ബിജെപിയും ജയം നേടി. എല്‍ഡിഎഫ് – 22, യുഡിഎഫ് – 17, ബിജെപി -4 എന്നിങ്ങനെയായിരുന്നു നേരത്തെ സീറ്റ് നില.

ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ആറ് സീറ്റുകള്‍ എല്‍ഡിഎഫും ഒരു സീറ്റ് ബിജെപിയും പിടിച്ചെടുത്തു. എല്‍ഡിഎഫ് ജയിച്ച എഴ് സീറ്റുകള്‍ യുഡിഎഫും തിരിച്ചു പിടിച്ചു. ഇതോടൊപ്പം കല്ലറ പഞ്ചായത്ത് ഭരണവും അവര്‍ നേടി. തൃശ്ശൂര്‍ ജില്ലയില്‍ ഉപതെരഞ്ഞടുപ്പ് നടന്ന നാല് വാര്‍ഡുകളില്‍ എല്‍ഡിഎഫിന്റെ കൈവശമുണ്ടായിരുന്ന മൂന്ന് സീറ്റുകളടക്കം എല്ലാം യുഡിഎഫ് ജയിച്ചു.
 
തിരുവനന്തപുരം കല്ലറ പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന വെള്ളംകുടി വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു ഇതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി. നിലവിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍ സര്‍ക്കാര്‍ ജോലി കിട്ടി രാജിവച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇടുക്കിയിലെ മാങ്കുളം, വയനാട്ടിലെ മുട്ടില്‍ പഞ്ചായത്തുകളിലെ ഉപതെരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകളില്‍ ജയിച്ചതോടെ രണ്ട് പഞ്ചായത്തുകളിലേയും ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി.

സംസ്ഥാനത്ത് കാസര്‍ഗോഡ് ഒഴിച്ച് 13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.  ഉപതെരഞ്ഞെടുപ്പില്‍ ജയിക്കുന്നവര്‍ക്ക് കഷ്ടിച്ച് ഒരു വര്‍ഷം മാത്രമേ അധികാരത്തില്‍ തുടരാന്‍ സാധിക്കൂ. അടുത്ത വര്‍ഷമാണ് സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.

പലതരം കാരണങ്ങളാലാണ് വിവിധ വാര്‍ഡുകളില്‍ ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ കൗണ്‍സിലറുടെ മരണത്തെ തുടര്‍ന്നും കൗണ്‍സിലര്‍മാര്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടിയതിനെ തുടര്‍ന്നുമാണ് ഭൂരിപക്ഷം സ്ഥലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

തിരുവനന്തപുരം കല്ലറ പഞ്ചായത്തിലെ വെള്ളംകുടി വാര്‍ഡില്‍ സിപിഎം കൗണ്‍സിലര്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടിയതിനെ തുടര്‍ന്ന് രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വന്നത്. 17 വാര്‍ഡുള്ള ഈ പഞ്ചായത്തില്‍ യുഡിഎഫ്-എട്ട്, എല്‍ഡിഎഫ്-എട്ട് എന്ന നിലയിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചതോടെ പഞ്ചായത്ത് ഭരണം തന്നെ എല്‍ഡിഎഫിന് നഷ്ടമായി.

Related Post

 ജോസ് ടോമിന് കൈതച്ചക്ക ചിഹ്നം അനുവദിച്ചു 

Posted by - Sep 7, 2019, 09:02 pm IST 0
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്  'കൈതച്ചക്ക' ചിഹ്നം അനുവദിച്ചു . തെരഞ്ഞെടുപ്പ് കമ്മീഷനാണ് ജോസ് ടോമിന് കൈതച്ചക്ക ചിഹ്നം അനുവദിച്ചത്. പി ജെ…

തടവുചാടിയ വനിതകള്‍ക്കായി തിരച്ചില്‍ തുടരുന്നു; സഹായിച്ചയാളെക്കുറിച്ച് സൂചന ലഭിച്ചു  

Posted by - Jun 26, 2019, 07:31 pm IST 0
തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും രണ്ടു തടവുകാര്‍ ജയില്‍ ചാടി. മോഷണക്കേസിലെ പ്രതി സന്ധ്യ, വഞ്ചനാകേസില്‍ ഉള്‍പ്പെട്ട ശില്‍പ്പ എന്നീ പ്രതികളാണ് ജയില്‍ ചാടിയത്. തിരുവനന്തപുരം…

മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

Posted by - Feb 20, 2020, 11:01 am IST 0
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ് ചെയ്തു . ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരിക്കെ, അധികാരദുര്‍വിനിയോഗം…

കൊല്ലത്ത് കെട്ടിടം തകർന്ന് വീണ് രണ്ട് പേര്‍ മരിച്ചു

Posted by - Sep 6, 2019, 12:37 pm IST 0
കൊല്ലം: കൊല്ലം പാരിപ്പള്ളി പുത്തംകുളത്ത് കെട്ടിടം ഇടിഞ്ഞുവീണ് രണ്ട് പേര്‍ മരിച്ചു. ശ്രീരാമപുരം സ്വദേശി രഞ്ജിത്ത്, കല്ലറ സ്വദേശി ചന്തു എന്നിവരാണ് മരിച്ചു. രണ്ടു പേരെ പരിക്കുകളോടെ…

പേമാരി തുടരുന്നു ; കേരളം ജാഗ്രതയിൽ

Posted by - Oct 22, 2019, 09:19 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് നാലുദിവസംകൂടി കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു . ചൊവ്വാഴ്ചയും ബുധനാഴ്ചയും അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് അതിജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അതിതീവ്ര മഴയ്ക്ക്…

Leave a comment