കശ്മീരിന്റെ മൂന്നിലൊന്ന് നഷ്ടമാക്കിയത് നെഹ്രു: അമിത് ഷാ  

241 0

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ മൂന്നിലൊന്ന് ഇപ്പോള്‍ ഇന്ത്യയ്ക്കൊപ്പം അല്ലാത്തതിനു കാരണം മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീരില്‍ വെടിനിര്‍ത്തലിനുള്ള തീരുമാനം നെഹ്റു ഏകപക്ഷീയമായി സ്വീകരിച്ചതാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. കശ്മീരില്‍ രാഷ്ട്രപതി ഭരണം നീട്ടുന്നതിനുള്ള ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ ലോക്സഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

കശ്മീരിന്റെ മൂന്നിലൊന്ന് ഇപ്പോള്‍ ഇന്ത്യയ്ക്കൊപ്പമില്ല. ആരാണ് അതിന് ഉത്തരവാദി? കശ്മീരിലെ വെടിനിര്‍ത്തല്‍ ആരുടെ തീരുമാനമായിരുന്നു? ജവഹര്‍ലാല്‍ നെഹ്റുവാണ് വെടിനിര്‍ത്താനും ആ ഭാഗം പാകിസ്ഥാനു നല്‍കാനും തീരുമാനിച്ചത്. അന്നത്തെ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ വിശ്വാസത്തിലെടുക്കാതെയായിരുന്നു നെഹ്റുവിന്റെ തീരുമാനമെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് ബിജെപിയെ ചരിത്രം പഠിപ്പിക്കേണ്ടതില്ലെന്ന് അമിത് ഷാ പറഞ്ഞു.

1931ല്‍ ഷെയ്ഖ് അബ്ദുല്ല മുസ്ലിം കോണ്‍ഫറന്‍സ് രൂപീകരിച്ചു. അതുകൊണ്ട് ദീര്‍ഘകാലം കോണ്‍ഗ്രസിന് അവിടെ യൂണിറ്റ് ഇല്ലായിരുന്നു. അവര്‍ മുസ്ലിം കോണ്‍ഫറന്‍സിനെ പിന്തുണച്ചുകൊണ്ടിരുന്നു. കോണ്‍ഗ്രസിന്റെ എല്ലാ മുട്ടകളും അബ്ദുല്ലയുടെ കുട്ടയിലായിരുന്നു, അവസാനം അബ്ദുല്ല ആ കുട്ടയുമായി കടന്നുകളഞ്ഞു. ഒടുവില്‍ എന്തു സംഭവിച്ചു, ഷെയ്ഖ് അബ്ദുല്ല ജമ്മു കശ്മീരിലെ പ്രധാനമന്ത്രിയായി.

ഒരു രാജ്യത്ത് രണ്ടു പ്രധാനമന്ത്രിമാര്‍ ഉണ്ടാവുന്നതില്‍ പ്രതിഷേധിച്ച് ശ്യാമപ്രസാദ് മുഖര്‍ജി 1953ല്‍ കശ്മീരിലെത്തി. അന്ന് അദ്ദേഹത്തെ ജയിലില്‍ അടയ്ക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് അന്വേഷണം പോലും നടന്നില്ല. പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാവായിരുന്നില്ലേ അദ്ദേഹം? എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് അന്വേഷണം നടക്കാതിരുന്നത്? – അമിത് ഷാ ചോദിച്ചു.

ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിക്കുമ്പോള്‍ സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പു നടത്തും. കമ്മിഷന്റെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഇടപെടില്ല. കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന 370-ാം വകുപ്പ് താത്കാലിക സ്വഭാവത്തിലുള്ളതാണെന്നും അമിത് ഷാ പറഞ്ഞു. അമിത് ഷായുടെ പ്രസംഗത്തിനിടെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് കുറച്ചു നേരം സഭ തടസപ്പെട്ടു.

ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം ആറു മാസത്തേക്കു കൂടി നീട്ടാനുള്ള ബില്ലിന് സഭ അംഗീകാരം നല്‍കി. ജമ്മു കശ്മീര്‍ സംവരണ ബില്ലും സഭ പാസാക്കി.

Related Post

മോഷണം തടയാന്‍ ശ്രമിച്ച യുവതിയെ കുത്തിക്കൊന്ന് മോഷ്ടാവ് രക്ഷപെട്ടു  

Posted by - Feb 28, 2021, 08:30 am IST 0
ന്യൂഡല്‍ഹി: മോഷണ ശ്രമം തടയാന്‍ ശ്രമിച്ച യുവതിയെ അമ്മയുടേയും മകന്റേയും മുന്നിലിട്ട് കുത്തിക്കൊന്നു. ഡല്‍ഹി ആദര്‍ശ് നഗറിലാണ് സംഭവം. പഞ്ചാബ് സ്വദേശി സിമ്രാന്‍ കൗര്‍ ആണ് കൊല്ലപ്പെട്ടത്.…

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് രാജിവെച്ചു  

Posted by - Mar 16, 2021, 12:51 pm IST 0
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് പികെ സിന്‍ഹ സ്ഥാനത്തുനിന്ന് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി സമര്‍പ്പിച്ചത്. ഒന്നര വര്‍ഷത്തോളം പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായി ജോലി…

കശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

Posted by - Mar 30, 2019, 11:05 am IST 0
ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കശ്മീരിലെ അനന്ത്നാഗിലാണ് ഏറ്റുമുട്ടൽ. ശനിയാഴ്ച പുലർച്ചെ അനന്ത്നാഗിലെ ടനിഗാവയിലാണ് ഏറ്റുമുട്ടലുണ്ടായത്. ആക്രമണത്തിൽ സൈനികർക്കു പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. പ്രദേശത്ത് സൈന്യം തെരച്ചിൽ നടത്തിവരികയാണ്. …

രണ്ടു മാസം പ്രായമായ കുഞ്ഞിനെ പതിനേഴുകാരനായ പിതാവ് തല്ലിക്കൊന്നു

Posted by - Apr 22, 2018, 02:51 pm IST 0
ന്യൂഡൽഹി : രണ്ടു മാസം പ്രായമായ കുഞ്ഞിനെ പതിനേഴുകാരനായ പിതാവ് തല്ലിക്കൊന്നു. ശനിയാഴ്ച വൈകിട്ട്  ഡൽഹിയിലെ മംഗോൾപുരിയിലായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത തന്റെ ഭാര്യയ്ക്ക്  അവിഹിത ബന്ധത്തിൽ ഉണ്ടായ…

നീതി നടപ്പാക്കേണ്ടത് ഈ രീതിയിലല്ല : റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ  

Posted by - Dec 6, 2019, 03:07 pm IST 0
കൊച്ചി: ഹൈദരാബാദില്‍  ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തില്‍ നീതി നടപ്പാക്കേണ്ടത്  ഇങ്ങനെ ആയിരുന്നില്ലെന്നും, അതൊരു ഏറ്റുമുട്ടലാണെന്ന് വിശ്വസിക്കുന്നില്ലെന്നും മുന്‍ ഹൈക്കോടതി ജഡ്ജി…

Leave a comment