കണ്ണൂര്‍, വിയ്യൂര്‍ ജയിലുകളില്‍ റെയ്ഡ്; മൊബൈല്‍ ഫോണുകള്‍ പിടിച്ചു; ഷാഫിയില്‍ നിന്ന് പിടിച്ചത് രണ്ടു സ്മാര്‍ട് ഫോണുകള്‍  

263 0

തൃശ്ശൂര്‍: കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ ജയില്‍ വകുപ്പിന്റെ മിന്നല്‍ പരിശോധന. കണ്ണൂരില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിംഗും വിയ്യൂരില്‍ യതീഷ് ചന്ദ്രയുമാണ് റെയ്ഡ് നടത്തിയത്. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു മിന്നല്‍ പരിശോധന. കണ്ണൂരിലെ റെയ്ഡില്‍ നിന്ന് മൊബൈല്‍ഫോണ്‍, കഞ്ചാവ്, പുകയില, പണം, സിം കാര്‍ഡ്, ചിരവ, ബാറ്ററികള്‍, റേഡിയോ എന്നിവ കണ്ടെത്തി. റേഞ്ച് ഐജി അശോക് യാദവ്, എസ്പി പ്രതീഷ് കുമാര്‍ എന്നിവരും ഋഷിരാജ് സിംഗിനൊപ്പമുണ്ടായിരുന്നു. 150 പൊലീസുകാരുടെ സംഘവുമായാണ് ഇവരെത്തിയത്.

തൃശ്ശൂര്‍ വിയ്യൂര്‍ ജയിലില്‍ പുലര്‍ച്ചെ നാടകീയമായി നടത്തിയ റെയ്ഡില്‍ ടി പി വധക്കേസ് പ്രതി ഷാഫിയില്‍ നിന്ന് പിടിച്ചത് രണ്ട് സ്മാര്‍ട്ട് ഫോണുകളാണ്. തൃശ്ശൂര്‍ പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയാണ് ഷാഫിയില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. ഇതിന് മുമ്പ് രണ്ട് തവണ ജയിലില്‍ ഫോണുപയോഗിച്ചതിന് ഷാഫിയെ പിടികൂടിയിട്ടുണ്ട്. റെയ്ഡില്‍ കണ്ടെത്തിയത് നാല് ഫോണുകളാണ്. ഇതില്‍ രണ്ടെണ്ണം ഷാഫിയുടേതാണ്. രണ്ടും സ്മാര്‍ട്ട് ഫോണുകളുമാണ്.

Related Post

ശബരിമലയിലെ വഴിപാട് സ്വര്‍ണം നഷ്ടമായിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ്  

Posted by - May 27, 2019, 11:15 pm IST 0
തിരുവനന്തപുരം: ശബരിമലയില്‍ വഴിപാടായി കിട്ടിയസ്വര്‍ണ ശേഖരത്തില്‍ നിന്ന്ഒന്നും നഷ്ടമായിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ്. സ്ട്രോങ്‌റൂം തുറന്ന് പരിശോധിക്കേണ്ടതില്ലെന്നും 40 കിലോ സ്വര്‍ണംഇവിടെയുണ്ടെന്നും ഓഡിറ്റിങ്‌വിഭാഗം കണ്ടെത്തി. മഹസര്‍രേഖകള്‍ പരിശോധിച്ചാണ്ഓഡിറ്റിങ് വിഭാഗം…

ഇല്ല്യൂഷൻ ഇന്ത്യ മെഗാ മാജിക്‌ ഷോ താരപ്പൂരിൽ

Posted by - Nov 9, 2025, 10:20 am IST 0
മജീഷൻ സാമ്രാജിന്റെ ഉത്തരേന്ത്യൻ പര്യടനത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ഇല്ല്യൂഷൻ ഇന്ത്യ മെഗാ മാജിക്‌ ഷോ 2025 നവംബർ 9 ന് ബോംബെ താരപ്പൂർ .ടി വി എം…

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി കസ്റ്റംസ് ഓഫീസര്‍ ബി.രാധാകൃഷ്ണന്‍ അറസ്റ്റിൽ

Posted by - Dec 12, 2019, 03:56 pm IST 0
കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളിലൊരാളായ കസ്റ്റംസ് ഓഫീസര്‍ ബി.രാധാകൃഷ്ണന്‍ അറസ്റ്റിൽ. കൊച്ചിയിലെ സിബിഐ ഓഫീസില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാധാകൃഷ്ണന്‍ ഉൾപ്പെടയുള്ള  പ്രതികള്‍ക്കെതിരെ…

മരടിലെ ഇന്നത്തെ സ്ഫോടനങ്ങൾ പൂർത്തിയായി

Posted by - Jan 11, 2020, 12:36 pm IST 0
കൊച്ചി: തീരദേശനിയമം ലംഘിച്ച് മരടിൽ നിർമ്മിച്ച രണ്ടാമത്തെ ഫ്ലാറ്റും നിലപൊത്തി. വിജയ് സ്റ്റീൽസ് എന്ന കമ്പനിയാണ് ഫ്ലാറ്റുകൾ പൊളിച്ചത്. രണ്ടാമതായി 11.49ന് നടന്ന സ്ഫോടനത്തിൽ ആൽഫ സെറിന്റെ…

വിദ്യാരംഭം പ്രാമാണിച് ക്ഷേത്രങ്ങളിൽ വൻ ഭക്‌തജനത്തിരക്ക്    

Posted by - Oct 8, 2019, 04:22 pm IST 0
തിരുവനന്തപുരം: വിജയദശമി ദിനത്തോട് അനുബന്ധിച്ച് കേരളത്തിലെ  വിവിധ ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ രാവിലെ മുതല്‍ തുടങ്ങി .  കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പുലര്‍ച്ചെ മുതല്‍…

Leave a comment