മാവേലിക്കരയില്‍ നടുറോഡില്‍ വനിതാ പോലീസുകാരിയെ പൊലീസുകാരന്‍ തീ കൊളുത്തി കൊന്നു  

195 0

മാവേലിക്കര: നടുറോഡില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പൊലീസ് ഉദ്യോഗസ്ഥന്‍ തീ കൊളുത്തി കൊന്നു. മാവേലിക്കര വള്ളിക്കുന്നത്തിന് അടുത്ത് കാഞ്ഞിപ്പുഴയിലാണ്  സംഭവം. വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്പകരനാണ് മരിച്ചത്. സ്‌കൂട്ടറില്‍ പോവുകയായിരുന്ന സൗമ്യയെ കുത്തി വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു.
കൊലപാതകം നടത്തിയ അജാസ് എന്ന പൊലീസുകാരനും സാരമായി പൊള്ളലേറ്റിട്ടുണ്ട്. വണ്ടിയിടിച്ച് വീണ സൗമ്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷമാണ് അജാസ് തീ കൊളുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തി സൗമ്യയെ കാറില്‍ പിന്തുടര്‍ന്ന് വന്ന അജാസ് കാഞ്ഞിപ്പുഴയയില്‍ വച്ച് സ്‌കൂട്ടര്‍ ഇടിച്ച് വീഴ്ത്തി. അജാസിനെ കണ്ട് ഭയന്ന സൗമ്യ വീണിടത്ത് നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അടുത്തുള്ള വീടിന് മുന്നില്‍ വച്ച് അജാസ് ഇവരെ പിടികൂടുകയും കത്തിവച്ച് കുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ സൗമ്യ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. അക്രമം നടത്തിയ അജാസിനേയും ഇയാള്‍ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. അജാസ് എറണാകുളത്ത് ജോലി ചെയ്യുകയാണ് എന്നാണ് സൂചന.
മൂന്ന് കുട്ടികളുടെ അമ്മയാണ് സൗമ്യ. ഇവരുടെ ഭര്‍ത്താവ് വിദേശത്താണ്.
സൗമ്യ പൊലീസ് സ്റ്റേഷനില്‍ നിന്നും ഇറങ്ങുമ്പോള്‍ മുതല്‍ പ്രതി കാറില്‍ ഇവരെ പിന്തുടര്‍ന്നിരുന്നു. ഇതിനും മുന്‍പും സൗമ്യയെ ഇയാള്‍ പിന്തുടര്‍ന്നിരുന്നോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതിക്ക് സൗമ്യയോട് മുന്‍വൈരാഗ്യമുണ്ടെന്നും തീര്‍ത്തും ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു.
സൗമ്യയുടെ മേല്‍ പെട്രോള്‍ ഒഴിച്ച ശേഷം തീ കൊളുത്തിയ അജാസ് ഓടിമാറിയെങ്കിലും ഇയാളുടെ ദേഹത്തും പെട്രോള്‍ വീണതിനെത്തുടര്‍ന്ന് പൊള്ളലേറ്റു. ഇയാളുടെ പൊള്ളല്‍ ഗുരുതരമല്ല. അജാസ് ധരിച്ച വസ്ത്രം തീപിടിച്ചു കത്തി. ഇയാള്‍ക്ക് അരയ്ക്ക് മുകളിലേക്കാണ് പൊള്ളലേറ്റത്.
സൗമ്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ക്ക് രക്ഷിക്കാന്‍ സാധിക്കാത്ത വിധം വലിയ അഗ്‌നിബാധയാണ് ഉണ്ടായത് എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പരിസരത്തുണ്ടായിരുന്ന അജാസിനെ നാട്ടുകാര്‍ പിടികൂടി പിന്നീട് പൊലീസിന് കൈമാറുകയായിരുന്നു.

Related Post

സയനൈഡ് മോഹന് നാലാം വധശിക്ഷ

Posted by - Oct 25, 2019, 03:02 pm IST 0
മംഗളുരു : യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിന് ശേഷം സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ മോഹൻകുമാറിന് (സയനൈഡ് മോഹൻ) വധശിക്ഷ. 20 യുവതികളെയാണ് മോഹൻ സയനൈഡ്…

വനിതാ ഡോക്ടറുടെ ആത്മഹത്യ: മൂന്നു വനിതാ ഡോക്ടര്‍മാര്‍ അറസ്റ്റില്‍  

Posted by - May 29, 2019, 06:36 pm IST 0
മുംബൈ: മുംബൈയില്‍ പി.ജി വിദ്യാര്‍ത്ഥിയായ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്നു വനിതാ ഡോക്ടര്‍മാര്‍ അറസ്റ്റില്‍. പായല്‍ തദ്വി എന്ന 26കാരിയാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്.…

ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു; കുടുംബവഴക്ക് കൊലപാതകത്തില്‍ കലാശിച്ചു  

Posted by - May 16, 2019, 09:30 am IST 0
തിരുവനന്തപുരം: കരകുളം മുല്ലശ്ശേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മുല്ലശ്ശേരി സ്വദേശിനിയായ സ്മിത (38) ആണ് മരിച്ചത്. ഭര്‍ത്താവ് സജീവ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതകകാരണമെന്നാണ് പൊലീസിന്റെ…

ഡിജിറ്റൽ വലയിൽ കുടുങ്ങുന്ന ഇന്ത്യ: ഉയർന്നുവരുന്ന ഓൺലൈൻ തട്ടിപ്പുകളും അതിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗങ്ങളും

Posted by - Nov 11, 2025, 12:17 pm IST 0
മുംബൈ: ഇന്ത്യയിൽ ഡിജിറ്റൽ പേയ്മെന്റുകളും ഓൺലൈൻ സേവനങ്ങളും അതിവേഗം വളർന്നതോടെ ജീവിതം കൂടുതൽ സൗകര്യപ്രദമായി മാറി. UPI ഇടപാടുകൾ, മൊബൈൽ ബാങ്കിംഗ്, ഓൺലൈൻ ഷോപ്പിംഗ്, സോഷ്യൽ മീഡിയ…

ദലിത് ക്രിസ്ത്യൻ കെവിൻ കൊല: 10 പേർക്ക് ഇരട്ട ജീവപര്യന്തം

Posted by - Aug 28, 2019, 04:24 pm IST 0
കോട്ടയം : 23 കാരനായ ദലിത് ക്രിസ്ത്യാനിയുടെ(കെവിൻ ) കൊലപാതകത്തിന് 10 പേർക്ക് ഇരട്ട ജീവപര്യന്തം തടവ് വിധിച്ചു. കെവിൻ പി ജോസഫിന്റെ ഭാര്യയുടെ മാതാപിതാക്കൾ ഉൾപ്പെട്ട…

Leave a comment