ട്രംപുമായുള്ള ഉച്ചകോടി പരാജയപ്പെട്ടതിന് കിം ജോങ് ഉന്‍ അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ വധിച്ചതായി റിപ്പോര്‍ട്ട്  

171 0

സോള്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി നടന്ന ഉച്ചകോടി പരാജയപ്പെട്ടതിന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ വധിച്ചു. അമേരിക്കയിലെ സ്പെഷല്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ കിം ഹ്യോക് ചോല്‍ അടക്കം അഞ്ച് ഉദ്യോഗസ്ഥരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. ദക്ഷിണകൊറിയന്‍ ദിനപ്പത്രമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഹാനോയില്‍ ഫെബ്രുവരിയിലായിരുന്നു ട്രംപ്- കിം ഉച്ചകോടി നടന്നത്. എന്നാല്‍ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ഉച്ചകോടി പരാജയപ്പെട്ടതിന് സുപ്രിം ഭരണാധികാരിയെ വഞ്ചിച്ചു എന്ന കുറ്റം ചുമത്തിയാണ് കിം ഹ്യോക് ചോലിനെയും മറ്റ് നാല് നയതന്ത്ര ഉദ്യോഗസ്ഥരെയും വധിച്ചതെന്ന് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. മിര്‍മിം വിമാനത്താവളത്തില്‍വെച്ച് മാര്‍ച്ചിലായിരുന്നു വധശിക്ഷ നടപ്പാക്കിയത്.

കൊല്ലപ്പെട്ട മറ്റ് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഉച്ചകോടിക്ക് വേണ്ടിയുള്ള നടപടികള്‍ കൈകാര്യം ചെയ്തിരുന്നത് കിം ഹ്യോക് ചോല്‍ ആയിരുന്നു. ഭരണാധികാരി കിം ജോങ് ഉന്നിനെ ഹാനോയിലേക്കുള്ള പ്രത്യേക ട്രെയിനില്‍ കിം ഹ്യോക് ചോല്‍ അനുഗമിക്കുകയും ചെയ്തിരുന്നു.

Related Post

മൂന്ന് ക്രിസ്ത്യന്‍ പള്ളികളില്‍ ചാവേര്‍ ആക്രമണം

Posted by - May 13, 2018, 08:55 am IST 0
സുരബായ: ഇന്‍ഡോനേഷ്യയിലെ രണ്ടമത്തെ ഏറ്റവും വലിയ നഗരമായ സുരബായയിലെ മൂന്ന് ക്രിസ്ത്യന്‍ പള്ളികളില്‍ ഞായറാഴ്ചയുണ്ടായ ചാവേര്‍ ആക്രമണം. സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും…

എല്ലാ പണമിടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി

Posted by - Jun 8, 2018, 11:10 am IST 0
ന്യൂഡല്‍ഹി : ഇന്ത്യയില്‍നിന്ന് വിദേശത്തേക്ക് നടത്തുന്ന എല്ലാ പണമിടപാടുകള്‍ക്കും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. പുതിയ നിയമത്തിലൂടെ വിദേശ നിക്ഷേപകരെ പിടികൂടാനും കഴിയും.…

ബം​ഗ്ലാ​ദേ​ശ് തിരഞ്ഞെടുപ്പ്; അ​ക്ര​മ​ങ്ങ​ളി​ല്‍ 5 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

Posted by - Dec 30, 2018, 04:26 pm IST 0
ധാ​ക്ക: ബം​ഗ്ലാ​ദേ​ശില്‍ പൊ​തുതെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ ​ഉണ്ടായ അ​ക്ര​മ​ങ്ങ​ളി​ല്‍ അ​ഞ്ച് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ട് പേ​ര്‍ പോ​ലീ​സ് വെ​ടി​വ​യ്പി​ലും മൂ​ന്ന് പേ​ര്‍ വി​വി​ധ ആ​ക്ര​മ​ണ​ങ്ങ​ളി​ലു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. എന്നാലും, ക​ന​ത്ത സു​ര​ക്ഷ​യി​ല്‍…

ഞങ്ങൾ യുദ്ധത്തിന്  തയ്യാറായിനിൽക്കുകയാണ്'; ഇറാനെതിരെ  യുഎസ്

Posted by - Sep 17, 2019, 10:14 am IST 0
ടെഹ്‌റാന്‍: അരാംകോയുടെ എണ്ണ ശുദ്ധീകരണശാലകളിലെ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ആരോപിച്ച് അമേരിക്ക രംഗത്തെത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിമതര്‍ ഏറ്റെടുത്തിരുന്നുവെങ്കിലും ആക്രമണം യെമനില്‍ നിന്നാണെന്നതിനു തെളിവുകള്‍…

പോൺതാരവും ട്രംപുമായുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു 

Posted by - Mar 13, 2018, 10:44 am IST 0
പോൺതാരവും ട്രംപുമായുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു  2016 ല്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് ട്രംപുമായുള്ള ബന്ധം പുറംലോകമറിയാതിരിക്കാൻ സ്‌റ്റോമി ഡാനിയേലുമായി 1.3 കോടി ഡോളർനൽകി കരാറുണ്ടാക്കിരുന്നു…

Leave a comment