മമതയുടെ മുന്നില്‍ ജയ്ശ്രീറാം വിളിച്ച് പത്തുപേര്‍ അറസ്റ്റില്‍  

303 0

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മുന്നില്‍ ജയ് ശ്രീറാം വിളിച്ച പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് 24 പര്‍ഗണാസിലാണ് സംഭവം. രണ്ട് തവണ കാറില്‍നിന്നിറങ്ങിയ മമതാ ബാനര്‍ജി, തനിക്കെതിരെ ജയ് ശ്രീറാം വിളിക്കുന്നവര്‍ക്ക് നേരെ തട്ടിക്കയറി. ജയ് ശ്രീറാം വിളിക്കുന്നവരുടെ പേര് എഴുതിയെടുക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. ഇവരില്‍ പത്ത് പേരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

മമതാ ബാനര്‍ജിയുടെ യാത്രക്കിടെ ജയ് ശ്രീറാം വിളിച്ച ആള്‍ക്കൂട്ടത്തോട് ക്രുദ്ധയായി സംസാരിക്കുന്ന  മമതാ ബാനര്‍ജിയുടെ വീഡിയോ പുറത്തുവന്നിരുന്നു.
തനിക്കെതിരെ ബംഗാളിന് പുറത്ത്‌നിന്ന് എത്തിയ ചിലരാണ് ജയ് ശ്രീറാം വിളിക്കുന്നതെന്ന് മമത ആരോപിച്ചിരുന്നു. ബിജെപി-തൃണമൂല്‍ സംഘര്‍ഷം നിലനില്‍ക്കുന്ന ഭട്പരയിലൂടെ മമതാ ബാനര്‍ജിയുടെ കാര്‍ കടന്നുപോയപ്പോഴായിരുന്നു സംഭവം.

തെരഞ്ഞെടുപ്പിന് ശേഷം ബിജെപി പ്രവര്‍ത്തകര്‍ തൃണമൂല്‍ പ്രവര്‍ത്തകരെ ആക്രമിക്കുന്നതിനെതിരെ നൈഹാതിയില്‍ സംഘടിപ്പിക്കുന്ന ധര്‍ണയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു മമത. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാതെയായിരുന്നു മമതയുടെ ധര്‍ണ. മമതയുടെ കാര്‍ അടുത്തെത്തിയപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം മുഴക്കി.

കാറില്‍നിന്നിറങ്ങിയ മമതാ ബാനര്‍ജി ബിജെപി പ്രവര്‍ത്തകരോട് കയര്‍ത്തു. നിങ്ങളെന്താണ് കരുതിയത്. അന്യസംസ്ഥാനങ്ങളില്‍നിന്നെത്തിയ നിങ്ങള്‍ ഞങ്ങളെ അപമാനിക്കാമെന്ന് കരുതിയോ. ഞാനിത് സഹിക്കില്ല. എന്നെ അപമാനിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു. നിങ്ങളുടെ എല്ലാവരുടെയും കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തുമെന്നും നടപടിയെടുക്കുമെന്നും മമത ഇന്നലെ വ്യക്തമാക്കിയിരുന്നു. പിന്നീട് നടന്ന ധര്‍ണയിലും ബിജെപി പ്രവര്‍ത്തകര്‍ തന്നെ അപമാനിച്ചെന്ന് മമത ആരോപിച്ചു.

Related Post

ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റ്

Posted by - Mar 9, 2018, 06:38 pm IST 0
ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റ് മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ ആറുമാസങ്ങൾക്കു ശേഷം ആദ്യ അറസ്റ്റ് രേഖപ്പെടുത്തി.കഴിഞ്ഞ വർഷം സെപ്റ്റംബർ അഞ്ചിനാണ് ആര്‍ആർ നഗറിലെ സ്വന്തം വീട്ടിൽവച്ച്…

കൂട്ടമാനഭംഗക്കേസ്; ബിജെപി എംഎൽഎ അറസ്റ്റിൽ 

Posted by - Apr 13, 2018, 10:16 am IST 0
കൂട്ടമാനഭംഗക്കേസ്; ബിജെപി എംഎൽഎ അറസ്റ്റിൽ  ഉത്തർപ്രദേശിലെ ഉന്നാവയിൽ 17 കാരിയെ കൂട്ടമാനഭംഗം ചെയ്തകേസിൽ ബിജെപി എംഎൽഎ കുൽദീപ് സിങ്ങിനെ സിബിഐ ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്‌തശേഷം അറസ്റ്റ്…

'ഇഡി'ക്കു മുന്നില്‍ കിഫ്ബി ഉദ്യോഗസ്ഥര്‍ ഹാജരാകില്ല; ഏറ്റുമുട്ടാനുറച്ച് സര്‍ക്കാര്‍  

Posted by - Mar 4, 2021, 05:14 pm IST 0
തിരുവനന്തപുരം: വിദേശനാണ്യപരിപാലനച്ചട്ടം ലംഘിച്ചെന്ന് കാട്ടി കിഫ്ബിക്കെതിരെ കേസെടുത്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സിന് കിഫ്ബി മറപടി നല്‍കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉദ്യോസ്ഥരെ വിളിച്ചുവരുത്താനാകില്ലെന്നാണ് കിഫ്ബി മറുപടിയില്‍ പറയുന്നത്.…

അസമിലെ ജനങ്ങളുടെ അവകാശങ്ങള്‍ ഒരുവിധത്തിലും നഷ്ടപ്പെടില്ല : നരേന്ദ്ര മോഡി 

Posted by - Dec 12, 2019, 03:35 pm IST 0
ന്യൂദല്‍ഹി : പൗരത്വ ബില്‍ പാസാക്കിയതുകൊണ്ട്  അസമിലെ ജനങ്ങളുടെ അവകാശങ്ങള്‍ ഒരുവിധത്തിലും നഷ്ടപ്പെടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ സഹോദരി സഹോദരന്മാര്‍ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും  ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചു. …

ഹാര്‍ദിക് പട്ടേല്‍ വിവാഹിതനാകുന്നു

Posted by - Jan 21, 2019, 05:15 pm IST 0
അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന്റെ നേതാവായ ഹാര്‍ദിക് പട്ടേല്‍ വിവാഹിതനാകുന്നു. ബാല്യകാലസഖി കിഞ്ചല്‍ പരീഖുമായി ഹാര്‍ദികിന്റെ വിവാഹം ജനുവരി 27 ന് സുരേന്ദ്ര നഗര്‍ ജില്ലയിലെ…

Leave a comment