ആലപ്പുഴയില്‍ വീടിന്റെ മുന്‍വാതില്‍ കുത്തിതുറന്ന് അറുപതു പവന്‍ കവര്‍ന്നു  

316 0

ആലപ്പുഴ: ആലപ്പുഴയിലെ വള്ളികുന്നത്ത് വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് അറുപത് പവന്‍ സ്വര്‍ണം കവര്‍ന്നു. ഉപ്പുകണ്ടത്തിന് സമീപം പൂമംഗലത്ത് സദാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. സദാനന്ദന്റെ സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ നാലു കിലോമീറ്റര്‍ അകലെ ചൂനാട് പോയിരിക്കുകയായിരുന്നു. രാവിലെ എട്ടുമണിയോടെ തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. രണ്ട് കിടപ്പുമുറികളിലെ അലമാരകളിലാണ് സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത്.

കൃത്യമായ പരിശോധനകള്‍ക്ക് ശേഷമേ കൂടുതല്‍ സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പറയാന്‍ സാധിക്കുകയുള്ളുവെന്ന് വള്ളികുന്നം പൊലീസ് അറിയിച്ചു. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.

Related Post

മാവേലിക്കരയില്‍ നടുറോഡില്‍ വനിതാ പോലീസുകാരിയെ പൊലീസുകാരന്‍ തീ കൊളുത്തി കൊന്നു  

Posted by - Jun 15, 2019, 10:50 pm IST 0
മാവേലിക്കര: നടുറോഡില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പൊലീസ് ഉദ്യോഗസ്ഥന്‍ തീ കൊളുത്തി കൊന്നു. മാവേലിക്കര വള്ളിക്കുന്നത്തിന് അടുത്ത് കാഞ്ഞിപ്പുഴയിലാണ്  സംഭവം. വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ്…

നടുറോഡില്‍ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം  

Posted by - May 2, 2019, 09:44 pm IST 0
കോഴിക്കോട് : നടുറോഡില്‍ വെച്ച് ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം. യുവതി ഓടി രക്ഷപ്പെട്ടതിനാല്‍ ദുരന്തം ഒഴിവായി. തളിപ്പറമ്പ് സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ…

ദലിത് ക്രിസ്ത്യൻ കെവിൻ കൊല: 10 പേർക്ക് ഇരട്ട ജീവപര്യന്തം

Posted by - Aug 28, 2019, 04:24 pm IST 0
കോട്ടയം : 23 കാരനായ ദലിത് ക്രിസ്ത്യാനിയുടെ(കെവിൻ ) കൊലപാതകത്തിന് 10 പേർക്ക് ഇരട്ട ജീവപര്യന്തം തടവ് വിധിച്ചു. കെവിൻ പി ജോസഫിന്റെ ഭാര്യയുടെ മാതാപിതാക്കൾ ഉൾപ്പെട്ട…

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡി കെ ശിവകുമാർ രണ്ടാം തവണ ഹാജരായി 

Posted by - Aug 31, 2019, 03:48 pm IST 0
ന്യൂ ഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇയാൾക്ക് പങ്കുണ്ടെന്ന് അന്വേഷിക്കുന്ന ഏജൻസിക്ക് മുന്നിൽ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ ശനിയാഴ്ച ഹാജരായി. താൻ ഒരു തെറ്റും…

വനിതാ ഡോക്ടറുടെ ആത്മഹത്യ: മൂന്നു വനിതാ ഡോക്ടര്‍മാര്‍ അറസ്റ്റില്‍  

Posted by - May 29, 2019, 06:36 pm IST 0
മുംബൈ: മുംബൈയില്‍ പി.ജി വിദ്യാര്‍ത്ഥിയായ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്നു വനിതാ ഡോക്ടര്‍മാര്‍ അറസ്റ്റില്‍. പായല്‍ തദ്വി എന്ന 26കാരിയാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്.…

Leave a comment