13 വര്‍ഷം ആര്‍ എസ്എസ് പ്രചാരകന്‍; മോദിയുടെ വിശ്വസ്തന്‍  

368 0

കോഴിക്കോട്: ഒന്നുമില്ലാതിരുന്ന ഒരു പാര്‍ട്ടിയെ തിരഞ്ഞെടുപ്പു ഗോദകളില്‍ കരുത്തുറ്റ എതിരാളിയാക്കാന്‍ പാര്‍ട്ടി അധ്യക്ഷപദവിയില്‍ ഇരുന്നുകൊണ്ട്ഏറെ വിയര്‍പ്പൊഴുക്കേണ്ടി
വന്ന നേതാവാണ് വി. മുരളീധരന്‍. കമ്യൂണിസ്റ്റുകാരുടെശക്തി കേന്ദ്രത്തില്‍ കോണ്‍ഗ്രസ്അനുഭാവിയുടെ മകനായിജനിച്ച മുരളീധരന്റെ ജന്മനിയോഗം കേരളത്തില്‍ബി.ജെ.പിയെ വളര്‍ത്തലായിരുന്നു. ഈ നിയോഗംകൃത്യതയോടെ നടപ്പാക്കിയതിന്റെ അംഗീകാരമാണ്എം.പി സ്ഥാനവും ഇപ്പോള്‍തേടിയെത്തിയിരിക്കുന്ന കേന്ദ്രമന്ത്രി പദവിയും.കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ 45 ദിവസംകാല്‍നട യാത്ര നടത്തിബി.ജെ.പിക്കു ബൂത്ത് കമ്മിറ്റിഉണ്ടാക്കിയ മുരളീധരന്‍, കേരളത്തിലും ബി.ജെ.പിക്കുമേല്‍വിലാസമുണ്ടാക്കിയ ശേഷമാണ് സംസ്ഥാന അധ്യക്ഷകസേര കുമ്മനം രാജശേഖരനു കൈമാറിയത്.മികച്ച സംഘാടകന്‍ എന്നനിലയില്‍ പ്രധാനമന്ത്രിയുടെയും ബി.ജെ.പി ദേശീയ
അധ്യക്ഷന്റെയും ആര്‍.എസ.്എസ് നേതൃത്വത്തിന്റെയുംവിശ്വസ്തനാണ് മുരളീധരന്‍.സംസ്ഥാന അധ്യക്ഷ പദവിഒഴിഞ്ഞപ്പോള്‍ തന്നെ കേന്ദ്രനേതൃത്വത്തില്‍ മുരളീധരന്‍പദവി ഉറപ്പിച്ചിരുന്നു. പാര്‍ട്ടിയുടെ സംഘാടന മേഖലകളിലെല്ലാം കഴിവു തെളിയിച്ചമുരളീധരനെ ജനപ്രതിനിധി എന്ന നിലയില്‍ പുതിയനിയോഗം ഏല്‍പ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. ബി.ജെ.പി
ക്കു ജയിപ്പിക്കാന്‍ കഴിയുന്നരാജ്യസഭ സീറ്റിനായുള്ള കാത്തിരിപ്പിനൊടുവില്‍ മഹാരാഷ്ട്രയില്‍ നിന്നു മുരളീധരന്‍ എതിരില്ലാതെ എം.പിയായി.തലശേരി സ്വദേശിയായ മുര
ളീധരന്‍ എ.ബി.വി.പിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. തലശേരി താലൂക്ക് സെക്രട്ടറി, കണ്ണൂര്‍ ജില്ലാ പ്രമുഖ്,സംസ്ഥാന സെക്രട്ടറി എന്നീപദവികള്‍ നേടി. ബ്രണ്ണന്‍ കോളജില്‍ നിന്ന് ബി.എ ഇംഗ്ലീഷ്‌ലിറ്ററേച്ചര്‍ പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ പി.എസ്.സി നിയമനം ലഭിച്ചു. എ.ബി.വി.പിയുടെ ഉത്തരമേഖല ചുമതല ലഭിച്ചതോടെ സര്‍ക്കാര്‍ജോലി ഉപേക്ഷിച്ചു മുഴുവന്‍ സമയ പാര്‍ട്ടിപ്രവര്‍ത്തകനായി. പ്രവര്‍ത്തന മേഖല കോഴിക്കോട്ടേക്കു മാറ്റി. എ.ബി.വി.പിയുടെ ദേശീയ സെക്രട്ടറിയായി അ
ഞ്ചു കൊല്ലം മുംബൈയിലും മുരളീധരന്‍ പ്രവര്‍ത്തിച്ചു. ആ പഴയ തട്ടകത്തില്‍ നിന്നാണ് ആദ്യമായി എം.പി സ്ഥാനം അദ്ദേഹത്തെ തേടിയെത്തുന്നതെന്നത് മറ്റൊരു യാദൃച്ഛികത.1998ല്‍ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് നെഹ്‌റു യുവ കേന്ദ്രയുടെ വൈസ് ചെയര്‍മാനുംപിന്നീട് സെക്രട്ടറി റാങ്കില്‍ ഡയറക്ടര്‍ ജനറലുമായി. 13 വര്‍ഷംആര്‍.എസ്.എസ് പ്രചാരകനായിരുന്നു. 2004ല്‍ബി.ജെ.പിയുടെ പരിശീലന വിഭാഗം ദേശീയ കണ്‍വീനറായി. 2006ല്‍ പി.കെ. കൃഷ്ണദാസിന്റെ കമ്മിറ്റിയില്‍ സംസ്ഥാന വൈസ് പ്രസിഡന്റും 2009ല്‍ ബി.ജെ.പി സംസ്ഥാനപ്രസിഡന്റുമായി. ചേളന്നൂര്‍ എസ്.എന്‍ കോളജ് അധ്യാപിക ഡോ. കെ.എസ്. ജയശ്രീയാണ് ഭാര്യ.

Related Post

മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട്  

Posted by - May 5, 2019, 07:22 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്തെ ചില സ്ഥലങ്ങളില്‍ ഞായര്‍,തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.  ഇതിന്റെ പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ നാളെയും മറ്റന്നാളും യെല്ലോ അലര്‍ട്ട്…

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു

Posted by - Dec 31, 2019, 10:08 am IST 0
പെരുമ്പാവൂര്‍: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട്  തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശി തീര്‍ത്ഥാടകന്‍ ധര്‍മലിംഗം മരിച്ചു. മിനി ബസിലും കാറിലുമായാണ് അയ്യപ്പഭക്തര്‍ സഞ്ചരിച്ചത്. ഈ വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.…

പോള്‍ മുത്തൂറ്റ് വധക്കേസ്: ഹൈക്കോടതി എട്ട് പ്രതികളെ വെറുതെ വിട്ടു

Posted by - Sep 5, 2019, 02:06 pm IST 0
കൊച്ചി :പോള്‍ മുത്തൂറ്റ് വധക്കേസിലെ ഒമ്പത് പ്രതികളില്‍ എട്ടു പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. സിബിഐ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ചോദ്യം ചെയ്ത് പ്രതികള്‍ സമര്‍പ്പിച്ച…

യൂണിവേഴ്‌സിറ്റി കോളജില്‍ പൊലീസ് പരിശോധന; കത്തികളും മദ്യക്കുപ്പികളും പിടിച്ചെടുത്തു  

Posted by - Jul 13, 2019, 09:02 pm IST 0
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കൊളേജില്‍ പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ എസ്എഫ്ഐ യൂണിറ്റ് റൂമില്‍ നിന്ന് മൂന്ന് കത്തികളും മദ്യക്കുപ്പികളും പിടിച്ചെടുത്തു. ഉച്ചയോടെ പൊലീസ് നടത്തിയ പരിശോധനയിലാണ്…

ശബരിമലയ്ക്കായി പ്രത്യേക നിയമ നിര്‍മാണം നടപ്പാക്കണമെന്ന് സുപ്രീം കോടതി    

Posted by - Nov 20, 2019, 01:54 pm IST 0
ന്യൂഡല്‍ഹി: ശബരിമലയ്ക്കായി പ്രത്യേക നിയമ നിര്‍മാണം നടപ്പാക്കണമെന്ന് സുപ്രീം കോടതി. പന്തളം രാജകൊട്ടാരം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. മറ്റ് ക്ഷേത്രങ്ങളെ ശബരിമലയുമായി…

Leave a comment