പാര്‍ട്ടി പിടിക്കാന്‍ ജോസഫ്; തെരഞ്ഞെടുപ്പു കമ്മീഷനു കത്തു നല്‍കി; മൂന്ന് എംഎല്‍എമാരുടെ പിന്തുണയെന്ന്; ചെറുക്കാനാകാതെ ജോസ് കെ മാണി  

237 0

തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് അധികാരത്തര്‍ക്കത്തില്‍ തന്ത്രപരമായ നീക്കവുമായി ജോസഫ് വിഭാഗം. പി ജെ ജോസഫിനെ പാര്‍ട്ടി ചെയര്‍മാനും ജോയ് എബ്രഹാമിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തതായി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. ജോസ് കെ മാണി വിഭാഗം അറിയാതെയാണ് ഒരു മുഴം മുമ്പേ നീട്ടിയെറിഞ്ഞുള്ള ഈ നീക്കം നടത്തിയത്. ഇതോടെ ജോസ് കെ മാണി വിഭാഗം പാര്‍ട്ടി പിളര്‍ത്തിയാലും നിയമപരമായി വിമതപക്ഷമായി കണക്കാക്കപ്പെടും.

കേരള കോണ്‍ഗ്രസ് പിടിച്ചെടുക്കാനുള്ള ജോസഫ് വിഭാഗത്തിന്റെ തന്ത്രപരവും നിയമപരവുമായ കരുനീക്കത്തിന്റെ ഭാഗമായാണ് സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തുനല്‍കിയത്. ചെയര്‍മാനായിരുന്ന കെ എം മാണി മരിച്ചതോടെ വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ് പാര്‍ട്ടി ഭരണഘടന അനുസരിച്ച് ചെയര്‍മാനായെന്ന് കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടുള്ളത്. മൂന്ന് എംഎല്‍എമാരുടെ പിന്തുണയും തങ്ങള്‍ക്കുണ്ടെന്ന് ജോസഫ് വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.

ജോസഫിന്റെ നടപടികളില്‍ ജോസ് കെ മാണി വിഭാഗം കടുത്ത അമര്‍ഷത്തിലാണ്. എന്നാല്‍ സാങ്കേതികമായി ഇതിനെ ചെറുക്കാനാകാത്ത അവസ്ഥയിലാണ് ഇവര്‍. വിഭാഗീയത തുടരുകയാണെങ്കില്‍ ജോസിനും കൂട്ടര്‍ക്കും പാര്‍ട്ടി വിട്ടുപോകാം എന്ന നിലപാടിലാണ് ജോസഫ് പക്ഷം. ചെയര്‍മാനും ജനറല്‍ സെക്രട്ടറിയും മറുപക്ഷത്ത് നില്‍ക്കുന്നതിനാല്‍ പാര്‍ട്ടി വിടുന്നവര്‍ക്ക് കേരള കോണ്‍ഗ്രസ് എം അംഗത്വവും പാര്‍ട്ടി സ്വത്തുക്കളും നഷ്ടമാകും. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടികളും നേരിടേണ്ടി വരും എന്നതാണ് ജോസ് കെ മാണി പക്ഷത്തെ കുഴപ്പത്തിലാക്കുന്നത്.

സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാമിനെ ഒപ്പം കൂട്ടാനായതാണ് ജോസഫ് വിഭാഗത്തിന് തുണയായത്. സിഎഫ് തോമസും മോന്‍സ് ജോസഫും അടക്കം മൂന്ന് എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് ജോസഫ് അവകാശപ്പെടുന്നത്. കോണ്‍ഗ്രസിലും ലീഗിലുമൊന്നും സംസ്ഥാന കമ്മിറ്റി വോട്ടിനിട്ടല്ല ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതെന്നും ജോസഫ് പക്ഷം പറയുന്നു.

Related Post

സി.പി.എം പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്

Posted by - Jul 6, 2018, 12:16 pm IST 0
കണ്ണൂര്‍: തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്. ആര്‍.എസ്.എസുകാരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. തലശ്ശേരി പെരിങ്കളത്ത് ലിനേഷിന്‍റെ വീടിന് നേരെയാണ് ബോബേറുണ്ടായത്. 

ഡോക്‌ടർമാർ സമരം പിൻവലിച്ചു 

Posted by - Apr 17, 2018, 07:22 am IST 0
ഡോക്‌ടർമാർ സമരം പിൻവലിച്ചു  ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ഡോക്‌ടർമാരും നടത്തിയ ചർച്ച ഫലം കണ്ടു. ആർദ്രം പദ്ധതിയെ തുടർന്ന് ഉണ്ടായ സമരം ആണ് ഡോക്‌ടർമാർ പിൻവലിച്ചത്. ആർദ്രം പദ്ധതിയുമായി…

കോൺഗ്രസ് എം‌എൽ‌എ അബ്ദുൾ സത്താർ ശിവസേനയിൽ ചേർന്നു  

Posted by - Sep 2, 2019, 05:09 pm IST 0
മുംബൈ: രണ്ട് തവണ കോൺഗ്രസ് എം‌എൽ‌എയും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ അബ്ദുൾ സത്താർ തിങ്കളാഴ്ച ശിവസേനയിൽ ചേർന്നു. ചീഫ് ഉദ്ദവ് താക്കറെയുടെ സാന്നിധ്യത്തിൽ ഔ  റംഗബാദ് ജില്ലയിലെ…

ചങ്ങന്നൂരിൽ രണ്ടാംഘട്ട പ്രചരണം   

Posted by - Apr 2, 2018, 10:33 am IST 0
തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകും മുൻപേ ചെങ്ങന്നൂരിൽ മുന്നണികൾ രണ്ടാം ഘട്ട പ്രചാരണത്തിലേക്ക് നീങ്ങുകയാണ്. ശക്തമായ ത്രികോണ മത്സരത്തിന് വേദിയാകുന്ന ചെങ്ങന്നൂരിൽ മൂന്ന് മുന്നണികളും ശക്തമായ പ്രചാരണവുമായി മുന്നോട്ട്…

പന്ന്യന്‍ രവീന്ദ്രന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ടോമിന്‍ ജെ. തച്ചങ്കരി

Posted by - Sep 8, 2018, 06:59 am IST 0
തിരുവനന്തപുരം: സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെഎസ്‌ആര്‍ടിസി എംഡി ടോമിന്‍ ജെ. തച്ചങ്കരി ഐപിഎസ് രംഗത്ത്. ബസുകള്‍ വാടകയ്ക്ക് എടുക്കാതെ എങ്ങനെ കമ്മിഷന്‍ വാങ്ങുമെന്ന്…

Leave a comment