യുഡിഫ് മത -ജാതീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു

396 0
തിരുവനന്തപുരം: ഇടതുപക്ഷ മുന്നണി ഉപതിരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം നേടുമെന്ന് മനസ്സിലാക്കിയ തുകൊണ്ടാണ്  യൂ ഡി എഫ് ഇത്തവണ രാഷ്ട്രീയപ്രശ്നങ്ങൾ  ചര്‍ച്ച  ചെയ്യാന്‍ ശ്രമിക്കാത്തതെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതുകൊണ്ടാണ്  മൂന്ന് മണ്ഡലങ്ങളില്‍ മതപരമായ വികാരം ഇളക്കിവിട്ട്  ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് . മറ്റ് രണ്ട് മണ്ഡലങ്ങളില്‍ ജാതീയമായ വികാരം ഇളക്കിവിടാന്‍ ശ്രമിക്കുന്നെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ പ്രബല സമുദായ സംഘടനയാണ് എന്‍.എസ്.എസ്. ആ സംഘടനയ്ക്ക് അവരുടേതായ നിലപാടുകള്‍ സ്വീകരിക്കാനുള്ള പൂർണ സ്വാതന്ത്ര്യമുണ്ട്.പക്ഷെ എന്‍ എസ് എസ് ഒരു സമുദായ സംഘടന എന്ന നിലയില്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍, രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ച്  പണ്ട്  ഇടപെട്ടതുപോലെ ചെയ്യുകയായിരുന്നു വേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Post

വൈറസ് പരാമർശം; യോഗിക്കെതിരെ പരാതി നൽകാനൊരുങ്ങി മുസ്ലീം ലീഗ്

Posted by - Apr 6, 2019, 01:39 pm IST 0
കൊച്ചി: മുസ്ലീം ലീഗിനെതിരായ  വൈറസ് പരാമർശത്തിൽ  ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിജെപിയുടെയും യോഗി ആദിത്യനാഥിന്‍റെയും പരാമർശങ്ങൾ പച്ചയായ വർഗീയതയാണ്. യോഗിയുടെ പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ്…

അരിയിൽ ഷുക്കൂർ വധക്കേസ്: സഭയിൽ പ്രതിപക്ഷ ബഹളം: സ്പീക്കറും, പ്രതിപക്ഷവും തമ്മിൽ വാഗ്വാദം

Posted by - Feb 12, 2019, 01:08 pm IST 0
തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ, ടി.വി. രാജേഷ് എം.എൽ.എ എന്നിവർക്കെതിരെ സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ചത് അടിയന്തര പ്രമേയമായി നിയമസഭയിൽ…

‘ദുരുദ്ദേശപരമായി’ ഹര്‍ജി നല്‍കിയ ശോഭാ സുരേന്ദ്രന് ഹൈക്കോടതി 25000 രൂപ പിഴ

Posted by - Dec 4, 2018, 01:42 pm IST 0
കൊച്ചി: ശബരിമല വിഷയത്തില്‍ ‘ദുരുദ്ദേശപരമായി’ ഹര്‍ജി നല്‍കിയ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് ഹൈക്കോടതി 25000 രൂപ പിഴ വിധിച്ചു. ചീപ്പ് പബ്ലിസിറ്റിക്കുവേണ്ടിയാണ് ശബരിമല പ്രശ്‌നം കോടതിയില്‍…

ചങ്കിടിപ്പോടെ സിപിഎമ്മും പിണറായിയും; യുഡിഎഫിന് വിജയവും പരാജയവും പ്രതിസന്ധി; ഒരു സീറ്റെങ്കിലും കിട്ടിയില്ലെങ്കില്‍ ബിജെപിയില്‍ പൊട്ടിത്തെറി

Posted by - May 23, 2019, 01:45 am IST 0
തിരുവനന്തപുരം: സാധാരണ ഗതിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ അത്ര നിര്‍ണായകമാവാറില്ല .ഇക്കുറി പക്ഷേ വ്യത്യസ്ത കാരണങ്ങളാല്‍ മൂന്നു മുന്നണികള്‍ക്കും നിര്‍ണായകമാണ് ലോക് സഭാ തെരഞ്ഞെടുപ്പു ഫലം…

പാലക്കാടും ആറ്റിങ്ങലും ഒഴികെയുള്ള പതിനെട്ടു സീറ്റിലും യുഡിഎഫിനു ജയസാധ്യത കണക്കുകൂട്ടി കോണ്‍ഗ്രസ്  

Posted by - May 2, 2019, 09:46 pm IST 0
തിരുവനന്തപുരം: പാലക്കാടും ആറ്റിങ്ങലും ഒഴികെയുള്ള പതിനെട്ടു സീറ്റിലും യുഡിഎഫിനു ജയസാധ്യതയെന്ന് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. മണ്ഡലം കമ്മിറ്റികളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ശക്തമായ ത്രികോണ മത്സരം…

Leave a comment