മസാലബോണ്ട് വിവാദം കത്തുന്നു; രേഖകള്‍ എംഎല്‍എമാര്‍ക്ക് പരിശോധിക്കാമെന്ന് ധനമന്ത്രി  

401 0

തിരുവനന്തപുരം: കിഫ് ബിമസാലബോണ്ട് സംബന്ധിച്ചരേഖകള്‍ ഏത് എം.എല്‍.എയ്ക്കും എപ്പോള്‍ വേണമെങ്കിലുംപരിശോധിക്കാമെന്നു ധനമന്ത്രിടി.എം.തോമസ് ഐസക്. അടിയന്തര പ്രമേയത്തിന്‍മേല്‍ നടന്ന ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി. മസാലബോണ്ട് ഉയര്‍ന്ന പലിശയ്ക്കുവില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തിനു സാമ്പത്തിക ബാധ്യതഉണ്ടാകുമെന്നു കാട്ടി കെ.എസ്.ശബരീനാഥനാണ് അടിയന്തരപ്രമേയത്തിനു നോട്ടിസ്‌നല്‍കിയത്. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സമ്മതം അറിയിക്കുകയായിരുന്നു.കിഫ്ബി മസാല ബോണ്ട്‌സംബന്ധിച്ച രേഖകള്‍ 4എം.എല്‍.എമാരെ കൊണ്ട്പരിശോധിപ്പിക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെആവശ്യം. ഏതു എം.എല്‍.എയ്ക്കും രേഖകള്‍ പരിശോധിക്കാമെന്നു ധനമന്ത്രി പറഞ്ഞു.എന്തു സംശയം ഉണ്ടെങ്കിലുംഎവിടെവേണമെങ്കിലും ചര്‍ച്ചചെയ്യാം. കാനഡ സര്‍ക്കാരിന്റെപെന്‍ഷന്‍ ഫണ്ടാണ് സി.ഡി.പി.ക്യു. ആ പണം അവര്‍ പലമേഖലകളില്‍ നിക്ഷേപിച്ചിട്ടുണ്ട്.സി.ഡി.പി.ക്യുവിന് 19% ഓഹരിലാവ്‌ലിന്‍ കമ്പനിയിലുണ്ട്.എന്നാല്‍ ലാവ്‌ലിനില്‍ അവര്‍ക്ക് നിയന്ത്രണമില്ല. 9.273 ശതമാനത്തിനാണ് ബോണ്ടുകള്‍വിറ്റഴിക്കുന്നത്. 9.273 എന്നപലിശ കുറവാണെന്ന അഭിപ്രായം തനിക്കില്ല.എന്നാല്‍ പെട്ടെന്ന് തുകസമാഹരിക്കാന്‍ കഴിയുന്ന കുറഞ്ഞ പലിശനിരക്കാണിത്. സെബിയിലേയും ആര്‍.ബി.ഐയിലേയും ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് ഈ പലിശനിരക്ക് തീരുമാനിച്ചത്. ഈപലിശ നിരക്കിലല്ല എല്ലാകാലത്തും കടമെടുക്കുന്നത്. കടമെടുപ്പ് രീതിക്കനുസരിച്ച് പലിശനിരക്കിലും വ്യത്യാസം വരും.പെട്രോള്‍, മോട്ടോര്‍വാഹനനികുതിയിലൂടെ 30 വര്‍ഷംകൊണ്ട് പണ ം തിരിച്ചടയക്ക്ാന്‍കഴിയും. കിഫ്ബിയിലൂടെ50,000 കോടിരൂപ നിക്ഷേപമായിസമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍കഴമ്പില്ല. മോദി സര്‍ക്കാരിന്റെനയങ്ങള്‍ക്കെതിരെ ഒരുമിച്ച്‌നില്‍ക്കാന്‍ കഴിയണമെന്നുംഅദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയന്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മുഴക്കിയത് കേരളത്തിന്റെ പുരോഗതിക്കുള്ളമണിനാദമല്ലെന്നും കേരളത്തെകടത്തില്‍ മുക്കുന്നതിനുമുള്ളമണിനാദമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 2,150 കോടിയുടെ മസാല ബോണ്ട് സി.ഡി.പി.ക്യു വാങ്ങിയിരിക്കുന്നത് അ
ഞ്ചു വര്‍ഷത്തേക്കാണ്. 9.72ശതമാനം എന്ന കൊള്ളപ്പലിശയാണ് കിഫ്ബി നല്‍കേണ്ടത്.അതായത് 2,150 കോടിയുടെബോണ്ടിന് അഞ്ചു വര്‍ഷം കൊണ്ട്1,045 കോടി രൂപ പലിശയായിനല്‍കേണ്ടി വരും.മസാല ബോണ്ട് സംന്ധിച്ച് ഇതുവരെ കിട്ടിയ രേഖകള്‍അനുസരിച്ച് മാര്‍ച്ച് 29ന് മുന്‍പ്തന്നെ അവ വിറ്റഴിച്ചിട്ടുണ്ട്.അതിന്റെ പണവും കിഫ്ബിക്ക് ലഭിച്ചു കഴിഞ്ഞു. കിഫ്ബിയുടെ ഔദ്യോഗിക ന്യൂസ്‌ലെറ്ററിലും ഈ വിവരമുണ്ട്.വില്‍പ്പനയും നടന്നു പണവുംലഭിച്ചു കഴിഞ്ഞ ശേഷം ലണ്ടന്‍സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മണിമുഴക്കുന്നത് വെറും വേഷംകെട്ടല്‍ മാത്രമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.മസാല ബോണ്ട് സംന്ധിച്ച്ദുരൂഹതയും വ്യക്തതയില്ലായ്മയുംഉണ്ടെന്നും സംസ്ഥാനത്തിനു കനത്ത സാമ്പത്തികഭാരംഉണ്ടാക്കുന്ന സാഹചര്യം സഭനിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും ശബരീനാഥന്‍ ആവശ്യെപ്പട്ടു. സംസ്ഥാന സര്‍ക്കാര്‍ഗ്യാരന്റി നല്‍കി മസാല ബോണ്ട്‌വഴി 2,150 കോടിരൂപയുടെധനസമാഹരണമാണ് കിഫ്ിവഴി ലക്ഷ്യമിടുന്നത്.ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഇതുവരെ ലിസ്റ്റ്‌ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്നപലിശ നിരക്കായ 9.273 ശതമാനത്തിനാണ് ഈ ബോണ്ടുകള്‍വിറ്റഴിച്ചിരിക്കുന്നത്. 5 വര്‍ഷംകൊണ്ട് 3,195 കോടിരൂപ തിരിച്ചടവ് വരുന്ന ബോണ്ട് കേരളത്തിനു കടുത്ത സാമ്പത്തിക ഭാരംഉണ്ടാക്കുമെന്നു ശരീനാഥന്‍ചൂണ്ടിക്കാട്ടി.

Related Post

സ്വാശ്രയ മെഡിക്കല്‍ ഫീസ് പുതുക്കി; 50,000 രൂപയുടെ വര്‍ധനവ്  

Posted by - Jul 7, 2019, 07:46 am IST 0
തിരുവനന്തപുരം: സംസ്ഥാനത്തെ 19 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഈ വര്‍ഷത്തെ ഫീസ് നിശ്ചയിച്ച് ഉത്തരവിറങ്ങി. 2019-20 വര്‍ഷത്തെ എം.ബി.ബി.എസ് കോഴ്‌സിനുള്ള ഫീസാണ് ജസ്റ്റിസ് രാജേന്ദ്ര ബാബു…

പ്രശസ്ത ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ അന്തരിച്ചു  

Posted by - Jul 12, 2019, 09:01 pm IST 0
തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ അന്തരിച്ചു. 60 വയസ്സായിരുന്നു. പട്ടത്തെ സ്വവസതിയില്‍ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അന്ത്യം. സ്വന്തമായി കാര്‍…

കേരളത്തില്‍ സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലേയ്ക്ക്

Posted by - Feb 24, 2020, 06:43 pm IST 0
കൊച്ചി: കേരളത്തില്‍ സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലേയ്ക്ക്. കഴിഞ്ഞ ദിവസം ഗ്രാമിനു 3,975 രൂപയും പവനു 31,800 രൂപയുമായിരുന്നു വില. ഇന്നു രാവിലെ പവനു 320 രൂപയും…

തടവുചാടിയ വനിതകള്‍ക്കായി തിരച്ചില്‍ തുടരുന്നു; സഹായിച്ചയാളെക്കുറിച്ച് സൂചന ലഭിച്ചു  

Posted by - Jun 26, 2019, 07:31 pm IST 0
തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും രണ്ടു തടവുകാര്‍ ജയില്‍ ചാടി. മോഷണക്കേസിലെ പ്രതി സന്ധ്യ, വഞ്ചനാകേസില്‍ ഉള്‍പ്പെട്ട ശില്‍പ്പ എന്നീ പ്രതികളാണ് ജയില്‍ ചാടിയത്. തിരുവനന്തപുരം…

കൊച്ചി  മ്യൂസിക് ഫൗണ്ടേഷന്റെ രക്ഷാധികാരി ഞാനല്ല : എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ്

Posted by - Feb 17, 2020, 09:32 am IST 0
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാർത്ഥം എന്ന  പേരില്‍ പണം തട്ടിപ്പ് നടത്തിയ ശേഷം ഫണ്ട് കൈമാറാതിരുന്ന സംഭവത്തില്‍ വെളിപ്പെടുത്തലുമായി എറണാകുളം ജില്ലാ…

Leave a comment