തോല്‍വിയെച്ചൊല്ലി സിപിഎമ്മില്‍ തര്‍ക്കം; വിശ്വാസി സമൂഹം പാര്‍ട്ടിയെ കൈവിട്ടത് തിരിച്ചറിഞ്ഞില്ലെന്ന് വിമര്‍ശനം

404 0

ന്യൂഡല്‍ഹി: ശക്തികേന്ദ്രങ്ങളില്‍ വന്‍ വോട്ടുചോര്‍ച്ചയുണ്ടായെന്ന് സി.പി.എം. ഇടതുപാര്‍ട്ടികള്‍ വന്‍ തിരിച്ചടി നേരിട്ടുവെന്നും സി.പി.എം പോളിറ്റ്ബ്യൂറോ വ്യക്തമാക്കി. അവശ്യം വേണ്ട തിരുത്തലുകള്‍ വരുത്തുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സംസ്ഥാനസമിതി പരിശോധിക്കും. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനോട് സ്വീകരിച്ച സമീപനവും കേരളത്തിലെ തിരിച്ചടിക്ക് കാരണമായെന്നു സംസ്ഥാന നേതൃത്വം നിലപാട് എടുത്തു. തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കേന്ദ്രനേതൃത്വത്തെ പഴിക്കുകയാണ് സി.പി.എം കേരളഘടകം. കോണ്‍ഗ്രസുമായി നീക്കുപോ ക്കുണ്ടാക്കാന്‍ നടത്തിയ ശ്രമംതിരിച്ചടിച്ചെന്ന് പി.ബിയില്‍ വിമര്‍ശനം ഉയര്‍ന്നു.കേരളത്തിലെ വോട്ടുചോര്‍ച്ചതിരിച്ചറിയാനായില്ലെന്ന് പോളിറ്റ് ബ്യൂറോയുടെ വിമര്‍ശനംനിലനില്‍ക്കെയാണ് കേന്ദ്ര നേതൃത്വത്തെ ഉന്നം വച്ചുള്ള സംസ്ഥാനഘടകത്തിന്റെ നീക്കം. അതേസമയം, തിരഞ്ഞെടുപ്പിന്റെപ്രാഥമിക അവലോകനത്തിനായി സി.പി.ഐ കേന്ദ്രസെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ്‌യോഗങ്ങള്‍ക്ക് തുടക്കമായി.കേരളത്തില്‍ വിശ്വാസി സമൂഹവും മതന്യൂനപക്ഷങ്ങളുംപാര്‍ട്ടിയുടെ അടിത്തറയില്‍നിന്ന് അകന്നത് സംസ്ഥാനഘടകത്തിന് മുന്‍കൂട്ടി കാണാനായില്ലെന്നാണ് സി.പി.എം പോളിറ്റ് ബ്യൂറോയുടെ വിമര്‍ശനം.ഇതിനു കേന്ദ്ര നേതൃത്വത്തിന്റെപാളിച്ചകള്‍ ചൂണ്ടിക്കാട്ടി മറുപടി നല്‍കുകയാണ് സംസ്ഥാനഘടകം. ദേശീയ തലത്തില്‍ഒരു മതേതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനേകഴിയൂ എന്ന ചിന്ത യു.ഡി.എഫിന് അനുകൂലമായി.ദേശീയ രാഷ്ട്രീയത്തിന്റെഭാഗമായി സ്വീകരിച്ച ഈ സമീപനം ജനവിധിയെ സ്വാധീനിച്ചപ്രധാന ഘടകമാണെന്നുംചൂണ്ടിക്കാണിക്കപ്പെട്ടു. തിരഞ്ഞടുപ്പ് തോല്‍വി സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ചര്‍ച്ച തുടരുകയാണ്. കേന്ദ്രതലത്തില്‍ പാര്‍ട്ടി നേരിടുന്നമറ്റൊരു പ്രധാന പ്രതിസന്ധിയുംചര്‍ച്ചയായി. തോല്‍വിവിലയിരുത്തി സംസ്ഥാന സമിതി തയ്യാറാക്കുന്ന റിപ്പോര്‍ട്ട്അടുത്ത മാസം ആദ്യം ചേരുന്നകേന്ദ്രകമ്മിറ്റി പരിശോധിക്കും.

Related Post

കെ പി ശശികല ഇന്ന് വീണ്ടും സന്നിധാനത്തേയ്ക്ക്

Posted by - Nov 18, 2018, 02:18 pm IST 0
പമ്പ : ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ഇന്ന് വീണ്ടും സന്നിധാനത്തേയ്ക്ക്. ശശികലയെ പോലീസ് തടയില്ല. പോലീസ് നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ തന്നെ ശബരിമലയിലെത്തും. ഉച്ചയ്ക്ക്…

ദക്ഷിണ കന്നട ജില്ലയില്‍ ബി.ജെ.പിക്ക് മിന്നുന്ന വിജയം

Posted by - May 15, 2018, 10:50 am IST 0
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ആദ്യഫലം ബി.ജെ.പിക്ക് അനുകൂലം. നാലാം തവണ ജനവിധി തേടിയ മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അഭയചന്ദ്ര ജയിലിനെ പരാജയപ്പെടുത്തി ബി.ജെ.പിയുടെ ഉമാനാഥ്…

രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദേവസ്വം മന്ത്രി

Posted by - Dec 3, 2018, 09:32 pm IST 0
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നിയമസഭാ നടപടികള്‍ തടസ്സപ്പെടുത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയെ…

സർക്കാരിന് തിരിച്ചടിയുമായി കരുണ മെഡിക്കൽ ബിൽ 

Posted by - Apr 8, 2018, 05:24 am IST 0
സർക്കാരിന് തിരിച്ചടിയുമായി കരുണ മെഡിക്കൽ ബിൽ  തിരുവനന്തപുരം :സർക്കാരിന് തിരിച്ചടിയുമായി  കണ്ണൂർ കരുണ മെഡിക്കൽ ബിൽ. ബിൽ നിലനിക്കിലെന്ന നിയമോപദേശം ലഭിച്ച തിനെ തുടർന്ന് ഗവർണർ  ബില്ലിൽ…

കലൈഞ്ജർ വിടവാങ്ങി  

Posted by - Aug 8, 2018, 02:14 pm IST 0
പ്രശോഭ്.പി നമ്പ്യാർ  തമിഴ്നാട് മുൻ മുഖ്യമന്ത്രി എ൦. കരുണാനിധി (94) വിടവാങ്ങി. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് കുറച്ചു നാളായി ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികില്സയില് ആയിരുന്ന അദ്ദേഹം…

Leave a comment