തോല്‍വി ചര്‍ച്ച ചെയ്യാന്‍ എഐസിസി നേതൃയോഗം ഇന്ന്; രാഹുല്‍ കടുത്ത നിരാശയില്‍; പിസിസി അധ്യക്ഷന്മാരുടെ രാജി തുടങ്ങി  

322 0

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ് വാങ്ങിയ കനത്ത തോല്‍വി ചര്‍ച്ച ചെയ്യാന്‍ എഐസിസി നേതൃയോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയിലാകും യോഗം. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് താന്‍ അധ്യക്ഷ പദവി രാജി വയ്ക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ മുതിര്‍ന്ന നേതാക്കളെ അറിയിച്ചെന്നാണ് സൂചന. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ ഇത് തടഞ്ഞു. ഉത്തര്‍പ്രദേശിലെയും ഒഡിഷയിലെയും പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്മാര്‍ രാജി പ്രഖ്യാപിച്ചു.

പ്രതീക്ഷിച്ച ഒരിടത്തും വിജയം ലഭിച്ചില്ല. കടുത്ത നിരാശയിലാണ് രാഹുല്‍ ഗാന്ധി. രാജി സന്നദ്ധത രാഹുല്‍ ഗാന്ധി സോണിയാ ഗാന്ധിയെ അറിയിച്ചു. ഈ ഘട്ടത്തില്‍ രാജി വയ്ക്കുന്നത് ഉചിതമാകില്ലെന്നും ഇത് താഴേത്തട്ടിലേക്ക് നല്ല സന്ദേശം നല്‍കില്ലെന്നും സോണിയ രാഹുലിനോട് പറഞ്ഞെന്നാണ് സൂചന. ഏതായാലും പ്രവര്‍ത്തക സമിതിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നും അതുവരെ കടുത്ത തീരുമാനങ്ങള്‍ എടുക്കരുതെന്നും രാഹുലിനോട് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കോണ്‍ഗ്രസ് പിഴുതെറിയപ്പെട്ടു. ആകെ കിട്ടിയത് 52 സീറ്റ് മാത്രമാണ്. ഗാന്ധി കുടുംബം ഒരിക്കല്‍ പോലും തോറ്റിട്ടില്ലാത്ത അമേഠി പോലും കൈവിട്ടു. വയനാട്ടില്‍ മത്സരിച്ചതു കൊണ്ട് മാത്രം ലോക്‌സഭയിലെത്താമെന്ന ഗതികേടാണ് രാഹുലിന് പോലും. പ്രിയങ്കാ ഗാന്ധിയെ കളത്തിലിറക്കി നടത്തിയ പ്രചാരണവും ഫലം കണ്ടില്ല.

തെരഞ്ഞെടുപ്പു തോല്‍വിയുടെ ഉത്തരവാദിത്തം ആരാണെന്ന ചര്‍ച്ച പാര്‍ട്ടിയില്‍ മുറുകുന്നതിനിടെയാണ് യുപിസിസി അധ്യക്ഷന്‍ രാജ് ബബ്ബാര്‍ രാജി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കുകയാണെന്ന് രാജ് ബബ്ബാര്‍ രാഹുല്‍ ഗാന്ധിക്കയച്ച സന്ദേശത്തില്‍ പറഞ്ഞു. പാര്‍ട്ടിയിലെ വിജയത്തില്‍ എത്തിക്കാനാവാത്തതില്‍ കുറ്റബോധമുണ്ടെന്നും ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്നില്ലെന്നും രാജ് ബബ്ബാര്‍ പറഞ്ഞു.

എണ്‍പതു സീറ്റുള്ള യുപിയില്‍ ഒരേയൊരു മണ്ഡലത്തില്‍ മാത്രമാണ് കോണ്‍ഗ്രസിനു വിജയിക്കാനായത്. റായ് ബറേലിയില്‍ സോണിയ ഗാന്ധി വിജയിച്ചപ്പോള്‍ ശക്തികേന്ദ്രമെന്നു വിശേഷിപ്പിക്കപ്പെട്ട അമേഠിയിയില്‍ രാഹുല്‍ ഗാന്ധി സ്മൃതി ഇറാനിയോടു പരാജയപ്പെടുകയും ചെയ്തു. പാര്‍ട്ടിയുടെ വോട്ടുവിഹിതത്തിലും കുറവുണ്ടായിട്ടുണ്ട്. അമേഠിയിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനും രാജി പ്രഖ്യാപിച്ചിട്ടുണ്ട്.

ഒഡിഷയില്‍ പാര്‍ട്ടി തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനമൊഴിയുകയാണെന്ന് പിസിസി അധ്യക്ഷന്‍ നിരഞ്ജന്‍ പട്നായിക് പറഞ്ഞു. രാജിക്കത്ത് രാഹുല്‍ ഗാന്ധിക്ക് അയച്ചതായി അദ്ദേഹം വ്യക്തമാക്കി. സംഘടനാ സംവിധാനം ശക്തിപ്പെടുത്താന്‍ നേതൃത്വം കര്‍ശനമായ നടപടികളെടുക്കണമെന്ന് പട്നായിക് പറഞ്ഞു.

Related Post

കോണ്‍ഗ്രസ് എം എല്‍ എ അപകടത്തില്‍ മരിച്ചു

Posted by - May 28, 2018, 10:28 am IST 0
ബെംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം എല്‍ എ അപകടത്തില്‍ മരിച്ചു. ജാംഖണ്ഡി നിയോജക മണ്ഡലം എം എല്‍ എ സിദ്ധൂ ന്യാമ ഗൗഡയാണ് മരിച്ചത്. തുളസിഗിരിക്ക് സമീപത്ത്…

ത്രിപുരയില്‍ ലെനിൻ പ്രതിമ തകർക്കപ്പെട്ടു 

Posted by - Mar 7, 2018, 09:51 am IST 0
ത്രിപുരയില്‍ ലെനിൻ പ്രതിമ തകർക്കപ്പെട്ടു  തൃപുരയിൽ ബി ജെ പി അധികാരത്തിൽ വന്നതോടുകൂടി ബിലോണിയയിൽ ലെനിന്റെ പ്രതിമ തകർത്തു.ഇവിടെ സി പി എം പ്രവർത്തകർക്കും അവരുടെ വീടിനുമെതിരെ ആക്രമണം നടക്കുകയാണ്.ത്രിപുരയിൽ…

ദലിത് ഹർത്താൽ ആരംഭിച്ചു; സർവീസ് നടത്തി കെ എസ് ആർ ടി സി 

Posted by - Apr 9, 2018, 07:41 am IST 0
ദലിത് ഹർത്താൽ ആരംഭിച്ചു; സർവീസ് നടത്തി കെ എസ് ആർ ടി സി  ളിത് പീഡനങ്ങൾക്കെതിരെയുള്ള നിയമങ്ങൾ ദുര്ബലപ്പെടുത്താനുള്ള നീക്കത്തിനെതിരെ വിവിധ ദളിത് സംഘടനകൾ നടത്തുന്ന ഹർത്താൽ…

പന്ന്യന്‍ രവീന്ദ്രന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ടോമിന്‍ ജെ. തച്ചങ്കരി

Posted by - Sep 8, 2018, 06:59 am IST 0
തിരുവനന്തപുരം: സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെഎസ്‌ആര്‍ടിസി എംഡി ടോമിന്‍ ജെ. തച്ചങ്കരി ഐപിഎസ് രംഗത്ത്. ബസുകള്‍ വാടകയ്ക്ക് എടുക്കാതെ എങ്ങനെ കമ്മിഷന്‍ വാങ്ങുമെന്ന്…

കെ.സുരേന്ദ്രനെ കള്ളക്കേസ്;ബി.ജെ.പി. ഹൈക്കോടതിയിലേക്ക്

Posted by - Dec 1, 2018, 08:51 am IST 0
പത്തനംതിട്ട: സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ കള്ളക്കേസുകളിൽ കുടുക്കുന്നതിനെതിരേ ബി.ജെ.പി. ഹൈക്കോടതിയിലേക്ക്. ഇതിനായി പ്രമുഖ അഭിഭാഷകരെ കൊണ്ടുവരുമെന്നും ജാമ്യം അനുവദിച്ചാലും നിയമപോരാട്ടം തുടരുമെന്നും സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള…

Leave a comment