അപ്രോച്ച് റോഡില്ല; ഉദ്ഘാടനം കഴിഞ്ഞിട്ടും മറ്റത്താന്‍കടവ് പാലം നോക്കുകുത്തിയായി  

429 0

തൃപ്പൂണിത്തുറ:കോടികള്‍ മുടക്കിയ പാലം ശാപമോക്ഷം കാത്ത് കിടക്കുന്നു. 5.75 കോടി മുടക്കിയ  മറ്റത്താംകടവ് പാലമാണ് ഉദ്ഘാടനം കഴിഞ്ഞിട്ടും  അപ്പ്രോച്ച് റോഡുകളുടെ പണിപൂര്‍ത്തീകരിക്കാത്തതിനാല്‍ ശാപമോക്ഷം കാത്ത് കിടക്കുന്നത്.  മുളന്തുരുത്തി, ആമ്പലൂര്‍, ഉദയംപേരൂര്‍ തുടങ്ങി 3  പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ്  മറ്റത്താംകടവ് പാലം. 3 കൊല്ലങ്ങള്‍ക്ക് മുന്‍പ് ഉദ്ഘാടനം കഴിഞ്ഞിട്ടും  അപ്പ്രോച്ച് റോഡിന്റെ പണി പൂര്‍ത്തിരിക്കാത്തതിനാലാണ് പാലം ജനങ്ങള്‍ക്ക് പ്രയോജനം ഇല്ലാതെ കിടക്കുന്നത്.  

മുളന്തുരുത്തി – പെരുമ്പിള്ളിയില്‍ നിന്നും  50  മീറ്റര്‍ നീളവും, 10 മീറ്റര്‍ വീതിയുമുള്ള മറ്റത്താംകടവ് പാലം കോട്ടയം എറണാകുളം സംസ്ഥാന പാതയില്‍  ഉദയംപേരൂര്‍ പഞ്ചായത്തിലെ തെക്കന്‍ പറവൂരിലേക്കാണ് ബന്ധിപ്പിക്കുന്നത്.

പാലത്തിന്റെ ഇരുഭാഗത്തും പ്രവേശന പാതയായി അര കിലോമീറ്ററോളം അപ്രോച്ച് റോഡുകളുടെ നിര്‍മ്മാണം ഇതുവരെയും പൂര്‍ത്തീകരിച്ചിട്ടില്ല. ഇലക്ഷന് മുന്‍പ് തന്നെ അപ്പ്രോച്ച് റോഡുകളുടെ പണി പൂര്‍ത്തീകരിക്കുമെന്ന്  എം.എല്‍.എ സ്വരാജ് ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയെങ്കിലും പൂര്‍ത്തീകരിക്കാനായിട്ടില്ല.       
2012 ജനുവരി 19ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയാണ് പാലത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. തുടര്‍ന്ന് 2016 ഫെബ്രുവരി 28ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെയാണ് പാലത്തിന്റെ ഉദ്ഘടനവും ഉദ്ഘാടനവും നിര്‍വ്വഹിച്ചത്.  പിറവം അസംബ്ലി നിയോജക മണ്ഡലത്തില്‍  ടി.എം.ജേക്കബ്ബ് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമാണ് മറ്റത്താന്‍ കടവ് പാലം യാഥാര്‍ത്യമാക്കുകയെന്നത്.പിന്നീട്  വന്ന യു.ഡി.എഫ് സര്‍ക്കാര്‍ ആ വാഗ്ദാനം നിറവേറ്റുകയായിരുന്നു.   

യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച  പാലം നിര്‍മ്മാണം പിന്നീട് നടന്ന  ഉപതെരഞ്ഞെടുപ്പില്‍ അനൂപ് ജേക്കബ് മന്ത്രിയായതിന്  ശേഷം യു.ഡി.എഫ്.സര്‍ക്കാരിന്റെ കാലാവധി   പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് അപ്രോച്ച് റോഡ് പൂര്‍ത്തീകരിക്കാതെ  തന്നെ പാലത്തിന്റെ ഉദ്ഘാടനം  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ച് ജനങ്ങള്‍ക്കായി പാലം തുറന്നു കൊടുക്കുകയായിരുന്നു.

പിന്നീട് തെരഞ്ഞെടുക്കപ്പെട്ട എല്‍.ഡി.എഫ്.സര്‍ക്കാര്‍ അധികാരത്തില്‍ വന്നെങ്കിലും മറ്റത്താന്‍കടവ് പാലത്തിന്റെ അപ്പ്രോച്ച് റോഡുകളുടെ പണികള്‍ പൂര്‍ത്തീകരിക്കാന്‍ മുന്‍കൈ എടുത്തില്ല. ഇതോടെ കോടികള്‍ മുടക്കി പണിത മറ്റത്താന്‍കടവ് പാലം ജനങ്ങള്‍ക്ക് ഉപകാരമില്ലാതെ ആവുകയും ഇത് വഴിയുള്ള  ഗതാഗതം എന്ന നാട്ടുകാരുടെ സ്വപനത്തിന്  തിരശീല വീഴുകയും ചെയ്തു. നിര്‍മ്മാണം  നീണ്ടതിനാല്‍ പഴയ എസ്റ്റിമേറ്റ് തുകക്ക് പൂര്‍ത്തിയാക്കാന്‍ കരാറുകാരന്‍ തയ്യാറാവാത്തത് കാരണമാണ് അപ്പ്രോച്ച് റോഡുകളുടെ  പണി നിലയ്ക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു.

പാലം പണിയുടെ ചുമതലക്കാരായ ബി.ആര്‍.ഡി.സി.കെ.യുടെ അവഗണനയും പ്രതികൂലമായി  ബാധിച്ചു. പ്രവേശന പാതക്ക് വീതിയുണ്ടെങ്കിലും   ഉദയംപേരൂര്‍ ഭാഗത്തേക്ക് 180 മീറ്റര്‍ നീളത്തിലും, 9 മീറ്റര്‍ വീതിയിലുമുള്ള റോഡ് പണി പൂര്‍ത്തീകരിക്കാന്‍  ഇനിയും 5 മീറ്റര്‍ വീതിയിലും , 180 മീറ്റര്‍ നീളത്തിലും  സ്ഥലം  ഏറ്റെടുത്തെങ്കില്‍ മാത്രമെ റോഡ് പൂര്‍ത്തിയാക്കി ഗതാഗതം ഗതാഗതം സുഗമമാക്കാന്‍ സാധിക്കുകയുളളു.
 നിലവില്‍ നാലു മീറററോളം വീതി മാത്രമാണ് ഉദയംപേരൂര്‍ ഭാഗത്തേക്കുള്ള റോഡിനുള്ളത്.
മൂന്ന് പഞ്ചായത്തുകളിലെയും ജനങ്ങളടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് പാലവും, ഗതാഗതവും യാഥാര്‍ത്ഥ്യമാവുകയെന്നത്. പൂത്തോട്ട മേഖലയി ല്‍ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്ളതിനാല്‍  ആമ്പലൂര്‍ ഭാഗത്ത് നിന്നുമുള്ള വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ നടക്കാവ് ചുറ്റി സഞ്ചരിച്ച് വേണം പൂത്തോട്ടയില്‍ എത്തിച്ചേരുവാന്‍.

Related Post

പാലാരിവട്ടം പാലം പുനർനിർമ്മാണത്തിൽ നിന്ന് ഡിഎംആർസി പിന്മാറുന്നു

Posted by - Dec 25, 2019, 10:11 am IST 0
കൊച്ചി : തകർന്ന് കിടക്കുന്ന പാലാരിവട്ടം പാലം പുതുക്കിപ്പണിയുന്നതിൽ നിന്ന് ഡിഎംആർസി പിന്മാറാൻ ഒരുങ്ങുന്നു . ഇത്  സൂചിപ്പിച്ച് ഉടനെത്തന്നെ സർക്കാരിന് കത്ത് നൽകുമെന്ന് ഇ. ശ്രീധരൻ…

ഗവര്‍ണര്‍ക്കെതിരെ യുവജന സംഘടനകളുടെ പ്രതിഷേധം

Posted by - Dec 16, 2019, 02:36 pm IST 0
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ യുവജന സംഘടനകൾ  പ്രതിഷേധിച്ചു. കുസാറ്റില്‍ വൈസ് ചാന്സലര്മാരുടെ  യോഗത്തിന് നേതൃത്വം നല്‍കാനെത്തിയ ഗവര്‍ണര്‍ക്ക് നേരെയാണ്…

മരട് ഫ്‌ളാറ്റ്; ഉപഭോക്താക്കളെ വഞ്ചിച്ച ഫ്‌ളാറ്റ് നിര്‍മ്മാതാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന് വി സ് അച്ചുതാനന്ദൻ  

Posted by - Sep 17, 2019, 11:55 am IST 0
തിരുവനന്തപുരം: മരട് ഫ്ളാറ്റ് വിഷയത്തില്‍ ബിൽ ഡർമാർക്കെതിരെ  വിമര്‍ശനവുമായി വി.എസ് അച്യുതാനന്ദന്‍. ഉപഭോക്താക്കളെ വഞ്ചിച്ച ഫ്ളാറ്റ് നിര്‍മാതാക്കളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ ഫ്ളാറ്റുകള്‍ക്ക് വഴിവിട്ട്…

അഞ്ച് മണിക്കൂറിനുള്ളിൽ ഒഴിയണം, മരട് നഗരസഭ അധികൃതർ : ഇറങ്ങില്ലെന്ന് ഫ്ലാറ്റുടമകൾ

Posted by - Sep 14, 2019, 05:34 pm IST 0
കൊച്ചി: താമസം മാറാൻ നഗരസഭ നൽകിയ നോട്ടീസിലെ സമയപരിധി ഇന്ന് അവസാനിക്കും . ഒഴിയില്ലെന്ന നിലപാടിൽ ഉറച്ച് മരടിലെ ഫ്ളാറ്റ് ഉടമകൾ. നോട്ടീസ് കൈപ്പറ്റിയ 12 ഫ്ളാറ്റുടമകൾ…

മരടിലെ അനധികൃത ഫ്‌ളാറ്റുകളില്‍ പൊളിക്കല്‍ നടപടി തുടങ്ങി

Posted by - Oct 17, 2019, 02:28 pm IST 0
കൊച്ചി:  സുപ്രീംകോടതി ഉത്തരവ് പ്രകാരം മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന നടപടികള്‍ ആരംഭിച്ചു. പൊളിക്കുന്നതിന് മുന്നോടിയായി ആല്‍ഫാ വെഞ്ചേഴ്‌സ് ഫ്‌ളാറ്റില്‍ തൊഴിലാളികള്‍ പൂജ നടത്തി. ചെന്നൈ ആസ്ഥാനമായുള്ള…

Leave a comment