ആളൂരില്‍ അവാര്‍ഡ് ജേതാവിന്റെ ജൈവ കൃഷി തോട്ടം കത്തിച്ചു; പതിനായിരങ്ങള്‍ നഷ്ടം  

273 0

കൊടകര: ആളൂര്‍ പഞ്ചായത്തിലെ 22-ാം വാര്‍ഡില്‍ പാട്ടത്തിനെടുത്ത് വിളവിറക്കിയ ജൈവ കൃഷി തോട്ടം സാമൂഹ്യ ദ്രോഹികള്‍ കത്തിച്ച നിലയില്‍ കണ്ടെത്തി. 2016ല്‍ ആളൂര്‍ പഞ്ചായത്തിന്റെ ഏറ്റവും നല്ല ജൈവകര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ച എടത്താടന്‍ ഉണ്ണിയുടെ കൃഷിതോട്ടമാണ് അഗ്‌നിക്കിരയാക്കിയത്. കാലങ്ങളായി ജൈവകൃഷി ചെയ്തുവരുന്നതിനാല്‍ ജൈവകര്‍ഷകനെന്ന് അറിയപ്പെട്ടിരുന്ന ഉണ്ണി അടുത്ത തവണത്തെ കൃഷിക്കായി ശേഖരിച്ചിരുന്ന വിത്തും വളവും മോട്ടോര്‍ പമ്പ് സെറ്റും പൂര്‍ണമായും കത്തി നശിച്ചു. ഏകദേശം അന്‍പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍ വൈസ് പ്രസിഡന്റ് എ.ആര്‍. ഡേവിസ് കര്‍ഷക സംഘം സെക്രട്ടറി പിഡി ഉണ്ണികൃഷ്ണന്‍ ജൈവ കൃഷി സമിതി ജില്ല കമ്മിറ്റി അംഗം ഇ.ഡി. അശോകന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ആളൂര്‍ പൊലീസ് കേസെടുത്തു.

Related Post

കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി  നാല് പേര്‍ മരിച്ചു

Posted by - Jan 14, 2020, 09:25 am IST 0
തൃശ്ശൂര്‍: തൃശ്ശൂരില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി  നാല് പേര്‍ മരിച്ചു. കൊറ്റനെല്ലൂര്‍ സ്വദേശികളായ സുബ്രന്‍  മകള്‍ പ്രജിത , ബാലു ,മകന്‍ വിപിന്‍  എന്നിവരാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ…

തൃശ്ശൂരിൽ പുലിക്കളി 

Posted by - Sep 14, 2019, 07:32 pm IST 0
തൃശൂർ: ഓണആഘോഷത്തിനോടനുബന്ധിച്ചു തൃശൂർ നഗരത്തെ പുളകം കൊള്ളിച്ച് പുലികളിറങ്ങി. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വര്ഷം  പുലികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. ഇത്തവണ ആറ് ടീമുകളിലായി മുന്നൂറോളം…

ആസ്വാദക മനം നിറച്ച് കൂടല്‍മാണിക്യം ചെമ്പട മേളം  

Posted by - May 23, 2019, 07:40 am IST 0
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രോത്സവമേളത്തിലെ പ്രധാന ആകര്‍ഷകങ്ങളിലൊന്നാണ് ചെമ്പടമേളം. ശീവേലിയ്ക്കും, വിളക്കെഴുന്നള്ളിപ്പിനുമുള്ള മേളങ്ങള്‍ പഞ്ചാരിയില്‍ തുടങ്ങി ചെമ്പടയില്‍ കൊട്ടികലാശിക്കുകയാണ് പതിവ്. മൂന്ന് മണികൂറോളം കിഴക്കെ നടപ്പുരയിലും പടിഞ്ഞാറെ…

കൊമ്പന്‍ പാറമേക്കാവ് രാജേന്ദ്രന്‍ ചെരിഞ്ഞു  

Posted by - Oct 14, 2019, 02:13 pm IST 0
തൃശ്ശൂര്‍: ആനപ്രേമികളുടെ പ്രിയങ്കരനായ കൊമ്പന്‍ പാറമേക്കാവ് രാജേന്ദ്രന്‍ ചെരിഞ്ഞു. പ്രായാധിക്യത്തെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് രാജേന്ദ്രന്‍ ചെരിഞ്ഞത്. അമ്പതുവര്‍ഷത്തോളം തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും രാജേന്ദ്രനെ…

മലക്കപ്പാറയിൽ ബസ് മറിഞ്ഞ് വിദ്യാർഥിനി മ​രി​ച്ചു

Posted by - Oct 7, 2019, 03:02 pm IST 0
തൃശൂർ: അതിരപ്പള്ളി മലക്കപ്പാറയിൽ ബസ് മറിഞ്ഞ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് വിദ്യാർഥിനി അപകടത്തിൽ 10 കൂടുതൽ പേർക്ക് പരിക്കേറ്റു.  പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Leave a comment