വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം; നിര്‍ണായകമാകുക യുപിയും ബംഗാളും  

293 0

ന്യൂഡല്‍ഹി: 272 എന്ന മാന്ത്രിക സംഖ്യ എന്‍ ഡി എ തൊടുമോ ഇനിയുള്ള മണിക്കൂറുകളിലെ ഇന്ത്യയുടെ ഉല്‍ക്കണ്ഠ അതാണ് .ഭൂരിപക്ഷം നേടാന്‍ ആവശ്യമായ 272 സീറ്റുകള്‍ യുപിഎ നേടുകയെന്നത് ഏതാണ്ട് അസാധ്യമെന്നു തന്നെ എല്ലാ നിരീക്ഷകരും കരുതുന്നു .എന്‍ ഡി എ ഭൂരിപക്ഷം നേടുമോ അതോ തൂക്കുപാര്‍ലമെന്റോ?
ഉത്തര്‍പ്രദേശിലെയും പശ്ചിമ ബംഗാളിലെയും ഫലങ്ങളാകും ഇക്കാര്യത്തില്‍ നിര്‍ണായകമാകുക .ഉത്തര്‍പ്രദേശില്‍ എസ് പി -ബി എസ് പി മഹാസഖ്യം മേല്‍ക്കൈ നേടുകയും അവിടെ ബിജെപിക്ക് നഷ്ടപ്പെടുന്ന സീറ്റുകള്‍ പശ്ചിമ ബംഗാളില്‍ നേടാന്‍ കഴിയാതെ വരുകയും ചെയ്താല്‍ എന്‍ ഡി എയ്ക്ക് ഭൂരിപക്ഷം ലഭിക്കുക ബുദ്ധിമുട്ടാകും .ഒറീസ ബിഹാര്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ബിജെപി കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നുണ്ട്
മധ്യ പ്രദേശ് രാജസ്ഥാന്‍ ഛത്തീസ് ഗഡ് തുടങ്ങി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കിയ സംസ്ഥാനങ്ങളില്‍ ബിജെപി തിരിച്ചു വരവിന്റെ പാതയിലാണെന്നാണ് എക്‌സിറ്റ് പോളുകളും ബി ജെ പി വൃത്തങ്ങളും നല്‍കുന്ന സൂചന .എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും ഇവിടെ പ്രതീക്ഷിക്കാത്തതു സംഭവിച്ചതിനാല്‍ ഒന്നും ഉറപ്പിച്ചു പറയാനാകില്ല .ഉത്തര്‍പ്രദേശ് മധ്യപ്രദേശ് രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ബിജെ പി ക്ക് സീറ്റ് ഗണ്യമായി കുറഞ്ഞാല്‍ എന്‍ ഡി എയ്ക്ക് ഭൂരിപക്ഷം കിട്ടുക ഒട്ടും തന്നെ എളുപ്പമാകില്ല.

Related Post

ചൈനയ്‌ക്ക് സഹായ വാഗ്‌ദാനവുമായി ഇന്ത്യ

Posted by - Feb 9, 2020, 05:30 pm IST 0
ന്യൂഡൽഹി: കൊറോണ വൈറസ് ബാധയിൽ പെട്ടുലുയുന്ന ചൈനയ്‌ക്ക് സഹായ വാഗ്‌ദാനവുമായി ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിന് കത്തയച്ചു. വൈറസ് ബാധ…

എം.പി.വീരേന്ദ്രകുമാര്‍ അന്തരിച്ചു

Posted by - May 29, 2020, 04:58 am IST 0
എഴുത്തുകാരനും രാഷ്ട്രീയനേതാവുമായ എം.പി.വീരേന്ദ്ര കുമാര്‍ എം.പി.(84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഭൗതികദേഹം വെള്ളിയാഴ്ച രാവിലെ വയനാട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം വൈകിട്ട് വയനാട്ടില്‍ നടക്കും.…

എൻസിപിയുടെ രാഷ്ട്രീയ മാറ്റം അപ്രതീക്ഷിതം: കോൺഗ്രസ്സ് 

Posted by - Nov 23, 2019, 11:44 am IST 0
മുംബൈ : മഹാരാഷ്ട്രയിൽ നടന്നത് രാഷ്ട്രീയ ചതിയാണെന്ന് കോൺഗ്രസ്സ് നേതാവ് കെ.സി. വേണുഗോപാൽ.  മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ എൻസിപിയുടെ പിന്തുണയോടെ സർക്കാർ അധികാരമേറ്റതിനെ പരാമർശിച്ചാണ്  വേണുഗോപാൽ സംസാരിച്ചത്.…

മഹാരാഷ്ട്രയിൽ മന്ത്രിസഭാ രൂപീകരണം വൈകുന്നു

Posted by - Oct 30, 2019, 09:23 am IST 0
മുംബൈ : നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി-ശിവസേന സഖ്യം വിജയം നേടിയെങ്കിലും സർക്കാർ രൂപീകരണം വൈകുന്നു. ചൊവാഴ്ച നടക്കേണ്ടിയിരുന്ന ചർച്ചയിൽ നിന്ന് ശിവസേന പിന്മാറിയതോടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി…

ഇന്‍ഡിഗോ എയര്‍ലൈന്‍സ് വന്‍ ഓഫറുകള്‍ നൽകുന്നു   

Posted by - Feb 12, 2020, 01:22 pm IST 0
ഡല്‍ഹി: വാലെന്റിൻ ഡേ ഓഫറായി  യാത്രക്കാര്‍ക്ക് വമ്പന്‍ ഓഫറുകള്‍ നല്‍കി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. 999 രൂപ മുതല്‍ വിമാന ടിക്കറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഫെബ്രുവരി 11 മുതല്‍…

Leave a comment