ആരു വാഴുമെന്നും വീഴുമെന്നും ഉറപ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം; എക്‌സിറ്റ് പോളുകളെ തള്ളിയും തോളേറ്റിയും പാര്‍ട്ടികള്‍

286 0

പതിനേഴാം ലോക്‌സഭയുടെ അന്തിമ ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ കണക്കുക്കൂട്ടലുകളുടെ ഉറക്കമില്ലാ രാത്രിയാണ് രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്ക് ഈ അവസാന നിമിഷങ്ങൾ. മെയ് 19 നു നടന്ന ഏഴാം ഘട്ടത്തിലേതും അവസാനത്തേതുമായ തെരഞ്ഞെടുപ്പിന് ശേഷം വന്ന എക്സിറ്റ് പോളുകൾ എല്ലാം ത്തന്നെ ബിജെപി ക്കും എൻഡിഎ ക്കും മികച്ച വിജയമാണ് പ്രവചിക്കുന്നത്.

ഒന്നരമാസത്തോളം നീണ്ട തെരഞെടുപ്പ് പ്രചാരണത്തിലുടനീളം ആവേശപൂർവം പോരാടിയ കോൺഗ്രസിനും മറ്റു പ്രതിപക്ഷ പാർട്ടികൾക്കും ചെറുതായെങ്കിലും നെഞ്ചിടിപ്പേറ്റുന്നതാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ. 

എന്നാൽ അത്രമാത്രം വിശ്വാസത്തിലെടുക്കേണ്ടതുണ്ടോ എക്സിറ് പോളുകൾ? എത്രത്തോളം യാഥാർഥ്യത്തോട് ചേർന്ന് കിടക്കുന്നതാണ് ഇത്തരം പ്രവചനങ്ങൾ? 

തെരഞ്ഞെടുപ്പു ഫലപ്രവചനം ശാസ്ത്രമാണെന്നാണ് വയ്പ് .ഒരു പരിധി വരെ ശാസ്ത്രീയമായി ചെയ്യാന്‍ കഴിയും എന്നതാണ് ശരി .പാശ്ചാത്യ രാജ്യങ്ങളില്‍ അങ്ങിനെ ചെയ്യുന്നുമുണ്ട്  .അഭിപ്രായ സര്‍വേകളുടേയും എക്‌സിറ്റ് പോളുകളുടെയും ഫല സൂചനകള്‍ അവിടെ പലപ്പോഴും ഫലിക്കാറുമുണ്ട്. ഭയരഹിതമായ സാമൂഹിക സാഹചര്യവും ഉന്നതമായ രാഷ്ട്രീയ ബോധവും സത്യം പറയാന്‍ വോട്ടര്‍മാര്‍ക്ക് സാഹചര്യമൊരുക്കുന്നതും  വോട്ടര്‍മാരുടെ എണ്ണം താരതമ്യേന കുറവായിരിക്കുന്നത് വിശകലനങ്ങളെ കുറെക്കൂടി കൃത്യമാക്കുന്നതും അതിനു കാരണമാകുന്നു .എന്നിട്ടും കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്ലാ അഭിപ്രായ സര്‍വ്വേകളും എക്‌സിറ്റ് പോള്‍ ഫലങ്ങളും തെറ്റി .ഹിലരി ക്‌ളിന്റനു മേല്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയം ആരും പ്രവചിച്ചിരുന്നില്ല .

അപ്പോള്‍ പിന്നെ ഇന്ത്യയിലോ ? കിട്ടിയ സ്ഥിതി വിവരക്കണക്കുകളുടെ മാത്രം അടിസ്ഥാനത്തിലുള്ള ഫലപ്രവചനത്തിന് പരിമിതികളുണ്ട് .ഒപ്പം വലുപ്പത്താലും വൈവിധ്യത്താലും സങ്കീര്‍ണമായ ഇന്ത്യ എന്ന രാജ്യത്തെ എണ്‍പതു കോടി വോട്ടര്‍മാരുടെ മനസറിയുക എന്ന വലിയൊരു കടമ്പയും.

അപ്പോള്‍ പിന്നെ എന്‍ ഡി എ യുടെ വിജയം പ്രവചിക്കുന്ന എക്‌സിറ്റ് പോളുകള്‍ തെറ്റാണെന്നോ ? അല്ല. എക്സിറ്റ് പോളുകളുടെ പ്രവചനങ്ങൾക്കുപരിയായി ഭരണമുന്നണിക്കു അനുകൂലമായ നിരവധി ഘടകങ്ങൾ പ്രകടമായും അദൃശ്യമായും കാണാവുന്നതാണ്. അതിനു പ്രധാന കാരണം ഭിന്നിച്ചു നില്‍ക്കുന്ന എന്‍ ഡി എ ഇതരകക്ഷികളാണ് താനും. ബിജെപിയെ ഏതുവിധേനയും അധികാരത്തിൽനിന്ന് മാറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെ വിവിധ ധ്രുവങ്ങളിലുള്ള പ്രതിപക്ഷ പാർട്ടികൾ ഐക്യപ്പെടുന്നുണ്ടെങ്കിലും രാജ്യത്തിൻറെ മുൻകാല ചരിത്രം പരിശോധിക്കുമ്പോൾ അതിന്റെ ആയുസ് പ്രവചിക്കുക പ്രയാസമാണ്. 

അതുകൊണ്ട് തന്നെ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത്ര സീറ്റുകള്‍ കിട്ടിയില്ലെങ്കിലും കടുത്ത അടിയൊഴുക്കള്‍ ഉണ്ടായില്ലെങ്കില്‍എന്‍ ഡി എ ഏറ്റവും വലിയ സഖ്യമാകാനും  അങ്ങിനെ വന്നാല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വീണ്ടും എന്‍ ഡി എ മന്ത്രി സഭ രൂപീകരിക്കാനും സാധ്യത ഏറെയാണ്. കൂട്ടലുകൾക്കും കിഴിക്കലുകൾക്കും ഇനി മണിക്കൂറുകളുടെ ആയുസ് മാത്രം.

Related Post

കെ.സുരേന്ദ്രനെ കള്ളക്കേസ്;ബി.ജെ.പി. ഹൈക്കോടതിയിലേക്ക്

Posted by - Dec 1, 2018, 08:51 am IST 0
പത്തനംതിട്ട: സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ കള്ളക്കേസുകളിൽ കുടുക്കുന്നതിനെതിരേ ബി.ജെ.പി. ഹൈക്കോടതിയിലേക്ക്. ഇതിനായി പ്രമുഖ അഭിഭാഷകരെ കൊണ്ടുവരുമെന്നും ജാമ്യം അനുവദിച്ചാലും നിയമപോരാട്ടം തുടരുമെന്നും സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള…

കലക്ടറേറ്റിന് മുന്നില്‍ ഭീഷണിയുമായി 10 അംഗ സംഘം

Posted by - May 8, 2018, 01:36 pm IST 0
കണ്ണൂര്‍: കലക്ടറേറ്റിന് മുന്നില്‍ ഭീഷണിയുമായി 10 അംഗ സംഘം. രാഷ്ട്രീയകൊലപാതകങ്ങളെ തുടര്‍ന്ന് ജില്ലയില്‍ ആര്‍ എസ് എസ്സും സി പി എമ്മും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കണ്ണൂര്‍…

കെ സുധാകരന്റെ പ്രസ്ഥാവനയെ തള്ളി രമേശ് ചെന്നിത്തല

Posted by - Nov 14, 2018, 01:41 pm IST 0
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ പ്രസ്ഥാവനയെ തള്ളി രമേശ് ചെന്നിത്തല.ശബരിമല ദര്‍ശനത്തിന് വരുന്ന സ്ത്രീകളെ തടയണമെന്ന സുധാകരന്റെ നിലപാട് അംഗീകരിക്കുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞേു.…

ക്രിസോസ്റ്റം തിരുമേനിക്ക് ഉപരാഷ്ട്രപതി ഇന്ന് ആദരമർപ്പിക്കും 

Posted by - Apr 30, 2018, 09:03 am IST 0
തിരുവല്ലയിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ കൊച്ചിയിൽ എത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലിത്തയെ ആദരിക്കും  നാവികസേനയുടെ വിമാനത്താവളത്തിൽ പ്രത്യേക…

രഹനാ ഫാത്തിമയുടെ വീടാക്രമിച്ച ബിജെപി നേതാവിനെ റിമാന്‍ഡ് ചെയ്തു

Posted by - Oct 27, 2018, 09:34 pm IST 0
രഹനാ ഫാത്തിമയുടെ വീടാക്രമിച്ച ബിജെപി നേതാവിനെ കോടതി റിമാന്‍ഡ് ചെയ്തു. ബിജെപി കടവന്ത്ര ഏരിയ പ്രസിഡന്‍റ് പി ബി ബിജുവിനെ ആണ് എറണാകുളം അഡീഷണല്‍ മജിസ്ട്രേറ്റ് കോടതി…

Leave a comment