എണ്ണത്തില്‍ ക്രമക്കേടുകണ്ടാല്‍ മുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന് പ്രതിപക്ഷം; തീരുമാനം നാളെയെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍  

402 0

ന്യൂഡല്‍ഹി: വിവിപാറ്റും ഇ.വി.എമ്മില്‍ രേഖപ്പെടുത്തിയ വോട്ടുകളും തമ്മില്‍ ക്രമക്കേടുണ്ടെങ്കില്‍ മണ്ഡലത്തിലെ മുഴുവന്‍ വിവിപാറ്റ് രസീതുകളും എണ്ണണമെന്ന് 22 പ്രതിപക്ഷ പാര്‍ട്ടികള്‍. ഇത് സംബന്ധിച്ച് പാര്‍ട്ടി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കി. തീരുമാനം നാളെ അറിയിക്കാമെന്നാണ് കമ്മീഷന്റെ നിലപാട്.

ഉച്ചയ്ക്ക് 1.30നു കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ യോഗം ചേര്‍ന്നതിനു ശേഷമാണ് പ്രതിപക്ഷ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടികാഴ്ച നടത്തിയ്ത്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ഡിഎംകെ നേതാവ് കനിമൊഴി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിപക്ഷം കമ്മീഷനെ കണ്ടത്.

വിവിപാറ്റ് രസീതുകള്‍ എണ്ണിയ ശേഷം മാത്രം ഇ.വി.എമ്മിലെ വോട്ടുകള്‍ എണ്ണണമെന്നും ഇവര്‍ കമ്മീഷനോട് ആവശ്യപ്പെട്ടു. എന്തെങ്കിലും പിഴവ് കാണുകയാണെങ്കില്‍ മുഴുവന്‍ വിവിപാറ്റുകളും എണ്ണി, അതിന്റെ അടിസ്ഥാനത്തിലായിരിക്കണം ഫലം പ്രഖ്യാപിക്കേണ്ടതെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. യന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വേണ്ടത്ര ഉത്തരവാദിത്തം കാട്ടിയില്ലെന്നും ആവശ്യത്തിന് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.അതേസമയം യന്ത്രങ്ങളുടെ സുരക്ഷയില്‍ സംശയം വേണ്ടെന്നാണ് കമ്മീഷന്റെ നിലപാട്.

ചാനലുകളുടെ വിഡിയോയില്‍ കാണിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ തിരഞ്ഞെടുപ്പിനു ഉപയോഗിച്ചതല്ലെന്ന് പ്രതിപക്ഷനേതാക്കളെ അറിയിച്ചു. അതുപോലെ തന്നെ വോട്ടിംഗ് യന്ത്രങ്ങളെ പറ്റിയുള്ള പ്രതിപക്ഷത്തിന്റെ പരാതികള്‍ കമ്മീഷന്‍ തള്ളിക്കളഞ്ഞു. വിശദമായ നിവേദനം നല്‍കിയാണ് പിന്നീട് പ്രതിപക്ഷ നേതാക്കള്‍ മടങ്ങിയത്. വോട്ടെണ്ണുമ്പോള്‍ വിവി പാറ്റ് സ്ലിപ്പുകള്‍ ആദ്യം എണ്ണണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്.

യുപിയിലും ബിഹാറിലും ഹരിയാനയിലും പഞ്ചാബിലും ഇവിഎമ്മുകള്‍ സുരക്ഷയില്ലാതെ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ അടിസ്ഥാനരഹിതമെന്ന് നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. യുപിയിലെ ചന്ദൗലിയില്‍ സമാജ്‌വാദി പ്രവര്‍ത്തകര്‍ നേരിട്ട് പകര്‍ത്തിയ ദൃശ്യങ്ങളടക്കം പുറത്തുവന്നത് വലിയ വിവാദമായ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. വോട്ടെണ്ണലിന് ഇനി ഒരു ദിവസം മാത്രം ശേഷിക്കേയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും ഒരു സുരക്ഷയുമില്ലാതെ ലോറികളില്‍ കയറ്റിക്കൊണ്ടുവരുന്ന ഇവിഎമ്മുകളുടെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

എല്ലാ ഇടങ്ങളിലെയും ഇവിഎമ്മുകള്‍ കൃത്യമായ ചട്ടപ്രകാരം തന്നെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും മറ്റുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമാണ് തെരഞ്ഞടുപ്പ് കമ്മീഷന്റെ പ്രതികരണം. ആരോപണമുയര്‍ന്ന എല്ലാ ഇടങ്ങളിലും പോളിംഗ് സാമഗ്രികളും യന്ത്രങ്ങളും വിവിപാറ്റുകളും കൃത്യമായി എല്ലാ പാര്‍ട്ടി പ്രതിനിധികളുടെയും മുന്നില്‍ വച്ച് സീല്‍ ചെയ്ത്, ആ ദൃശ്യങ്ങളെല്ലാം വീഡിയോയില്‍ പകര്‍ത്തിയിട്ടുള്ളതുമാണ്. എല്ലായിടത്തും സിസിടിവി ക്യാമറകളുണ്ട്. കേന്ദ്രസേനയുടെ സംരക്ഷണവുമുണ്ട്. സ്‌ട്രോങ് റൂം നിരീക്ഷിക്കാന്‍ സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍ക്ക് അവസരവുമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

നേരത്തേ തന്നെ ഇവിഎമ്മുകള്‍ക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. രണ്ട് തവണ 50 ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അഞ്ച് ശതമാനം വിവിപാറ്റുകള്‍ മാത്രം എണ്ണിയാല്‍ മതിയെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.

Related Post

ഫരീദാബാദ് മോഡ്യൂൾ പൊളിഞ്ഞതിനെ തുടർന്ന് അടിയന്തരമായി നടത്തിയ നീക്കമാണെന്ന് പ്രാഥമിക അന്വേഷണം: റെഡ് ഫോർട്ട് സ്‌ഫോടനം

Posted by - Nov 11, 2025, 11:35 am IST 0
ന്യൂഡല്‍ഹി: ഡല്‍ഹി റെഡ് ഫോർട്ട് മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ 1-ന് സമീപം നടന്ന കാർ സ്‌ഫോടനം ഒരു ഭീകരാക്രമണമാണെന്ന് പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു. ഹുണ്ടായി i20…

ഭാരത് ബന്ദിനെതിരെ രൂക്ഷവിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്

Posted by - Sep 10, 2018, 06:46 pm IST 0
കൊച്ചി: ഇന്ധന വില വര്‍ധനവിനെതിരെ നടക്കുന്ന ഭാരത് ബന്ദിനെതിരെ രൂക്ഷവിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്. പ്രളയം വിഴുങ്ങിയ കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച്‌ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമായിരുന്നെന്നാണ് പണ്ഡിറ്റിന്റെ…

വിദ്യാരംഭം കുറിച്ച് കുട്ടികൾ |

Posted by - Oct 13, 2024, 06:31 pm IST 0
അറിവിന്റെ അക്ഷയ ഖനി തേടിയിറങ്ങാൻ കുരുന്നുകൾക്ക് നാവിൽ ആദ്യാക്ഷരം നുകർന്ന് മാനാം കുന്ന് ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ സമാപിച്ചു. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ജനാർദ്ദനൻ…

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കണം: സാവകാശം തേടി കേന്ദ്രസര്‍ക്കാര്‍ 

Posted by - Jul 9, 2018, 11:50 am IST 0
സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ മറുപടി ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സാവകാശം തേടി കേന്ദ്രസര്‍ക്കാര്‍. 377 ആം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നവ്തേജ് സിങ് ജോഹാര്‍…

വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ടയി​ടി​യി​ല്‍ എ​ട്ടു പേ​ര്‍ മ​രി​ച്ചു

Posted by - Dec 24, 2018, 05:53 pm IST 0
ജാ​ജ​ര്‍: ഹ​രി​യാ​ന​യി​ല്‍ പു​ക​മ​ഞ്ഞി​നെ തു​ട​ര്‍​ന്ന് വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ടയി​ടി​യി​ല്‍ എ​ട്ടു പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. റോ​ഹ്ത​ക്-​റെ​വാ​രി ഹൈ​വേ​യി​ലാ​ണ് സം​ഭ​വം. സ്കൂ​ള്‍ ബ​സ് ഉ​ള്‍​പ്പെ​ടെ അ​ന്പ​തോ​ളം വാ​ഹ​ന​ങ്ങ​ളാ​ണ്…

Leave a comment