ഭാര്യയില്‍ രോഹിണിയായെത്തിയ മൃദുല പൂക്കാലം വരവായില്‍ നായിക  

57 0

ഭാര്യ സീരിയലിലെ രോഹിണി ആയി എത്തി പ്രേക്ഷകരുടെ മനസു കീഴടക്കിയ നടിയാണ് മൃദുല വിജയ്. ഭാര്യ സീരിയല്‍ അവസാനിച്ചിട്ടും രോഹിണി എന്ന കഥാപാതത്രത്തിലൂടെയാണ് ഇപ്പോഴും പ്രേക്ഷകര്‍ മൃദുലയെ കാണുന്നത്. ഇപ്പോഴും രോഹിണി തന്നെയും വിട്ടുപോയിട്ടില്ലെന്നാണ് മൃദുല പറയുന്നത്.

കൃഷ്ണ തുളസി, കല്യാണ സൗഗന്ധികം തുടങ്ങിയ സീരിയലുകളിലും വേഷമിട്ടിട്ടുണ്ടെങ്കിലും ഭാര്യയിലെ രോഹിണിയാണ് മൃദുലയ്ക്ക് ബ്രേക്ക് നല്‍കിയത്. പൂക്കാലം വരവായ് എന്ന പുതിയ സീരിയലില്‍ കേന്ദ്രകഥാപാത്രത്തെ മൃദുലയാണ് അവതരിപ്പിക്കുന്നത്. ഭാര്യയില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ കഥാപാത്രത്തെയാണ് ഇതില്‍ മൃദുല അവതരിപ്പിക്കുന്നത്. തന്റേടിയായ ഒരു പെണ്‍കുട്ടിയെയാണ് ഇതില്‍ അവതരിപ്പിക്കുന്നത്. എപ്പോഴും പ്രശ്നങ്ങളില്‍ ചെന്ന് ചാടുന്ന ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന്റെ ത്രില്ലിലാണ് ഇപ്പോള്‍ മൃദുല. ഭാര്യയില്‍ മൃദുലയുടെ ആദ്യ ഭര്‍ത്താവിനെ അവതരിപ്പിച്ച അരുണ്‍ ജി രാഘവ് ആണ് ഈ സീരിയലില്‍ മൃദുലയുടെ നായകനാകുന്നത്. ഭാര്യയിലൂടെ പ്രേക്ഷകപ്രീതി നേടിയ ജോഡികള്‍ വീണ്ടുമെത്തുമ്പോള്‍ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്.

പതിനഞ്ചാം വയസില്‍ സിനിമയില്‍ നായികായി എത്തിയ ശേഷം സീരിയലില്‍ ചേക്കേറിയ ആളാണ് മൃദുല. വെറും 22 വയസേ ഉള്ളുവെങ്കിലും ഭാര്യയില്‍ ഏഴുവയസുള്ള കുട്ടിയുടെ അമ്മയായിട്ടാണ് മൃദുല വേഷമിട്ടത്. തന്റെ കുട്ടിത്തം കാമറയ്ക്ക് മുന്നില്‍ കാണിക്കാതിരിക്കാന്‍ പരിശ്രമിച്ചെന്നും മൃദുല പറയുന്നു. മൂന്നു വര്‍ഷത്തോളമാണ് രോഹിണി മൃദുലയായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചത്. സോനു സതീഷിന് പകരമായിട്ടാണ് മൃദുല സീരിയലിലേക്ക് എത്തിയത്.

തിരുവനന്തപുരമാണ് മൃദുലയുടെ സ്വദേശം. പാപ്പനംകോട് ദ്വാരകയില്‍ വിജയകുമാറിന്റെയും റാണിയുടെയും മകളാണ് മൃദുല വിജയ്. പ്രശസ്തനായ സിനിമാ എഡിറ്റര്‍ എം. എന്‍. അപ്പുവിന്റെ കൊച്ചുമകളുമാണ് മൃദുല.

Related Post

കറുത്തമുത്തില്‍ ബാലമോളായെത്തി, സ്വാമി അയ്യപ്പനില്‍ മല്ലിയിലൂടെ വീണ്ടും പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി അക്ഷര  

Posted by - May 21, 2019, 10:06 am IST 0
കറുത്തമുത്തിലെ ബാലമോള്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയത് പെട്ടെന്നായിരുന്നു. നിഷ്‌കളങ്കതയും സ്വാഭാവകമായ അഭിനയശൈലിയുമാണ് അക്ഷര കിഷോറിനെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ സഹായിച്ചത്. അക്ഷര കറുത്തമുത്തിലേക്ക് എത്തിയതിന് പിന്നാലെ സീരിയലിന്റെ…

സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായി എംഎം ഹസ്സന്‍  

Posted by - May 23, 2019, 05:47 am IST 0
കെ എസ് യു വില്‍ തുടങ്ങി കെ പി സി സി പ്രസിഡന്റാകുന്നതു വരെയുളള അര നൂറ്റാണ്ടു കാലത്തെ പൊതു ജീവിതത്തില്‍ എം എം ഹസന്‍ നേടിയ…

വില്ലത്തി വേഷങ്ങളിലാണെങ്കിലും പ്രിയ മേനോന്‍ ഹാപ്പിയാണ്; പ്രേക്ഷകരും  

Posted by - May 21, 2019, 09:50 am IST 0
വില്ലത്തി റോളുകളിലൂടെ മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. പ്രിയാ മേനോന്‍. വാനമ്പാടി സീരിയലില്‍ പ്രധാന വില്ലത്തിയായ പത്മിനിയുടെ മമ്മി രുക്മിണിയായി്ട്ടാണ് പ്രിയാ മേനോന്‍ ഇപ്പോള്‍ പ്രേക്ഷക…

മാനവികതയുടെ സന്ദേശവുമായി മജീദ് മജീദി  

Posted by - May 23, 2019, 05:49 am IST 0
കേരളത്തിലെ ചലച്ചിത്ര പ്രേക്ഷകര്‍ ഹൃദയത്തില്‍ ആവാഹിച്ച മഹാ പ്രതിഭകളില്‍ ഒരാളാണ് പ്രമുഖ ഇറാനിയന്‍ സംവിധായകനായ മജീദ് മജീദി. അദ്ദേഹത്തിന്റെ ചില്‍ഡ്രന്‍ ഓഫ് ഹെവനും ദി കളര്‍ ഓഫ്…

Leave a comment