സിഒടി നസീറിനെ കാണാന്‍ പി ജയരാജന്‍ ആശുപത്രിയിലെത്തി  

129 0

കോഴിക്കോട്: വെട്ടേറ്റ് ആശുപത്രിയില്‍ കഴിയുന്ന വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സിഒടി നസീറിനെ പി ജയരാജന്‍ സന്ദര്‍ശിച്ചു. വധശ്രമ ഗൂഢാലോചനയില്‍ പി ജയരാജന് നേരെ കോണ്‍ഗ്രസിന്റെയും ആര്‍എംപിയുടെയും ആരോപണം ഉയരുന്നതിനിടെയാണ് നസീറിനെ കാണാന്‍ ജയരാജന്‍ ആശുപത്രിയിലെത്തിയത്.

സന്ദര്‍ശന വിവരമറിഞ്ഞെത്തിയ മാധ്യമങ്ങളെ ഒഴിവാക്കിയാണ് ജയരാജന്‍ നസീറിനടുത്തേക്ക് പോയത്. നസീര്‍ കഴിയുന്ന മുറിയില്‍ അരമണിക്കൂറോളം പി ജയരാജന്‍ ചെലവഴിച്ചു. നസീറിന് നേരെ നടന്ന ആക്രമണത്തില്‍ തനിക്കും പാര്‍ട്ടിക്കും പങ്കില്ലെന്ന് ജയരാജന്‍ വ്യക്തമാക്കി. സംഭവത്തില്‍ പങ്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു.

കണ്ടാലറിയാവുന്ന മൂന്ന് സിപിഎം പ്രവര്‍ത്തക്കെതിരെ തലശേരി പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. സിപിഎമ്മില്‍ നിന്ന് പുറത്തേക്ക് വന്നതും പി ജയരാജനെതിരെ വടകരയില്‍ മത്സരിച്ചതുമാണ് തന്നോടുള്ള സിപിഎം വിരോധത്തിന് കാരണമെന്നാണ് നസീറിന്റെ മൊഴി. തലശേരി എഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Related Post

ഒരാഴ്ച വൈകി കാലവര്‍ഷമെത്തി; ജാഗ്രതാ മുന്നറിയിപ്പ്  

Posted by - Jun 8, 2019, 09:14 pm IST 0
തിരുവനന്തപുരം: കാലവര്‍ഷം കേരളത്തിലെത്തിയതായി സ്ഥിരീകരണം. ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പതിവിലും ഒരാഴ്ച വൈകിയാണ് കാലവര്‍ഷം കേരളത്തിലെത്തിയത്. മെയ് 10ന് ശേഷം …

തൃപ്തി ദേശായി വീണ്ടും ശബരിമലയിലേക്ക്

Posted by - Nov 14, 2019, 01:58 pm IST 0
മുംബയ്: ശബരിമലയിൽ യുവതി പ്രവേശനത്തിന് സുപ്രീം കോടതി സ്‌റ്റേ നൽകാത്തതുകൊണ്ട്  ഉടൻ ശബരിമലയ്ക്ക് പുറപ്പെടുമെന്ന് സാമൂഹിക പ്രവർത്തക തൃപ്തി ദേശായി പറഞ്ഞു . പുനഃപരിശോധനാ ഹർജികൾ ഏഴംഗ…

കരിപ്പൂർ വിമാനത്താവളത്തിൽ 3 കിലോ സ്വർണ്ണം പിടിച്ചു  

Posted by - Nov 7, 2019, 03:04 pm IST 0
കരിപ്പൂർ : കരിപ്പൂർ വിമാനത്താവളം വഴി  സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിലായി. മൂന്ന് പേരിൽ നിന്നായി മൂന്ന് കിലോയോളം സ്വർണ്ണമാണ് പരിശോധനയ്ക്കിടെ പിടികൂടിയത്. കാലിൽ…

പാനൂര്‍ മന്‍സൂര്‍ വധക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍  

Posted by - Apr 13, 2021, 03:35 pm IST 0
കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലൂക്കര സ്വദേശി ബിജേഷിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി.…

പോലീസ് സംരക്ഷണം നല്‍കിയില്ലെങ്കിലും ശബരിമലയില്‍ പോകും: തൃപ്തി ദേശായി 

Posted by - Nov 26, 2019, 11:24 am IST 0
കൊച്ചി: ശബരിമല ദര്‍ശനത്തിന് തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നല്‍കാൻ സാധിക്കില്ലെന്ന്  കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ തൃപ്തിയെ അറിയിച്ചു. എന്നാല്‍ പോലീസ് സംരക്ഷണം നല്‍കിയില്ലെങ്കിലും ശബരിമലയില്‍…

Leave a comment