മാര്‍ഗംകളിവേഷത്തില്‍ മോഹന്‍ലാല്‍; ഇട്ടിമാണിയിലെ ചിത്രം ആരാധകരേറ്റെടുത്തു  

359 0

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തില്‍ മാര്‍ഗംകളി വേഷത്തിലെത്തുന്ന മോഹന്‍ലാലിന്റെ ചിത്രം പുറത്തുവന്നതോടെ അതിവേഗമാണ് ശ്രദ്ധപിടിച്ചുപറ്റിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ജിബിയും ജോജുവും ചേര്‍ന്ന് സംവിധാനം ചെയ്യുന്നു. സിനിമ കുടുംബ പ്രേക്ഷകരെ ലക്ഷ്യം വച്ചാണ് നിര്‍മിക്കപ്പെടുന്നത്.

ലൂസിഫര്‍ എന്ന മെഗാ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. തൃശൂര്‍ പശ്ചാത്തലത്തിലാണ് ചിത്രം എത്തുന്നത്. 32 വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ സംസാരിക്കുന്ന ചിത്രമാണിത്. ചട്ടയും മുണ്ടും ധരിച്ച് ചുണ്ടില്‍ ലിപ്സ്റ്റിക്കുമിട്ട് മാര്‍ഗം കളിക്ക് ചുവടുവക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്. മോഹന്‍ലാലിനൊപ്പം ഹണി റോസ്, സലീം കുമാര്‍, സിദ്ദിഖ്, അരിസ്റ്റോ സുരേഷ് തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സിംഗപ്പൂര്‍, തൃശൂര്‍, എറണാകുളം, ചൈന എന്നിവടങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്.

520 കുടുംബങ്ങളെ ഉള്‍പ്പെടുത്തി മാള ഇടവക കുടുംബ സമ്മേളന കേന്ദ്ര സമിതി നടത്തിയ മെഗാ മാര്‍ഗംകളി അതേ രീതിയില്‍ ഈ സിനിമയിലേക്ക് ഉള്‍പ്പെടുത്തുകയായിരുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടതും ശ്രദ്ധേയമായിട്ടുണ്ട്. മാര്‍ഗംകളി വേഷത്തില്‍ എത്തുന്ന മോഹന്‍ലാലിന്റെ ചിത്രം സോഷ്യല്‍ മീഡിയായില്‍ മണിക്കൂറുകള്‍ ക്കുള്ളില്‍ വന്‍ ജനശ്രദ്ധ നേടി.

Related Post

അലി അക്ബറിന്റെ വാരിയംകുന്നനായി തലൈവാസല്‍ വിജയ്  

Posted by - Feb 27, 2021, 03:22 pm IST 0
സംവിധായകന്‍ അലി അക്ബര്‍ തന്റെ പുതിയ ചിത്രത്തിലെ നായക കഥാപാത്രത്തെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുത്തി. 'ഇതാണ് എന്റെ വാരിയംകുന്നന്‍..' എന്ന് പറഞ്ഞ് തലൈവാസല്‍ വിജയ്യെയാണ് അലി അക്ബര്‍ പരിചയപ്പെടുത്തിയത്.…

ടെലിവിഷന്‍താരം പ്രേക്ഷാ മെഹ്താ ജീവനൊടുക്കി

Posted by - May 26, 2020, 09:22 pm IST 0
ടെലിവിഷന്‍ താരം പ്രേക്ഷാ മെഹ്ത ആത്മഹത്യ ചെയ്തു.ഇന്‍ഡോറിലെ വീട്ടിലാണ് താരം ആത്മഹത്യ ചെയ്തത്. ചൊവാഴ്ച രാവിലെ പ്രേക്ഷയുടെ അച്ഛനാണ് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ നടിയുടെ മൃതദേഹം…

ആരാധകരെ ഞെട്ടിച്ച് സാനിയ ഇയ്യപ്പന്‍  

Posted by - Apr 30, 2019, 08:41 am IST 0
സാനിയ ഇയ്യപ്പന്റെ അഭ്യാസപ്രകടനം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.  പ്രേതം2, ലൂസിഫര്‍, ക്യൂന്‍ എന്നി ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വച്ച സാനിയ വളരെ പെട്ടെന്ന് ശ്രദ്ധപിടിച്ചുപറ്റിയ താരമാണ്.…

ചങ്ക്സിന്റെ രണ്ടാം ഭാഗം വരുന്നു; ബാലു വര്‍ഗീസും ഹണി റോസും മുഖ്യവേഷത്തില്‍; അതിഥി വേഷത്തില്‍ ബോളിവുഡ് താരം  

Posted by - May 1, 2019, 09:54 am IST 0
ഒമര്‍ ലുലു സംവിധാനം ചെയ്ത് ബോക്‌സോഫീസില്‍ വിജയം നേടിയ ചങ്ക്സിന്റെ രണ്ടാം ഭാഗം വരുന്നു. ബാലു വര്‍ഗീസും ഹണിറോസും തന്നെയാണ് രണ്ടാംഭാഗത്തിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു…

സംസ്ഥാന ചലച്ചിത്ര അവാർഡിന് 119 ചിത്രങ്ങൾ 

Posted by - Mar 2, 2020, 12:00 pm IST 0
ഇത്തവണത്തെ കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിന് മത്സരിക്കാൻ  119 മലയാള ചിത്രങ്ങളാണ് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. അതിൽ മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ ബിഗ് ബജറ്റ് ചിത്രങ്ങളടക്കമുണ്ട്. റിലീസ് ആയിട്ടില്ല…

Leave a comment