കള്ളവോട്ട്: മൂന്ന് ബൂത്തുകളില്‍ കൂടി ഞായറാഴ്ച റീപോളിങ്: കണ്ണൂരില്‍ രണ്ടും കാസര്‍കോട്ട് ഒന്നും ബൂത്തുകളില്‍  

107 0

തിരുവനന്തപുരം: കള്ളവോട്ട് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ മണ്ഡലത്തിലെ രണ്ട് ബൂത്തുകളിലും കാസര്‍കോട് മണ്ഡലത്തില്‍ ഒരു ബൂത്തിലും റീ പോളിങ് നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശം. ധര്‍മ്മടത്തെ ബൂത്ത് നമ്പര്‍ 52,53 ലും കാസര്‍കോട് തൃക്കരിപ്പൂരിലെ ബൂത്ത് നമ്പര്‍ 48 ലും ആണ് റീ പോളിങ്. ഇതോടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ ഏഴ് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുക.

കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ നാല് ബൂത്തുകളില്‍ റീപോളിങ് നടത്താന്‍ വ്യാഴാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. കള്ളവോട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തിലെ മൂന്ന് ബൂത്തുകളിലും കണ്ണൂരിലെ ഒരു ബൂത്തിലുമാണ് ഇന്നലെ റീപോളിങ്ങിന് ഉത്തരവിട്ടത്. കാസര്‍ഗോഡ് മണ്ഡലത്തില്‍ ഉള്‍പ്പെട്ട കല്യാശേരി മണ്ഡലത്തിലെ മുന്ന് ബൂത്തുകളിലും. കണ്ണൂരിലെ ഒരു ബൂത്തിലും റീപോളിംഗ് നടക്കും. കല്യാശ്ശേരിയിലെ പിലാത്തറയിലെ 19, 69,70 നമ്പര്‍ ബൂത്തുകളിലും കണ്ണൂര്‍ പാമ്പുരുത്തി മാപ്പിള എ.യു.പി.എസ് 166-ാം നമ്പര്‍ ബൂത്തിലുമാണ് റീപോളിംഗ് നടക്കുന്നത്.

റീപോളിംഗ് പ്രഖ്യാപിച്ച ബൂത്തുകളില്‍ ഞായറാഴ്ച രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെ പോളിംഗ് നടക്കും. ഈ ബൂത്തുകളില്‍ ഏപ്രില്‍ 23ന് നടന്ന വോട്ടെടുപ്പ് റദ്ദാക്കി. എല്ലായിടങ്ങളിലും ഇന്ന് വൈകുന്നേരത്തോടെ പരസ്യപ്രചരണം അവസാനിക്കും. ശനിയാഴ്ച നിശബ്ദ പ്രചരണം നടത്താം.

കള്ളവോട്ട് നടന്നതായി പുറത്തു വന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരീകരിച്ചിരുന്നു. കോണ്‍ഗ്രസായിരുന്നു ഇക്കാര്യത്തില്‍ ആദ്യ പരാതി നല്‍കിയത്. സിസിടിവി ക്യാമറാ ദൃശ്യങ്ങളോടൊപ്പമായിരുന്നു പരാതി. ദൃശ്യങ്ങള്‍ പരിശോധന നടത്തിയ തെരഞ്ഞെടുപ്പ് ഓഫീസര്‍ സംഭവം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ ഞായറാഴ്ച രാജ്യമൊട്ടാകെ 59 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

റിട്ടേണിംഗ് ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടുകളും ചീഫ് ഇലക്ട്രല്‍ ഓഫീസറുടെയും ജനറല്‍ ഒബ്സര്‍വറുടെയും റിപ്പോര്‍ട്ടുകളും മറ്റു തെളിവുകളും വിശകലനം ചെയ്താണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തത്.

Related Post

ജോസ് കെ മാണിക്കു തിരിച്ചടി; ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടിക്കു സ്റ്റേ  

Posted by - Jun 17, 2019, 08:57 pm IST 0
തൊടുപുഴ: കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത നടപടിക്ക് സ്റ്റേ. തൊടുപുഴ മുന്‍സിഫ് കോടതിയാണ് നടപടി സ്റ്റേ ചെയ്തത്. ജോസഫ് വിഭാഗം നല്‍കിയ…

സംസ്ഥാനത്ത് 39 പേർക്ക് കൂടി കൊറോണ സ്ഥിതീകരിച്ചു -മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം.

Posted by - Mar 27, 2020, 06:38 pm IST 0
തിരുവന്തപുരം :സംസ്ഥാനത്ത് ഇന്ന് 39 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ ചികിത്സയിൽ 164 പേർ ആയി. രോഗിയായ ഒരാളുടേത് ഭേദമായി. 34 പേർ കാസർകോട് ജില്ലയിലും…

പേപ്പാറ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും

Posted by - Sep 7, 2019, 09:14 pm IST 0
തിരുവനന്തപുരം: പേപ്പാറ ഡാമിന്റെ രണ്ട് ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്ന് അധികൃതർ. ജലനിരപ്പ് ക്രമാതീതമായി ഉയർന്നുവരുന്ന  സാഹചര്യത്തിലാണ് ഡാമിന്റെ രണ്ട് ഷട്ടറുകൾ കൂടുതൽ ഉയർത്താൻ തീരുമാനിച്ചിരിക്കുന്നത്തീരുമാനിച്ചത് . ഇരു…

രണ്ടില ചിഹ്നം ജോസിന് തന്നെ; ജോസഫിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി  

Posted by - Mar 15, 2021, 07:32 am IST 0
ഡല്‍ഹി: കേരളാ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് വിഭാഗത്തിന് തന്നെ. ചിഹ്നം ജോസിന് നല്‍കിയതിനെതിരെ ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചിഹ്നം…

ഹിന്ദി ഭാഷ രാജ്യത്തെ ഒത്തൊരുമ  നിലനിർത്തുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ 

Posted by - Sep 15, 2019, 09:25 am IST 0
തിരുവനന്തപുരം : ഹിന്ദി ദിവസായ സെപ്റ്റംബർ 14ന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അഭിപ്രായത്തെ പിന്തുണച്ച്കൊണ്ട് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി ഭാഷയുടെ ഉപയോഗവും…

Leave a comment