ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും;  യുവതീപ്രവേശനത്തിന് ശ്രമമുണ്ടായേക്കുമെന്ന് സൂചന  

109 0

പത്തനംതിട്ട: ഇടവമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകുന്നേരം നടക്കുന്ന പൂജകള്‍ക്കായി ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാത്രമേ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുകയുള്ളു.

വീണ്ടും നട തുറക്കുമ്പോള്‍ യുവതീ പ്രവേശനം സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ യുവതീ പ്രവേശനത്തിന് ചിലര്‍ ശ്രമിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ചില ആക്ടിവിസ്റ്റ് സംഘടനകളും സ്ത്രീകളെ ശബരിമലയില്‍ എത്തിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം.

മാസപൂജയ്ക്ക് മുമ്പ് റിവ്യൂ ഹര്‍ജിയില്‍ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സുപ്രീംകോടതി വേനലവധിക്ക് പിരിഞ്ഞതോടെ അതുണ്ടായില്ല. മകരവിളക്കുകാലത്തിനുശേഷം ക്ഷേത്രനട വിവിധ സമയങ്ങളിലായി 30 ദിവസം തുറന്നിരുന്നെങ്കിലും യുവതികളാരും പ്രവേശനത്തിനെത്തുകയോ സംരക്ഷണം ആവശ്യപ്പെട്ട് പൊലീസിനെയോ ജില്ലാ ഭരണകൂടത്തെയോ സമീപിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ ഈ സാഹചര്യം തുടരാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ആചാര സംരക്ഷണത്തിനായി സംഘപരിവാര്‍ സംഘടനകളും രംഗത്തിറങ്ങുമെന്നാണ് സൂചന.

Related Post

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇന്ന് ലക്ഷദീപം തെളിയും

Posted by - Jan 15, 2020, 09:40 am IST 0
തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ മുറജപത്തിന് അവസാനം കുറിച്ച് ഇന്ന് ലക്ഷദീപം  തെളിയും . ആറ് വര്‍ഷത്തിലൊരിക്കല്‍ മാത്രം കാണാനാകുന്ന ലക്ഷദീപത്തിനായി വന്‍ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.…

ഗുരുവായൂരപ്പനെ വണങ്ങി താമരപ്പൂവില്‍ തുലാഭാരവും വഴിപാടും നടത്തി മോദി  

Posted by - Jun 8, 2019, 09:17 pm IST 0
ഗുരുവായൂര്‍: ഗുരുവായൂരപ്പനെ വണങ്ങി താമരപ്പൂവില്‍ തുലാഭാരവും കദളിക്കുലയും മഞ്ഞപ്പട്ടും ഉരുളി നിറയെ നെയ്യും സമര്‍പ്പിച്ച് മുഴുകാപ്പ് കളഭച്ചാര്‍ത്തും വഴിപാട് നടത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി ക്ഷേത്രദര്‍ശനം പൂര്‍ത്തിയാക്കി. ഇന്നലെ…

നേമം ഉറച്ച സീറ്റല്ല പക്ഷേ ലക്ഷ്യം വിജയം തന്നെയെന്ന് മുരളീധരന്‍  

Posted by - Mar 14, 2021, 02:20 pm IST 0
ഡല്‍ഹി: എംപി സ്ഥാനം രാജിവെക്കാതെയാകും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ എംപി. വര്‍ഗീയതക്ക് എതിരായ പോരാട്ടമാണ് നേമത്തേത്. കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റല്ല നേമം.…

സിഒടി നസീറിനെ കാണാന്‍ പി ജയരാജന്‍ ആശുപത്രിയിലെത്തി  

Posted by - May 20, 2019, 11:16 pm IST 0
കോഴിക്കോട്: വെട്ടേറ്റ് ആശുപത്രിയില്‍ കഴിയുന്ന വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സിഒടി നസീറിനെ പി ജയരാജന്‍ സന്ദര്‍ശിച്ചു. വധശ്രമ ഗൂഢാലോചനയില്‍ പി ജയരാജന് നേരെ കോണ്‍ഗ്രസിന്റെയും ആര്‍എംപിയുടെയും ആരോപണം…

Leave a comment