തെക്കേഗോപുര വാതില്‍ തുറന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂരവിളംബരം നടത്തി; തൃശൂര്‍പൂരത്തിന് തുടക്കമായി  

139 0

തൃശൂര്‍ : നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വടക്കുനാഥന്റെ തെക്കേഗോപുരനട തള്ളിത്തുറന്ന് അഭിവാദ്യം ചെയ്തതോടെ തൃശര്‍പൂരത്തിന് ഔദ്യോഗിക തുടക്കമായി. കടുത്ത സുരക്ഷാ സന്നാഹത്തോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പുരവിളംബര ചടങ്ങിലെ എഴുന്നള്ളത്തിനെത്തിച്ചത്.

നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് ശ്രീമൂലസ്ഥാനത്തെത്തി അവിടെ നിന്നാണ് തിടമ്പ് രാമചന്ദ്രന്‍ ശിരസിലേറ്റിയത്. നെയ്തലക്കാവില്‍ നിന്ന് തിടമ്പേറ്റി വടക്കുംനാഥനിലേക്കെത്തുന്ന പതിവിന് വ്യത്യസ്ഥമായി ലോറിയിലാണ് ആനയെ വടക്കുംനാഥ ക്ഷേത്ര പരിസരത്ത് എത്തിച്ചത്. പൂര പ്രേമികളും ആനപ്രേമികളുമായി മുന്‍പെങ്ങുമില്ലാത്ത വിധം വലിയൊരു ആള്‍ക്കൂട്ടവും ക്ഷേത്ര പരിസരത്ത് എത്തി. തേക്കിന്‍കാട് മൈതാനത്തേക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എത്തിച്ചപ്പോള്‍ ആവേശത്തോടെ പുരുഷാരം ചുറ്റും കൂടി.

കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് പൂര നഗരിയില്‍ ഇത്തവണയുള്ളത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ദീര്‍ഘദൂര എഴുന്നെള്ളിപ്പിന് അനുമതിയില്ലാത്തതിനാല്‍ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി ദേവീദാസന്‍ എന്ന ആന തേക്കിന്‍കാട് പരിസരം വരെ എത്തി. അതിന് ശേഷം മണികണ്ഠനാല്‍ പരിസരത്തു വച്ച് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തിടമ്പ് കൈമാറി. ആളുകളെ ബാരിക്കേഡ് കെട്ടിയാണ് നിയന്ത്രിച്ചത്. ആര്‍പ്പ് വിളിച്ച് ആവേശം ബഹളമാക്കരുതെന്ന് സംഘാടകരുടെ നിരന്തര അഭ്യര്‍ത്ഥനകള്‍ക്കിടെയാണ് ചടങ്ങുകള്‍ നടന്നത്. ഭഗവതിയുടെ തിടമ്പേറ്റി പടിഞ്ഞാറെ നടയില്‍ കൂടിയാണ് രാമചന്ദ്രന്‍ ക്ഷേത്രത്തിനകത്ത് പ്രവേശിച്ചത്.

രാമചന്ദ്രനെ എഴുപന്നള്ളിക്കുന്ന കാര്യത്തില്‍ അവസാന നിമിഷം വരെ അനിശ്ചിതത്വം നിലനിന്നിരുന്നെങ്കിലും, ആനയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുംതന്നെയില്ലെന്ന മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കര്‍ശന ഉപാധികളോടെ ജില്ലാ കളക്ടര്‍ അനുമതി നല്‍കുകയായിരുന്നു. രാമചന്ദ്രനെ കാണാന്‍ ജനക്കൂട്ടം തടിച്ചുകൂടിയതോടെ, സുരക്ഷ ഒരുക്കാന്‍ പൊലീസും വളരെ ബുദ്ധിമുട്ടി. മന്ത്രി വി എസ് സുനില്‍കുമാര്‍, ഉന്നത പൊലീസ് ഉദ്യോ?ഗസ്ഥര്‍ തുടങ്ങിയവര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി സ്ഥലത്തുണ്ടായിരുന്നു.

Related Post

മറിയം ത്രേസ്യയെ മാര്‍പാപ്പ വിശുദ്ധയായി  പ്രഖ്യാപിച്ചു

Posted by - Oct 13, 2019, 03:53 pm IST 0
റോം: മഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സ്ഥാപക മറിയം ത്രേസ്യ വിശുദ്ധയായി. ത്രേസ്യയെ കൂടാതെ  4 പേരെ കൂടി ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു.  കവിയും ചിന്തകനുമായിരുന്ന…

കൊറോണ: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

Posted by - Feb 3, 2020, 08:24 pm IST 0
തൃശ്ശൂര്‍: കൊറോണ വൈറസ് ബാധയെപ്പറ്റി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ടുപേരെക്കൂടി പോലീസ് അറസ്റ്റുചെയ്തു. പെരിഞ്ഞനം സ്വദേശിനി ഷാജിത ജമാല്‍, എസ്.എന്‍ പുരം സ്വദേശിനി ഷംല എന്നിവരാണ് അറസ്റ്റിലായത്.…

മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.ജി.ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു  

Posted by - Mar 6, 2021, 10:54 am IST 0
ന്യൂഡല്‍ഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.ജി.ജോര്‍ജ് മുത്തൂറ്റ് (72) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഡല്‍ഹിയിലെ വസതിയില്‍വച്ചായിരുന്നു അന്ത്യം. ഭാര്യ- സാറ ജോര്‍ജ് മുത്തൂറ്റ്. മുത്തൂറ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ്…

സന്തോഷ് ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു, വി മിഥുൻ ക്യാപ്റ്റൻ 

Posted by - Oct 30, 2019, 03:05 pm IST 0
കൊച്ചി : സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു. ഗോള്‍കീപ്പര്‍ താരം വി.മിഥുനാണ് ക്യാപ്റ്റന്‍. കൊ്ച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.  ടീം അംഗങ്ങള്‍: സച്ചിന്‍…

വി.ജെ ജയിംസിന് വയലാര്‍ അവാര്‍ഡ്

Posted by - Sep 28, 2019, 04:02 pm IST 0
തിരുവനന്തപുരം: വയലാര്‍ രാമവര്‍മ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് വി.ജെ ജയിംസിന്റെ നിരീശ്വരന്‍ എന്ന നോവലിന്  ലഭിച്ചു .  ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന…

Leave a comment