വനാതിര്‍ത്തിയില്‍ സ്ഥാപിച്ച കെണിയില്‍ അകപ്പെട്ട പുള്ളിപ്പുലിയെ രക്ഷിച്ചു  

244 0

ബത്തേരി : കാട്ടിറച്ചിക്കു വേണ്ടി വന്യജീവികളെ കുരുക്കാന്‍ വനാതിര്‍ത്തിയില്‍ സ്ഥാപിച്ച കെണിയില്‍ അകപ്പെട്ട പുള്ളിപ്പുലിയെ മയക്കുവെടി വച്ച് പിടികൂടി തിരികെ കാട്ടില്‍ വിട്ടു. 2 വയസ് പ്രായം വരുന്ന ആരോഗ്യവാനായ പുലിയാണ് കെണിയില്‍ പെട്ടത്. പുലിയെ പിടികൂടി മയക്കം തെളിഞ്ഞ ശേഷം ആരോഗ്യസ്ഥിതിയില്‍ കുഴപ്പമില്ലെന്ന് ഉറപ്പു വരുത്തിയാണ്  വനത്തില്‍ തുറന്നു വിട്ടത്. വയനാട് വന്യജീവി സങ്കേതത്തില്‍ മുത്തങ്ങ റേഞ്ചിലെ നമ്പ്യാര്‍കുന്ന് വരിക്കേരി കമ്പക്കോടിയില്‍ ഇന്നലെ രാവിലെ 7 നാണ് പുലി കെണിയില്‍ അകപ്പെട്ടത്. വനാതിര്‍ത്തിയോടു ചേര്‍ന്ന ആനക്കിടങ്ങിനരികെ ആരോ സ്ഥാപിച്ച കേബിള്‍ വയര്‍ കൊണ്ടുള്ള കുരുക്കിലാണ് പുലി പെട്ടത്.ഉദരഭാഗം കുടുങ്ങിപ്പോയ നിലയിലായിരുന്നു പുലി. ഉറക്കെയുള്ള മുരള്‍ച്ച കേട്ട് സമീപവാസികള്‍ വന്നു നോക്കിയപ്പോഴാണ് പുലി അനങ്ങാന്‍ വയ്യാതെ കിടക്കുന്നത് കണ്ടത്.
ഉടന്‍ വനപാലകരെ വിവരമറിയിച്ചു. വൈല്‍ഡ് ലൈഫ്് വാര്‍ഡന്‍ പി.കെ. ആസിഫ്, സീനിയര്‍ ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയ, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരായ അജയ്‌ഘോഷ്, രമ്യ രാഘവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകസംഘം  മയക്കുവെടിവച്ച് പിടികൂടാന്‍ തീരുമാനിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി  അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അജയ്‌ഘോഷ് പറഞ്ഞു.

Related Post

പാമ്പുകടിയേറ്റ വിദ്യാർത്ഥിനിയുടെ മരണം:ജില്ലാ ജഡ്ജി സ്‌കൂളിൽ പരിശോധന നടത്തി

Posted by - Nov 22, 2019, 01:46 pm IST 0
വയനാട് :  അഞ്ചാം ക്ലാസുകാരി സ്കൂളിൽ  പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ജില്ലാ ജഡ്ജി സ്‌കൂളിൽ പരിശോധനയ്ക്ക് എത്തി. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചെയർപേഴ്സന്റെ കൂടെയാണ് പരിശോധനയ്ക്ക്…

ബന്ദിപ്പുര്‍ രാത്രിയാത്രാ നിരോധന വിഷയത്തിൽ രാഹുല്‍ ഗാന്ധി പിണറായി വിജയനുമായി ചർച്ച  നടത്തി

Posted by - Oct 1, 2019, 02:05 pm IST 0
ന്യൂഡല്‍ഹി: വയനാട് എംപി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. . വയനാട്ടിലെ ബന്ദിപ്പുര്‍ രാത്രിയാത്രാ നിരോധനം ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും എത്രയും വേഗം…

ഒക്ടോബർ അഞ്ചിന് വയനാട്ടിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു

Posted by - Sep 25, 2019, 06:15 pm IST 0
വയനാട്: വയനാട്ടിൽ ഒക്ടോബർ അഞ്ചിന് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. ബന്ദിപ്പൂർ പാതയിൽ പൂർ‌ണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.…

സ്‌കൂള്‍ വിപണിയില്‍ വന്‍തിരക്ക്; ഡിമാന്‍ഡ് കൂടുതല്‍ അവഞ്ചേഴ്‌സ് ബാഗിന്  

Posted by - May 16, 2019, 04:23 pm IST 0
കല്‍പറ്റ : സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ അവശേഷിക്കെ സ്‌കൂള്‍ വിപണിയില്‍ വന്‍ തിരക്ക്. പുത്തനുടുപ്പും കളര്‍ഫുള്‍ ബാഗുകളും കുടകളും വാങ്ങാന്‍ രക്ഷിതാക്കള്‍ക്കൊപ്പം കുട്ടികളും കടകളിലെത്തുന്നു. ജില്ലയിലെ പ്രധാന…

Posted by - Nov 25, 2019, 03:19 pm IST 0
വയനാട് : ഷഹ്‌ല ഷെറിൻ പാമ്പു കടിയേറ്റ് മരിച്ച  സ്‌കൂളിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. ഷഹ്‌ലയുടെ ചിത്രങ്ങൾ പതിപ്പിച്ച പോസ്റ്ററുകളുമായാണ് വിദ്യാർത്ഥികൾ സ്‌കൂൾ ഉപരോധിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ട…

Leave a comment