പാമ്പുകടിയേറ്റ വിദ്യാർത്ഥിനിയുടെ മരണം:ജില്ലാ ജഡ്ജി സ്‌കൂളിൽ പരിശോധന നടത്തി

249 0

വയനാട് :  അഞ്ചാം ക്ലാസുകാരി സ്കൂളിൽ  പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ജില്ലാ ജഡ്ജി സ്‌കൂളിൽ പരിശോധനയ്ക്ക് എത്തി. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചെയർപേഴ്സന്റെ കൂടെയാണ് പരിശോധനയ്ക്ക് എത്തിയത്.

 ഹൈക്കോടതി ജഡ്ജി നേരിട്ട് വിളിച്ചു പറഞ്ഞതനുസരിച്ചാണ് ജില്ലാ ജഡ്ജിയായ എ. ഹാരിസ് സ്‌കൂളിൽ എത്തിയത്. പരിശോധന നടത്തിയതിന്റെ വിശദമായ റിപ്പോർട്ട് നേരിട്ട് നൽകുമെന്നും ജില്ലാ ജഡ്ജി പറഞ്ഞു. പരിശോധന നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ജില്ലാ ജഡ്ജി സ്‌കൂളിന്റെ ദയനീയമായ അവസ്ഥയെക്കുറിച്ച് സംസാരിച്ചു. വീഴ്ച വരുത്തിയവർക്കെതിരെ ശക്തമായ നടപടി എടുക്കേണ്ടതുണ്ടെന്നും പ്രധാന അധ്യാപകനടക്കം അധ്യാപകരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.

Related Post

സ്‌കൂള്‍ വിപണിയില്‍ വന്‍തിരക്ക്; ഡിമാന്‍ഡ് കൂടുതല്‍ അവഞ്ചേഴ്‌സ് ബാഗിന്  

Posted by - May 16, 2019, 04:23 pm IST 0
കല്‍പറ്റ : സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ അവശേഷിക്കെ സ്‌കൂള്‍ വിപണിയില്‍ വന്‍ തിരക്ക്. പുത്തനുടുപ്പും കളര്‍ഫുള്‍ ബാഗുകളും കുടകളും വാങ്ങാന്‍ രക്ഷിതാക്കള്‍ക്കൊപ്പം കുട്ടികളും കടകളിലെത്തുന്നു. ജില്ലയിലെ പ്രധാന…

കളിമണ്ണ് കിട്ടാനില്ല; മണ്‍കലം നിര്‍മാണ വ്യവസായം പ്രതിസന്ധിയില്‍  

Posted by - May 16, 2019, 04:17 pm IST 0
മാനന്തവാടി: കളിമണ്ണുക്ഷാമം ജില്ലയില്‍ മണ്‍കല നിര്‍മാണ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു. മണ്ണെടുപ്പിനുള്ള അപേക്ഷകളില്‍ അധികൃതര്‍ അനുകൂല തീരുമാനം സ്വീകരിക്കാത്തതും കഴിഞ്ഞ പ്രളയത്തില്‍ അടുപ്പ് അടക്കം നഷ്ടമായവര്‍ക്കു പരിഹാരധനം നല്‍കാത്തതും…

കുരുക്കഴിച്ചിട്ടും കല്‍പറ്റയിലെ ഗതാഗതകുരുക്ക് അഴിഞ്ഞില്ല  

Posted by - May 23, 2019, 09:05 am IST 0
കല്‍പറ്റ : നഗരത്തില്‍ ഏര്‍പെടുത്തിയ ട്രാഫിക് പരിഷ്‌കരണം പാളിയതോടെ വീണ്ടും ഗതാഗതക്കുരുക്ക് പതിവായി. ഗതാഗത ഉപദേശക സമിതി യോഗം ചേര്‍ന്നാണ് കഴിഞ്ഞ ജൂലൈ 1 മുതല്‍ പരിഷ്‌ക്കാരം…

ഷഹ്‌ലയുടെ വീട് സന്ദർശിക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രിക്ക് കരിങ്കൊടി

Posted by - Nov 23, 2019, 11:58 am IST 0
വയനാട് : സുൽത്താൻ ബത്തേരിയിലെ മരിച്ച വിദ്യാർത്ഥിനിയായ ഷഹ്‌ലയുടെ വീട് സന്ദർശിക്കാൻ എത്തിയ  മന്ത്രി സി. രവീന്ദ്രനാഥിന്  നേരെ കരിങ്കൊടി വീശി പ്രതിഷേധം അറിയിച്ചു. പാമ്പുകടിയേറ്റ് മരിച്ച…

ഒക്ടോബർ അഞ്ചിന് വയനാട്ടിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു

Posted by - Sep 25, 2019, 06:15 pm IST 0
വയനാട്: വയനാട്ടിൽ ഒക്ടോബർ അഞ്ചിന് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. ബന്ദിപ്പൂർ പാതയിൽ പൂർ‌ണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.…

Leave a comment