ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടനിലയില്‍  

401 0

കൊല്‍ക്കത്ത: തെരഞ്ഞടുപ്പ് ഇന്ന് നടക്കാനിരിക്കെ ബംഗാളിലെ ജാര്‍ഗ്രാമില്‍ ബിജെപി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊല്‍ക്കത്തയില്‍ നിന്ന് 167 കിലോമീറ്റര്‍ ദൂരെയുള്ള ജാര്‍ഗ്രാമില്‍ ഇന്നാണ് വോട്ടെടുപ്പ്. രമിണ്‍ സിംഗ് എന്ന ബിജെപി പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. തൃണമൂല്‍ കോണ്‍ഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ ആരോപണം തൃണമൂല്‍ നിഷേധിച്ചു.

കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. ജാര്‍ഗ്രാമടക്കം എട്ട് മണ്ഡലങ്ങളിലാണ് ബംഗാളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിന്റെ മുന്‍ ഘട്ടങ്ങളില്‍ സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളില്‍ ബിജെപി – തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു.

Related Post

ജാർഖണ്ഡിൽ ഹേമന്ത് സോറൻ ഞായറാഴ്ച മുഖ്യമന്ത്രിയായി അധികാരമേൽക്കും   

Posted by - Dec 25, 2019, 09:46 am IST 0
റാഞ്ചി : ജാർഖണ്ഡിൽ ഹേമന്ത് സോറെൻറെ നേതൃത്വത്തിലുള്ള  മന്ത്രിസഭ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഹേമന്ത് സോറൻ ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ…

ലോക്‌സഭയിലും നിയമസഭകളിലും ആംഗ്ലോ ഇന്ത്യന്‍ സംവരണം നിർത്തലാക്കി

Posted by - Dec 5, 2019, 10:07 am IST 0
ന്യൂഡല്‍ഹി: ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ലോക്‌സഭയിലും നിയമസഭകളിലും ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള സംവരണം നിര്‍ത്തലാക്കി. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിനുള്ള സംവരണം പത്തു വര്‍ഷത്തേയ്ക്കു കൂടി നീട്ടുന്നതിനുള്ള…

മകന്റെ ഓര്‍മ്മയ്ക്ക് റോഡിലെ കുഴികളടച്ച്‌ മുംബൈക്കാരന്‍ 

Posted by - Sep 14, 2018, 07:41 pm IST 0
മുംബൈ: ദദറാവോ ബില്‍ഹോര എന്ന മുംബൈക്കാരന്റെ ദിനചര്യയാണ് റോഡിലെ കുഴികളടക്കുന്നത്. മരിച്ചു പോയ മകനുവേണ്ടിയാണ് മൂന്ന് വര്‍ഷമായി ബില്‍ഹോര ഈ പ്രവര്‍ത്തി ചെയ്യുന്നത്. 600 കുഴികളാണ് മുന്ന്…

വാട്‌സ്‌ആപ്പിലെ ഫാമിലി ഗ്രൂപ്പില്‍ ചിത്രം പോസ്റ്റ് ചെയ്തതിന് യുവാവിനെ ബന്ധുക്കള്‍ തല്ലിക്കൊന്നു

Posted by - Jun 5, 2018, 05:52 pm IST 0
സോണിപ്പത്ത്: വാട്‌സ്‌ആപ്പിലെ ഫാമിലി ഗ്രൂപ്പില്‍ ചിത്രം പോസ്റ്റ് ചെയ്തതിന് യുവാവിനെ ബന്ധുക്കള്‍ തല്ലിക്കൊന്നു. ഹരിയാനയിലെ സോണിപ്പത്തിലാണ് സംഭവം. ലവ് (20) എന്ന യുവാവാണ് മരിച്ചത്. ലവിന്റെ സഹോദരന്‍…

കനത്ത മഴ: രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

Posted by - Jun 9, 2018, 02:34 pm IST 0
മുംബൈ: മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് രണ്ട് വിമാനങ്ങള്‍ റദ്ദാക്കി.കഴിഞ്ഞ 12 മണിക്കൂറില്‍ 7595 സെന്റീ മീറ്റര്‍ മഴയാണ് നഗരത്തില്‍ ലഭിച്ചത്. അടുത്ത 48മണിക്കൂര്‍ മഴ തുടരുമെന്ന്…

Leave a comment