തൃശൂര്‍ പൂരത്തിന്റെ പ്രതിസന്ധി നീങ്ങുന്നു; തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ ആരോഗ്യം അനുകൂലമെങ്കില്‍ പങ്കെടുപ്പിക്കും; നാളെ പരിശോധന; ആന ഉടമകളും അയഞ്ഞു  

320 0

തൃശൂര്‍:  തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തന്നെയുണ്ടാവുമെന്ന് ഉറപ്പായതോടെ തൃശൂര്‍ പൂരത്തിന്റെ പ്രതിസന്ധി നീങ്ങുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യം അനുകൂലമെങ്കില്‍  പൂരവിളംബരത്തില്‍ പങ്കെടുപ്പിക്കും. രാമചന്ദ്രന്റെ ആരോഗ്യസ്ഥിതി പരിശോധിക്കുമെന്ന് ജില്ല കലക്ടര്‍ ടി വി അനുപമ അറിയിച്ചു. ആന നില്‍ക്കുന്ന ഇടത്തുനിന്ന് ജനങ്ങളെ മാറ്റിനിര്‍ത്താനും  ജില്ലാ കലക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷക കമ്മിറ്റി യോഗത്തില്‍ തീരുമാനമെടുത്തു.

തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന് അനുമതി കിട്ടിയതോടെ പൂരത്തിന് ആനകളെ വിട്ടു നല്‍കില്ലെന്ന് നിലപാടെടുത്ത ആന ഉടമകള്‍  അയഞ്ഞു. ആരോഗ്യക്ഷമത അനുകൂലമെന്ന് കണ്ടെത്തിയാല്‍ പൂര വിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന്‍ എത്തുമെന്ന  തീരുമാനത്തെ  ആന ഉടമകളുടെ സംഘടനകള്‍ സ്വാഗതം ചെയ്തു. കളക്ടര്‍ മുന്നോട്ടുവെച്ച എല്ലാ ഉപാധികളോടും സഹകരിക്കുമെന്ന് ആന ഉടമകളുടെ സംഘടനകള്‍ വ്യക്തമാക്കി. ഇതോടെ മൂന്നു ദിവസമായി തുടരുന്ന പ്രതിസന്ധിയ്ക്കാണ് അവസാനമാവുന്നത്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നാളെ വിശദ പരിശോധനയ്ക്ക് വിധേയമാക്കും. ആരോഗ്യ ക്ഷമതയുണ്ടെങ്കില്‍ പൂരവിളംബരത്തിന് ഒരു മണിക്കൂര്‍ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കുമെന്ന്  ടി വി അനുപമ വിശദമാക്കി.

തൃശൂര്‍ പൂരത്തിന് തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തന്നെയുണ്ടാവുമെന്ന് മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു. അതിന്റ ചടങ്ങനുസരിച്ച് കാര്യങ്ങള്‍ നിര്‍വഹിക്കുംജനങ്ങള്‍ക്കും ആനയ്ക്കും മതിയായ സുരക്ഷയൊരുക്കിയാവും ഇക്കാര്യങ്ങള്‍ നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. ഇത്തരം ഒരു തീരുമാനം എടുത്തത്. ആരുടെയും സമ്മര്‍ദ്ദനത്തിന് വഴങ്ങിയല്ല. നിയമപരമായ നിലയില്‍ കാര്യങ്ങള്‍ പരിശോധിച്ചാണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് പലഘട്ടങ്ങളിലും തടസ്സങ്ങളുണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം രാഷ്ട്രീയം മറന്ന് യോജിച്ച് പൂരം നടത്തിയതാണ് ചരിത്രമെന്നും സുനില്‍കുമാര്‍ പറഞ്ഞു.

തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ കലക്ടര്‍ അധ്യക്ഷയായ സമിതിക്ക് തീരുമാനമെടുക്കാമെന്നായിരുന്നു നേരത്തെ ലഭിച്ച നിയമോപദേശം. തലേന്ന് നടക്കുന്ന പൂരവിളമ്പരത്തില്‍ മാത്രമേ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കാവൂവെന്ന് അഡിഷണല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത് തമ്പാന്‍ നിയമോപദേശം നല്‍കി. വിഷയത്തില്‍ ഇടപെടാനില്ലെന്നായിരുന്നു ഹൈക്കോടതി നിലപാട്.

അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മതിയായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് നിയമോപദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ആനയില്‍ നിന്ന് ജനങ്ങളെ നിശ്ചിത അകലത്തില്‍ മാറ്റി നിര്‍ത്തണം. ആനയ്ക്ക് പ്രകോപനം ഉണ്ടാകുന്നില്ലെന്നും ഉറപ്പാക്കണം. അനിഷ്ട സംഭവമുണ്ടായാല്‍ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് ആന ഉടമയില്‍ നിന്ന് രേഖാമൂലം ഉറപ്പ് വാങ്ങണം. നാട്ടാന പരിപാലനച്ചട്ടത്തിലെ വ്യവസ്ഥകള്‍ പാലിക്കണം. ആനയ്ക്ക് ഇന്‍ഷുറന്‍സ് ഉണ്ടെന്ന് ഉറപ്പാക്കണം . ആന ആരോഗ്യവാനാണെന്ന് മൂന്നംഗ വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ച് ഉറപ്പു വരുത്തണം. തൃശൂര്‍ പൂരത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഈ നിര്‍ദേശമെന്നും ഭാവിയില്‍ ഇതൊരു കീഴ്വഴക്കമാക്കി മാറ്റരുതെന്നും നിയമോപദേശത്തില്‍ വിശദമാക്കിയിരുന്നു.

Related Post

മരട് ഫ്ലാറ്റ് വിഷയത്തിൽ  സർക്കാർ ഉടനടി  സർവകക്ഷി യോഗം വിളിക്കണമെന്ന് പി.എസ്.ശ്രീധരൻപിള്ള

Posted by - Sep 13, 2019, 04:40 pm IST 0
കൊച്ചി: മരടിൽ അനധികൃതമായി നിർമ്മിച്ച ഫ്ലാറ്റുകൾ പൊളിച്ചുനീക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ബിജെപി രംഗത്ത്. ഈ വിഷയത്തിൽ  സർക്കാർ അടിയന്തിരമായി സർവകക്ഷി യോഗം വിളിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ…

പാലക്കാട് യുഡിഎഫ് ഹർത്താൽ പുരോഗമിക്കുന്നു

Posted by - Nov 5, 2019, 10:06 am IST 0
പാലക്കാട് : വാളയാറിലെ പെൺകുട്ടികൾ മരിച്ച കേസിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട്  യുഡിഎഫ് നടത്തുന്ന ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.…

ഇടിമിന്നലേറ്റ് നിലമ്പൂരും അഞ്ചലിലും രണ്ടു പേര്‍ മരിച്ചു  

Posted by - Jun 5, 2019, 09:58 pm IST 0
സംസ്ഥാനത്ത് രണ്ടിടങ്ങളിലായി ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു.  മലപ്പുറത്ത് നിലമ്പൂരിലും കൊല്ലത്ത് അഞ്ചലിലുമാണ് ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചത്. നിലമ്പൂരിനടുത്ത് ചോക്കാട് ഇടിമിന്നലേറ്റ് മോഹനന്‍ (65) എന്നയാളാണ്…

പോസ്റ്റല്‍വോട്ടുകളുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് ചെന്നിത്തല  

Posted by - Apr 13, 2021, 03:37 pm IST 0
തിരുവനന്തപുരം: പോസ്റ്റല്‍ വോട്ടുകളുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു. പോസ്റ്റല്‍ വോട്ടില്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ചാണ് വിതരണം…

പ്രശസ്ത നടന്‍ സത്താര്‍ അന്തരിച്ചു

Posted by - Sep 17, 2019, 02:26 pm IST 0
പ്രശസ്ത നടന്‍ സത്താര്‍ അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് നാലിന് ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂർ ജുമാ മസ്ജിദിൽ. 1970-80കളിൽ മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ നടനായിരുന്നു…

Leave a comment